- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ അഞ്ച് മണിക്കൂറിൽ പുറത്തു വരുന്നത് സമാന്യം ഭേദപ്പെട്ട പോളിങ്
തിരുവനന്തപുരം: രണ്ടു മണിയോടെ കേരളത്തിലെ പോളിങ് ശതമാനം 45ന് മുകളിൽ എത്തിയേക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ നിരയാണ് വോട്ടു ചെയ്യാനുള്ളത്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം അന്തിമമായി 80 ശതമാനമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കടുത്ത ചൂട് അവഗണിച്ചും വോട്ട് ചെയ്യാൻ ആളുകൾ ബൂത്തിലേക്ക് എത്തുകായണ്. ആദ്യ അഞ്ചു മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പോളിങ് 31.06% എത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മാത്രമാണ് പോളിങ് 25 ശതമാനത്തിൽ താഴെയുള്ളതെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
പോളിങ് ശതമാനം-@ 12:00 മണി
സംസ്ഥാനം-31.06
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-30.59
2. ആറ്റിങ്ങൽ-33.18
3. കൊല്ലം-30.86
4. പത്തനംതിട്ട-31.39
5. മാവേലിക്കര-31.46
6. ആലപ്പുഴ-32.58
7. കോട്ടയം-31.39
8. ഇടുക്കി-31.16
9. എറണാകുളം-30.86
10. ചാലക്കുടി-32.57
11. തൃശൂർ-31.35
12. പാലക്കാട്-32.58
13. ആലത്തൂർ-30.92
14. പൊന്നാനി-27.20
15. മലപ്പുറം-29.11
16. കോഴിക്കോട്-30.16
17. വയനാട്-31.74
18. വടകര-29.53
19. കണ്ണൂർ-31.82
20. കാസർഗോഡ്-31.14
ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്‌നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്.
രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്‌ഗഢ് (3), പശ്ചിമ ബംഗാൾ (3), മണിപ്പുർ, ത്രിപുര, ജമ്മു ആൻഡ് കശ്മീർ(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈമാസം 19-ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകൾ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മെയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകൾ അന്ന് വിധിയെഴുതും.