- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ ആദ്യവിജയം കോൺഗ്രസിന്; പ്രജ്വൽ രേവണ്ണ 44,000 വോട്ടിന് തോറ്റു
ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്തുവന്നു. ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടകയിലെ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോറ്റു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ശ്രേയസ് പട്ടേൽ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്.
കർണാടകയിൽ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയിൽ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും ജെഡിഎസ് ഒരു സീറ്റിലും മുന്നേറുന്നു. മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂർ എംഎൽഎയുമായ എച്ച്ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിങ് എംപിയായ പ്രജ്വൽ. 33-കാരനായ പ്രജ്വൽ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.
Next Story