- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിക്ക് തിരുനൽവേലിയിൽ 82.4 ഏക്കർ സ്ഥലം
തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആസ്തി രേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. 40000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട്/ ബോണ്ട് എന്നിവയുമുണ്ട്. 1025 ഗ്രാം സ്വർണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. പോസ്റ്റോഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകൾ പറയുന്നു. ഏഴ് കേസുകളും സ്ഥാനാർത്ഥിയുടെ പേരിലുണ്ട്.
ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണ്ണവും 2 മക്കളുടെ പേരിൽ 36 ലക്ഷം രൂപ വരുന്ന സ്വർണവുമുണ്ട്. സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023 - 24 വർഷത്തെ ആദായ നികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് കണക്ക്.
4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. രണ്ട് മക്കളുടെ പേരിൽ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരിൽ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. 61 ലക്ഷം രൂപാ വിവിധ ബാങ്കുകളിൽ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയിൽ വെളിപ്പെടുത്തി.
സുരേഷ് ഗോപിയുടെ പേരിൽ 2 കോടി 53 ലക്ഷം രൂപ വില വരുന്ന 8 വാഹനങ്ങളുണ്ട്. 39,90,000 രൂപയുടെ ഓഡി ക്യൂ 7, 7,20,000 രൂപ വിലയുള്ള ടാറ്റാ സഫാരി, 17,70,000 രൂപയുടെ ഐഷർ കാരവൻ, 65,00.000 രൂപയുടെ ടയോട്ട വെൽഫെയർ, 21,22,000 രൂപയുടെ മഹീന്ദ്ര എക്സ്യുവി700, 10,50,000 രൂപയുടെ മഹീന്ദ്ര പിക്ക്അപ്പ്, 9124,000 രൂപയുടെ ഭാരത് ബെൻസ് കാരവൻ, 75,000 രൂപയുടെ ട്രാക്ടർ എന്നീ വാഹനങ്ങളും സുരേഷ് ഗോപിയുടെ പേരിലുണ്ട്. പങ്കാളിയുടെ പേരിൽ 9,10,000 രൂപയുടെ ഐഷർ കാരവാനുമുണ്ട്.
സുരേഷ് ഗോപിയുടെ പേരിൽ തിരുനെൽവേലി വില്ലേജിൽ 82.4 ഏക്കറും സൈദാപേട്ടിൽ 40 സെന്റും കൃഷിഭൂമിയുണ്ട്. ഈ സ്ഥലങ്ങളുടെ മതിപ്പ് കമ്പോളവില 99,60,000 രൂപയാണ്. ശാസ്തമംഗലം വില്ലേജിൽ രണ്ട് സർവ്വേ നമ്പറിലായി കാർഷികേതര ഭൂമിയും സുരേഷ് ഗോപിയുടെ പേരിലുണ്ട്. സുരേഷ് ഗോപിയുടെ പങ്കാളിയുടെ പേരിൽ ദേവികുളം താലൂക്കിലെ പള്ളിവാസൽ വില്ലേജിൽ 241 സെന്റ് കൃഷിഭൂമിയും അലുവ ചെങ്ങമനാട് വില്ലേജിൽ 37 സെന്റും തിരുനെൽവേലിയിലെ ശ്രീവായ്കുൻകത്ത് 43 ഏക്കറും കൃഷിഭൂമിയാണുള്ളത്. ഈ മൂന്ന് സ്ഥലങ്ങൾക്കും യഥാക്രമം 57,50,000, 17,25,000, 23,00,000 എന്നിങ്ങനെയാണ് ഈ സ്ഥലങ്ങളുടെ വിപണി മൂല്യം. വട്ടിയൂർക്കാവ് വില്ലേജിൽ കാർഷികേതര ഭൂമിയും പങ്കാളിയുടെ പേരിലുണ്ട്.