- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനം
പത്തനംതിട്ട: തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് താക്കീത്. കുടുംബ ശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തോമസ് ഐസക് പങ്കെടുത്തിരുന്നു. പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥിയായ തോമസ് ഐസക് ചട്ടം ലംഘിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പരാതിയും നൽകി. ഇത് പരിശോധിച്ചാണ് പത്തനംതിട്ട ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ താക്കീത് നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇനി സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് ഐസക്കിനുള്ള താക്കീത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയിൽ തോമസ് ഐസക് ജില്ലാ കളക്ടർക്ക് വിശദീകരണം നൽകിിരുന്നു. കുടുംബംശ്രീ, കെ-ഡിസ്‌ക് എന്നീ സർക്കാർ സംവിധാനങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിശദീകരണത്തിൽ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ പരാതി അടിസ്ഥാന രഹിതമെന്നും ഇതിലുണ്ട്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്‌ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്‌ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഐസക്കിന്റെ മറുപടി പരിശോധിച്ചാണ് ചട്ട ലംഘനമുണ്ടായി എന്ന് കളക്ടർ പറയുന്നത്.
പരാതി ഉയർന്നപ്പോൾ തന്നെ തോമസ് ഐസക് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല, കുടുംബശ്രീയോഗം നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും, ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാൻ ആണ് യുഡിഎഫ് ശ്രമമെന്നും ജനകീയ പരിപാടികൾ യുഡിഎഫിനെ അലട്ടുകയാണെന്നുമായിരുന്നു തോമസ് ഐസക് പറഞ്ഞത്. ഇതൊന്നും എന്നാൽ കമ്മീഷൻ അംഗീകരിക്കുന്നില്ല.
തോമസ് ഐസകിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ രണ്ട് നേതാക്കൾ തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ഇത് ഐസക് നിഷേധിച്ചു. സിപിഎമ്മും വ്യാജ വാർത്തയാണെന്ന് പറഞ്ഞു. അതിന് ശേഷം ഐസക്കിനെ തേടിയെത്തുന്ന മറ്റൊരു വിവാദമാണ് ഇലക്ഷൻ കമ്മീഷന്റെ താക്കീത്.
അതിശക്തമായ ത്രികോണ മത്സരമാണ് പത്തനംതിട്ടയിൽ. കോൺഗ്രസിനായി സിറ്റിങ് എംപി ആന്റോ ആന്റണിയാണ് മത്സരിക്കുന്നത്. ബിജെപിക്കായി ഏകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും. അതുകൊണ്ട് തന്നെ സിപിഎമ്മിന് ഏറെ വിയർപ്പൊഴുക്കി പ്രചരണം നടത്തേണ്ട സ്ഥലമാണ് പത്തനംതിട്ട. അതിനിടെയാണ് ഐസക്കിനെതിരെ കമ്മീഷന്റെ വിമർശനവും എത്തുന്നത്.