തിരുവനന്തപുരം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് രമേശ് ചെന്നിത്തല. അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിക്ക് കിട്ടിയതിനേക്കാൾ വോട്ട് ഇത്തവണ ചാണ്ടിക്ക് കിട്ടി. ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുണ്ടായത്. സർക്കാർ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മൻ കുതിക്കുന്നത്. തുടക്കം മുതൽ തന്നെ ചാണ്ടി ഉമ്മൻ ലീഡെടുത്തിരുന്ു. ആദ്യം എണ്ണിയ അയർക്കുന്നം പഞ്ചായത്തിൽ ചാണ്ടി ഉമ്മന് വൻ ലീഡ്. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 1293 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം.

ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 5209 ആയി ഉയർന്നു. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന് ഒരു സാധ്യത പോലും നൽകാതെയുള്ള തുടർച്ചയായ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്റേത്. വെടിക്കെട്ട് ഫലമാകുമെന്ന അച്ചു ഉമ്മന്റെ പ്രവചനവും തെറ്റാത്ത വിധതതിലാണ് ലീഡ് നില കുതിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുതിപ്പിൽ അടിതെറ്റി വീണിരിക്കയാണ് ജെയ്ക്ക് സി തോമസ്. അതേസമയം മണ്ഡലത്തിൽ ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ് ബിജെപി സ്ഥാനാർത്ഥി ലിജിൻ.

തുടക്കം മുതൽ തന്നെ ലീഡെടുത്ത ചാണ്ടി ഉമ്മന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ലെന്നതാണ് ഫലം സൂചിപ്പിക്കുന്നത്. ആ നിലയ്ക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡുകൾ എടുത്തിരിക്കുന്നത്. ആദ്യ റൗണ്ട് പൂർത്തിയാക്കി രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ് തവണ ഉമ്മൻ ചാണ്ടി ആദ്യ റൗണ്ടിൽ നേടിയതിന്റെ രണ്ടിരട്ടി വോട്ടുകൾ ചാണ്ടി ഉമ്മൻ നേടിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി വികാരം മണ്ഡലത്തിൽ ആഞ്ഞടിച്ചു എന്ന ട്രെന്റ് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കുതിപ്പ്.

പോസ്റ്റൽ വോട്ടുകൽ തരംതിരിച്ചു വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തുടക്കത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് നേടി. പോസ്റ്റൽ വോട്ടുകളിൽ പത്ത് വോട്ടുകൾ എണ്ണിയപ്പോൾ ഏഴു വോട്ടുകൾ നേടി ചാണ്ടി ഉമ്മൻ മുന്നിലെത്തി. പിന്നാലെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴും ചാണ്ടി ലീഡ് ആവർത്തിച്ചു. അസന്നിഹിത വോട്ടുകളിലു മുമ്പിലെത്തി ചാണ്ടി ഉമ്മൻ പിന്നാലെ ഇലക്ടോണിക് വോട്ടുകൾ എണ്ണിത്തുങ്ങിയപ്പോഴും കുതിപ്പു ആവർത്തിക്കുകയായിരിന്നു.

ഇപ്പോഴത്തെ നിലയിൽ അമ്പതിനായിരത്തിലേറെ വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ വിജയിക്കാൻ സാധ്യത കൂടുതലാണ്. അതേസമയം വോട്ടെണ്ണൽ നടപടികളിലേക്കുള്ള തുടക്കം ആശയക്കുഴപ്പങ്ങളോടെയയായിരുന്നു. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ തുറക്കുന്ന മുറിയുടെ താക്കോലുകൾ മാറിപ്പോയതോടെ വോട്ടെണ്ണൽ സമയം വൈകി. ഇതോടെ സമയം വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.