- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ സെപ്റ്റംബർ എട്ടാം തീയ്യതി; നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ഓഗസ്റ്റ് 17നകം; തീയ്യതി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ; തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു; ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ ഒരു മാസത്തിനുള്ളിൽ കണ്ടെത്തും
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്. തെരഞ്ഞെടുപ്പു കമ്മീഷൻ തീയ്യതി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ സെപതംബർ എട്ടാം തീയ്യതതി നടക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനത്തോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 17നാണ്. ഉമ്മൻ ചാണ്ടിയുടെ പകരക്കാരനായ എംഎൽഎ ആരെന്ന് ഒരു മാസത്തിനുള്ളിൽ തന്നെ അറിയാം.
പുതുപ്പള്ളി കൂടാതെ ഝാർഖണ്ഡ്, ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്. ത്രിപുരയിൽ രണ്ടിടത്തും ബംഗാളിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഓരോയിടത്തുമാണ് ഉപതിരഞ്ഞെടുപ്പ്.
ഇരു മുന്നണികളും ഉപതെരഞ്ഞെടുപ്പു മുന്നിൽ കണ്ട് മു്‌ന്നൊരുക്കങ്ങൽ തുടങ്ങിയിരുന്നു. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതിയ ആളെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്ക് പുതുപ്പള്ളി ജനത എത്തിയത്. ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തം മണ്ഡലത്തിൽ പകരക്കാരനായി ആരെയാകും പുതുപ്പള്ളി ജനത തെരഞ്ഞെടുക്കുകയെന്നത് കണ്ടറിയണം.
പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താൻ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം നേരത്തെ പുറത്തിരക്കി. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കൊണ്ടുള്ള തീയ്യതിയും പുറത്തിറക്കിയത്. ചാണ്ടി ഉമ്മൻ തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്നത് ഉറപ്പാണ്. നേരത്തെ മകൾ അച്ചു ഉമ്മൻ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇടതു മുന്നണി ജെയ്ക് സി തോമസിന്റെയും റെജി സക്കറിയയുടെയും പേരുകളാണ് പരിഗണിക്കുന്നത്. ഇതിൽ തന്നെ ജെയ്ക്കിനാണ് കൂടുതൽ സാധ്യത.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നിൽ കണ്ട് ഒരുക്കം തുടങ്ങാൻ സിപിഎം സെക്രട്ടേറിയറ്റി ധാരണയിലായിരുന്നു. പി ബി, സി സി യോഗങ്ങൾക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ധാരണ. 1970 മുതൽ ഇന്നേവരെ ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സമാജികനായിരുന്ന നേതാവെന്ന റെക്കോർഡ് ഉമ്മൻ ചാണ്ടിക്ക് സമ്മാനിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളി ജനതക്ക് സ്വന്തമാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ 1970 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ആദ്യമായി ജനവിധി തേടിയത്. നിറഞ്ഞ സ്‌നേഹത്തോടെ ഉമ്മൻ ചാണ്ടിയെ ഏറ്റെടുത്ത പുതുപ്പള്ളി ജനത ആ സ്‌നേഹം നീണ്ട 53 വർഷവും അണമുറിയാതെ നൽകി. ജന മനസിൽ അലിഞ്ഞ് ചേർന്ന് ഉമ്മൻ ചാണ്ടി വിടവാങ്ങിയപ്പോൾ ആരാവും പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തുകയെന്ന കാത്തിരിപ്പാണ് ഇനി. ഉമ്മൻ ചാണ്ടി അനുകൂല തരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
മറുനാടന് മലയാളി ബ്യൂറോ