- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്ത്. ബിജെപിക്കൊപ്പം നിന്ന് എന്റെ സഹോദരൻ രാഹുൽഗാന്ധിയെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കേരള മുഖ്യമന്ത്രി ഒത്തു കളിക്കുന്ന ആളാണ്. ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലെന്നം പ്രിയങ്ക പറഞ്ഞു.
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമാണുള്ളതെന്നും പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിൽ വിമർശിച്ചു. പിണറായി വിജയൻ, രാഹുൽ ഗാന്ധിക്ക് എതിരെ മാത്രം സംസാരിക്കുന്നു. ലൈഫ് മിഷൻ, സ്വർണ്ണ കടത്ത് ഉൾപ്പെടെ അഴിമതികളിൽ പെട്ട ആളാണ് പിണറായിയെന്നും പ്രിയങ്ക പറഞ്ഞു. കുഴൽപണ കേസിൽ ഉൾപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പിണറായി തൊട്ടില്ലെന്നും പ്രിയങ്ക ചൂണ്ടികാട്ടി. രാജ്യം മുഴുവൻ സഞ്ചരിച്ചു ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് എതിരെയാണ് പിണറായി എപ്പോഴും പറയുന്നതെന്നും എ ഐ സി സി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
നേരത്തെ കേരളാ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ഒന്നും ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. രാാഹുൽ ഗാന്ധി നേരത്തേയുള്ള പേരിൽനിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യംചെയ്യൽ നേരിടാത്തവരല്ല ഞങ്ങളൊന്നും. അന്വേഷണമെന്ന് കേട്ടപ്പോൾ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജൻസിയും കാട്ടി വിരട്ടാൻ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നിങ്ങളുടെ മുത്തശ്ശി ഈ രാജ്യത്താകെ അടക്കിവാണിരുന്ന കാലം. അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. എത്രകാലം? ഒന്നര വർഷം. ജയിലെന്ന് കേട്ടാൽ നിങ്ങളുടെ അശോക് ചവാനെ പോലെ അയ്യയ്യോ എനിക്ക് അങ്ങോട്ട് പോകാൻ കഴിയില്ല എന്ന് പറയുന്നവരല്ല ഞങ്ങൾ', മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യംചെയ്യൽ നേരിടാത്തവരല്ല ഞങ്ങളൊന്നും. നിങ്ങളുടെ അനുയായി ആയിരുന്നല്ലോ സിബിഐയ്ക്ക് കേസ് കൊടുത്തത്, നിങ്ങൾ കെട്ടിച്ചമച്ച കേസിന്റെ ഭാഗമായിട്ട്. വിജിലൻസ് തള്ളിയ കേസ് രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായിട്ടായിരുന്നു അന്ന് സിബിഐയ്ക്ക് കൊടുത്തത്. സിബിഐ വിശദമായി ചോദ്യം ചെയ്തിട്ടുണ്ടല്ലോ. നേരത്തേ വിജിലൻസ് എവിടെയാണോ അവിടെ തന്നെയാണ് അവരും എത്തിയത്. അന്ന് നിങ്ങളുടെ പാർട്ടിയാണ് അധികാരത്തിൽ. എങ്ങനെയാണ് ആ കേസ് രജിസ്റ്റർ ചെയ്തതെന്നും അന്നത്തെ സിബിഐ യുടെ അന്വേഷണം എന്തായിരുന്നെന്നും അതിന്റെ മുകളിലുള്ള നിയമോപദേശം എന്തായിരുന്നുവെന്നുമൊക്കെ മനസിലാക്കാൻ നോക്കെന്നും പിണറായി പറഞ്ഞു. അന്വേഷണമെന്ന് കേട്ടപ്പോൾ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജൻസിയും കാട്ടി വിരട്ടാൻ നോക്കരുതെന്നും പിണറായി പറഞ്ഞു.
അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ സഖ്യസർക്കാർ ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്ന രണ്ട് പ്രമുഖ കക്ഷികളുടെ നേതാക്കൾ പരസ്പരം നടത്തിയ വാക്പ്രയോഗം എൻഡിഎ സംഖ്യത്തിന് വെല്ലുവിളിയാണ്.