ഷിംല: ഗുജറാത്ത് തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണം മാത്രം മുന്നിൽ കണ്ട് അടവുകൾ മാറ്റിയും മറിച്ചും പ്രയോഗിക്കുകയാണ് നേതൃത്വം.ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന ഹിമാചൽപ്രദേശിൽ അടവുകൾ അവസാനനിമിഷം മാറ്റിപ്പയറ്റുകയാണ് പാർട്ടികൾ. പ്രകടനപത്രികയുടെ കാര്യത്തിൽ വരെ ഈ വീറും വാശിയും പ്രകടമാണ് എന്നതാണ് വസ്തുത.

ഇന്നു പുറത്തിറക്കാനിരുന്ന പ്രകടന പത്രിക ബിജെപി വൈകിപ്പിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്ന് പ്രകാശനം ചെയ്യുമെന്ന് അറിയിച്ചെങ്കിലും ചടങ്ങ് ആറിലേക്കു മാറ്റി.നാളെ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കാനിരിക്കെയാണിത്.കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം മതി എന്നാണ് ബിജെപി തീരുമാനം. പ്രകടന പത്രിക പുറത്തിറക്കും മുൻപു തന്നെ 10 ഉറപ്പുകൾ നൽകിയാണ് കോൺഗ്രസിന്റെ പ്രചാരണം. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും, സ്ത്രീകൾക്കും പ്രതിമാസം 1500 രൂപ നൽകും തുടങ്ങിയവ ഇതിൽ പെടുന്നു.

എന്നാൽ ഇരു നേതൃത്വത്തിനും ഒരു മുഴം മുന്നെ എറിഞ്ഞിരിക്കുകയാണ് ആം ആദ്മി പാർട്ടി.പത്രിക പുറത്തിറക്കിയില്ലെങ്കിലും ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് തങ്ങളുടെ നിലപാട് കൃത്യമായി സംവിദിക്കുകയാണ് കെജ്രിവാൾ.ഡൽഹിയിൽ നടത്തുന്ന മാജിക് ഹിമാചലിലെ ആളുകൾക്കും കാണാനാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി തീർച്ചയായും വിജയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് ഡിസംബർ ഒന്നിന് വോട്ടെടുപ്പ് നടക്കുകയും ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ട്വിറ്ററിലൂടെ ഗുജറാത്തി ഭാഷയിലാണ് ആപ് നേതാവിന്റെ പ്രസ്താാവന.

'ഞാൻ നിങ്ങളുടെ കുടുംബത്തിലെ അംഗവും നിങ്ങളുടെ സഹോദരനുമാണ്. എനിക്ക് ഒരു അവസരം തരൂ. ഞാൻ നിങ്ങൾക്ക് സ്‌കൂളുകളും ആശുപത്രികളും പണിയും. സൗജന്യ വൈദ്യുതി തരാം. നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകും'' -സന്ദേശത്തിൽ കെജ്രിവാൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിൽ അടിത്തറ പാകാനാണ് ആപ്പിന്റെ കഠിനശ്രമം. 20 വർഷത്തിലേറെയായി ബിജെപിയുടെ ശക്തികേന്ദ്രമാണ് സംസ്ഥാനം.

ഒക്ടോബർ 30ന് പാലം തകർന്ന് 130ലധികം പേർ മരിച്ച മോർബിയിൽ ബിജെപിക്കെതിരെ ഉയർന്നത് വലിയ അഴിമതിയാണ്. ഇത് രാഷ്ട്രീയ ആയുധം ആക്കാനും ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നുണ്ട്. 'ഇപ്പോൾ, 182 സീറ്റുകളിൽ 90 മുതൽ 95 വരെ ഞങ്ങൾ നേടും. ഈ രീതിയിൽ പോയാൽ ഞങ്ങൾ 140 മുതൽ 150 വരെ സീറ്റുകൾ നേടും' -തീയതി പ്രഖ്യാപനത്തിന് ശേഷം എ.എ.പി മുഖ്യ വക്താവ് സൗരഭ് ഭരദ്വാജ് എൻ.ഡി ടി.വിയോട് പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ സീറ്റിലും ഇക്കുറി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബിജെപിയേക്കാൾ കടുത്ത വർഗീയ ധ്രുവീകരണ പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഡൽഹി മുഖ്യമന്ത്രി കൂടിയായ കെജ്രിവാൾ നടത്തുന്നത്.ആം ആദ്മി പാർട്ടി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ ഇവിടെ അഞ്ജു റാത്തോഡാണ് എഎപിക്കായി മത്സരിക്കുന്നത്.സംവരണ മണ്ഡലമായ ഇവിടെ കഴിഞ്ഞ തവണത്തേതു പോലെ ഡോ. രാജേഷ് കശ്യപാണ് ബിജെപി സ്ഥാനാർത്ഥി. ഇദ്ദേഹത്തെ 671 വോട്ടുകൾക്ക് തോൽപിച്ച ഭാര്യാപിതാവ് ധാനി റാം ശന്തിലിന് ഇക്കുറി കോൺഗ്രസ് സീറ്റ് നൽകിയില്ല. അദ്ദേഹം വിമതനായി രംഗത്തുണ്ട്. കോൺഗ്രസിനു വേണ്ടി രാംകുമാർ ചൗധരി മത്സരിക്കുന്നു.

അതേസമയം രണ്ട് ഘട്ടമായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ആദ്യഘട്ടം ഡിസംബർ 1 നും രണ്ടാംഘട്ടം 5 നുമാണ് നടക്കുക.ഹിമാചലിനൊപ്പം ഗുജറാത്തിലും വോട്ടെണ്ണൽ ഡിസംബർ 8 ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.4.9 കോടി വോട്ടർമാരാണ് ഗുജറാത്തിലുള്ളത്. ഇതിൽ 3,24,420 പേർ കന്നിവോട്ടർമാരാണ്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ മോർബി തൂക്കുപാലം അപകടം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഇആശങ്ക ബിജെപിക്കുണ്ട്.അതേ സമയം 27 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ശ്രമമാണ് കോൺഗ്രസ്സ് നടത്തുന്നത്.
ഇതിനിടയിൽ പഞ്ചാബ് മോഡൽ ആവർത്തിച്ചുകൊണ്ട് ഗുജറാത്തിലെ കറുത്ത് കുതിരകളാകാൻ ആം ആദ്മിയും ഇറങ്ങുമ്പോൾ ഗുജറാത്തിൽ അങ്കം മുറുകുമെന്നുറപ്പ്.