- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കാനയിൽ രേവന്ദ് റെഡ്ഡിയുടെ ബ്ലോക്ബസ്റ്ററോ? ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിആർഎസിനേക്കാൾ ഇരട്ടി സീറ്റിൽ മുന്നേറി കോൺഗ്രസ്; കനത്ത തിരിച്ചടി നേരിട്ടു കെസിആർ; കന്നഡയിലെ കരുത്തൻ ഡികെ ശിവകുമാറിന്റ തന്ത്രങ്ങൾ തെലുങ്കാനയിലും കൈക്കരുത്താകുന്നു
ഹൈദരാബാദ്: തെലുങ്കാനയിൽ രേവന്ദ് റെഡ്ഡിയുടെ ബ്ലോക്‌ബെസ്റ്ററെന്ന് സൂചനകൾ. തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് മുന്നിലാണ് ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ബിആർഎസിനേക്കാൾ ഇരട്ടി സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. തുടക്കം മുതൽ തന്നെ ലീഡു നേടിയതിനാൽ ഈ നില തുടരുമെന്നാണ് പ്രതീക്ഷകൾ. ഇവിടെ ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
60 സീറ്റിൽ കോൺഗ്രസ് ആദ്യ ലീഡ് നേടിയിട്ടുണ്ട്. ബിആർഎസ് 33 സീറ്റിലും ബിജെപി നാലു സീറ്റിലുമാണ് മുന്നിട്ടു നിൽക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. തെലങ്കാനയിലെ 119 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് പാർട്ടി നിരീക്ഷകനായി തെലങ്കാനയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറയുന്നത്. ഒരു കോൺഗ്രസ് നേതാവിനെയും വിലക്കെടുക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ശിവകുമാറാണ് ഇവിടെ തന്ത്രങ്ങൾ മെനഞ്ഞത്.
തെലങ്കാനയിൽ ബി ആർ എസിനെയും മധ്യപ്രദേശിൽ ബിജെപിയെയും തോൽപ്പിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും അധികാരം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്ന് ഡി കെ പറഞ്ഞു. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എംഎൽഎമാരും വിശ്വസ്തരാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുണ്ട്. അവർ 'ഓപ്പറേഷൻ ലോട്ടസ്' എന്താണെന്ന് കണ്ടതാണ്. അത് നടക്കാൻ പോകുന്നില്ല.
മറുനാടന് ഡെസ്ക്