- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ നെഞ്ചോടു ചേർത്ത് പുതുപ്പള്ളിക്കാർ; കൂറ്റൻ ലീഡിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ; ലീഡ് നില കുതിക്കുന്നത് മുപ്പതിനായിരവും കടന്ന്; പുതുപ്പള്ളിയിൽ കാത്തിരിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷം; അടിതെറ്റി ജെയ്ക്ക് സി തോമസ്; ചിത്രത്തിലില്ലാതെ ബിജെപി സ്ഥാനാർത്ഥിയും
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ നെഞ്ചോടു ചേർത്ത് പുതുപ്പള്ളിയിലെ വോട്ടർമാർ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്കാണ് ചാണ്ടി ഉമ്മൻ നീങ്ങുന്നത്. പതിനയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ജെയ്ക്ക് സി തോമസ് നേടിയിട്ടുണട്. ഇത് റെക്കോർഡ് വിജയത്തിലേക്കുള്ള സൂചന തന്നെയാണ്.
അയർകുന്നം എണ്ണിത്തീർന്നപ്പോൾ കൂറ്റൻലീഡിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ എത്തിക്കഴിഞ്ഞു. വെടിക്കെട്ട് ഫലമാകുമെന്ന അച്ചു ഉമ്മന്റെ പ്രവചനവും തെറ്റാത്ത വിധതതിലാണ് ലീഡ് നില കുതിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുതിപ്പിൽ അടിതെറ്റി വീണിരിക്കയാണ് ജെയ്ക്ക് സി തോമസ്. അതേസമയം മണ്ഡലത്തിൽ ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ് ബിജെപി സ്ഥാനാർത്ഥി ലിജിൻ.
തുടക്കം മുതൽ തന്നെ ലീഡെടുത്ത ചാണ്ടി ഉമ്മന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ലെന്നതാണ് ഫലം സൂചിപ്പിക്കുന്നത്. ആ നിലയ്ക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡുകൾ എടുത്തിരിക്കുന്നത്. ആദ്യ റൗണ്ട് പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ് തവണ ഉമ്മൻ ചാണ്ടി ആദ്യ റൗണ്ടിൽ നേടിയതിന്റെ രണ്ടിരട്ടി വോട്ടുകൾ ചാണ്ടി ഉമ്മൻ നേടിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി വികാരം മണ്ഡലത്തിൽ ആഞ്ഞടിച്ചു എന്ന ട്രെന്റ് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കുതിപ്പ്.
പോസ്റ്റൽ വോട്ടുകൽ തരംതിരിച്ചു വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തുടക്കത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് നേടി. പോസ്റ്റൽ വോട്ടുകളിൽ പത്ത് വോട്ടുകൾ എണ്ണിയപ്പോൾ ഏഴു വോട്ടുകൾ നേടി ചാണ്ടി ഉമ്മൻ മുന്നിലെത്തി. പിന്നാലെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴും ചാണ്ടി ലീഡ് ആവർത്തിച്ചു. അസന്നിഹിത വോട്ടുകളിലു മുമ്പിലെത്തി ചാണ്ടി ഉമ്മൻ പിന്നാലെ ഇലക്ടോണിക് വോട്ടുകൾ എണ്ണിത്തുങ്ങിയപ്പോഴും കുതിപ്പു ആവർത്തിക്കുകയായിരിന്നു.
ഇപ്പോഴത്തെ നിലയിൽ അമ്പതിനായിരത്തിലേറെ വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ വിജയിക്കാൻ സാധ്യത കൂടുതലാണ്. അതേസമയം വോട്ടെണ്ണൽ നടപടികളിലേക്കുള്ള തുടക്കം ആശയക്കുഴപ്പങ്ങളോടെയയായിരുന്നു. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ തുറക്കുന്ന മുറിയുടെ താക്കോലുകൾ മാറിപ്പോയതോടെ വോട്ടെണ്ണൽ സമയം വൈകി. ഇതോടെ സമയം വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
അതേസമയം വോട്ടെണ്ണൽ തുടങ്ങുന്നത് മുമ്പ് യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങിയിയിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. കൗണ്ടിങ് സെന്റിന് മുമ്പ് തന്നെ കൊടികളും ബാനറുകളുമായി മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ഒരുമിച്ച് കൂടിയിട്ടുണ്ട്. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുമായാണ് എത്തിയത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്. കോട്ടയം ബസേലിയസ് കോളജിലെ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും, ഒരുമേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഒന്നുമുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുക.
മറുനാടന് മലയാളി ബ്യൂറോ