- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പത്രിക നല്കി
ന്യൂഡൽഹി: 25 വർഷമായി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലവുമായി തുടരുന്ന ബന്ധം അവസാനിപ്പിക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി. രാജ്യസഭയിൽ സ്ഥാനാർത്ഥിയാൻ വേണ്ടി സോണിയ നാമനിർദ്ദേശ പത്രിക നൽകി. ഇതോടെ സോണിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കില്ലന്ന് ഉറപ്പായി. രാജസ്ഥാനിൽ നിന്നാണ് സോണിയാഗാന്ധി രാജ്യസഭയിലെത്തുക. ജയ്പൂരിലെത്തി സോണിയാഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാമനിർദ്ദേശ പത്രികാ സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.
കോൺഗ്രസ് മുതിർന്ന നേതാവ് മനു അഭിഷേക് സിങ്വി എന്നിവർ രാജ്യസഭയിക്കേ് പത്രിക നൽൽകിയിട്ടുണട്. സോണിയാഗാന്ധിയുടെ അടക്കം നാലുപേരുടെ രാജ്യസഭാ സ്ഥാനാർത്ഥിത്വം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹിമാചലിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്വിയും ബിഹാറിൽ നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങും, മഹാരാഷ്ട്രയിൽ നിന്ന് ചന്ദ്രകാന്ത് ഹൻഡോറയും കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കും.
25 വർഷം ലോക്സഭയിൽ അംഗമായിരുന്ന ശേഷമാണ് സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് സോണിയ ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്നും മാറിയതെന്നാണ് കോൺഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചെടുത്ത രാജസ്ഥാനിൽ, ഒരു സീറ്റിലാണ് കോൺഗ്രസിന് വിജയിക്കാനാകുക. 1998 മുതൽ 22 വർഷം കോൺഗ്രസ് അധ്യക്ഷയായിരുന്നു സോണിയാഗാന്ധി.
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള നിലവിലെ ലോക്സഭാംഗം കൂടിയാണ് സോണിയ. 1999 മുതൽ അവർ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയയ്ക്ക് പകരം റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുൽ ഗാന്ധിയുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
രാജസ്ഥാനിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയമുറപ്പുള്ളത്. ആ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ അശോക് ഗഹ്ലോത്, സച്ചിൻ പൈലറ്റ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ,സംസ്ഥാനത്തെ പാർട്ടിയുടെ മറ്റു മുതിർന്ന നേതാക്കൾ, എംഎൽഎമാർ തുടങ്ങിയവരെല്ലാം സോണിയയുടെ പത്രിക സമർപ്പണത്തിന്റെ ഭാഗമായി രാജസ്ഥാൻ നിയമസഭയിലെത്തിയിരുന്നു. ഫെബ്രുവരി 27-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും.
ഇതിനിടെ രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളുടെ ബിജെപിയുടെ രണ്ടാം ലിസ്റ്റ് പുറത്ത് വന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിൽ നിന്ന് നാമനിർദ്ദേശ പത്രിക നൽകും. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയും അശ്വിനി വൈഷ്ണവിനെ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. 2019-ലും ബിജെഡിയുടെ പിന്തുണയോടെയാണ് അശ്വിനി വൈഷ്ണവ് രാജ്യസഭയിലേക്കെത്തിയത്.
ഒഡീഷയിൽ രാജ്യസഭയിലേക്ക് ഒരു സ്ഥാനാർത്ഥിയെ ഒറ്റയ്ക്ക് നിർത്തി ജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്കില്ല. മൂന്ന് സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവുള്ളത്. ഇതിൽ മൂന്നിലും ജയിക്കാൻ ബിജെഡിക്ക് കരുത്തുണ്ടെങ്കിലും രണ്ട് സ്ഥാനാർത്ഥികളെ മാത്രമാണ് അവർ പ്രഖ്യാപിച്ചിരുന്നത്. മൂന്നാമത്തെ സീറ്റിലാണ് അശ്വിനി വൈഷ്ണവിന് പിന്തുണ നൽകിയിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ അശ്വിനി വൈഷ്ണവ് രാഷ്ട്രീയത്തിലിറങ്ങുമുമ്പ് 2010 വരെ ഒഡീഷയിലാണ് സിവിൽസർവീസിലുണ്ടായിരുന്നത്. മറ്റൊരു കേന്ദ്ര മന്ത്രി എൽ.മുരുഗൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.