തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രം സൃഷ്ടിച്ചു. ജനങ്ങൾ മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

75 വർഷമായുള്ള പാർട്ടി പ്രവർത്തകരുടെ കാത്തിരിപ്പിന്റെ വിജയമാണിത്. ചരിത്ര വിജയത്തിൽ ബിജെപി വലിയ സന്തോഷത്തിലാണ്. ഫലം പൂർണമായും പുറത്തു വന്നതിനു ശേഷം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂരിൽ എട്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയുടെ ലീഡ് അരലക്ഷം കടന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനും ലീഡ് ചെയ്യുകയാണ്.