- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് സാധ്യതകൾ
തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതിലൂടെ ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രചാരണ വിഷയമാകാതെ പോകുന്നതിൽ ഒരുപരിധി വരെ ഇടതുപക്ഷം വിജയിച്ചെങ്കിലും, തിരഞ്ഞെടുപ്പിന് ഏറെ നാൾ മുമ്പ് തന്നെ മലയാളികളിൽ ഭൂരിപക്ഷവും ആർക്കുവോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നവരായതുകൊണ്ട് ഈ ജനവിധിയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിലയിരുത്തുകയാണ് റാഷിദ് സി പി. യുഡിഎഫിന് 14 മുതൽ 17 വരെ സീറ്റുകളും, എൽഡിഎഫിന് മൂന്നുമുതൽ അഞ്ചുവരെ സീറ്റുകളും, എൻഡിഎക്ക് ഒരു സീറ്റിലും പരമാവധി സാധ്യത പ്രവചിക്കുന്നു റാഷിദ്.
റാഷിദ് സി പിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
യു ഡി എഫ് 14 - 17 ( 42.5 % - 46 % )
എൽ ഡി എഫ് 3 - 5 ( 37.5 % - 41 % )
എൻ ഡി എ 0 - 1 ( 14 % - 18.5 % )
ഈ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് മുമ്പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായ ഭരണ വിരുദ്ധ വികാരം എന്ന പ്രധാന ഫാക്റ്ററിനെ ഒരു പരിധി വരെ, പ്രചരണ ഘട്ടങ്ങളിൽ ചർച്ച ആവാതെ കൊണ്ട് പോവുന്നതിൽ ഇടത് പക്ഷം വിജയിച്ചിരുന്നു. അപ്പോഴും മലയാളികളിൽ മഹാ ഭൂരിപക്ഷവും തിരഞ്ഞെടുപ്പിന് ഏറെ നാൾ മുമ്പ് തന്നെ വോട്ട് ആർക്ക് എന്നതിൽ തീരുമാനം എടുക്കുന്നവർ ആയതുകൊണ്ട് തന്നെ, ഈ നാടിന്റെ ജനവിധിയിൽ വലിയ മാറ്റം നിലവിൽ പ്രതീക്ഷിക്കേണ്ടതില്ല.
വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ജയിക്കുമെന്ന് റാഷിദ് സി പി പ്രവചിച്ചിരുന്നു. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയയാളാണ് റാഷിദ്.
വടകരയിൽ ഷാഫി പറമ്പിലിന് 88,500-1,14,000 വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിക്കുന്നത്. 'ശൈലജ ടീച്ചർക്ക് പാർട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ല. ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു' എന്നും റാഷിദ് അഭിപ്രായപ്പെട്ടു.
സി പി റാഷിദിന്റെ കുറിപ്പ്
യു ഡി എഫ് 48.5% - 53.5%
എൽ ഡി എഫ് 40.5 % - 44.%
ബിജെപി 6 % - 9.5 %
ഷാഫി പറമ്പിൽ, 88500 - 114000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. വടകരയുടെ നിയുക്ത യുവ എം പി ക്ക് അഭിനന്ദനങ്ങൾ.
ശൈലജ ടീച്ചർക്ക് പാർട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ല. ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു.
വിവിധ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളും മറ്റും വിലയിരുത്തിയാണ് താൻ പ്രവചനം നടത്തുന്നതെന്ന് റാഷിദ് പറയുന്നു. കഴിഞ്ഞ ഡിസംബറിൽ നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലും ബിജെപി ജയിച്ചുകയറിയിരുന്നു. കോൺഗ്രസിന്. മധ്യപ്രദേശും, രാജസ്ഥാനും, ഛത്തീസ്‌ഗഡും, ബിജെപിക്കൊപ്പം നിന്നപ്പോൾ, തെലങ്കാന മാത്രമാണ് കോൺഗ്രസിനെ കൂടെ കൂട്ടിയത്. റാഷിദ് സി പി തെരഞ്ഞെടുപ്പ് ഫലം നവംബർ 30 ന് തന്നെ കൃത്യമായി പ്രവചിച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് റാഷിദ് തെലങ്കാന, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രവചിച്ചത്.