- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ മത്സരരംഗത്ത് 10 പേർ
തൃശൂർ: തൃശൂരിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മത്സര രംഗത്ത് അവശേഷിക്കുന്നത് 10 സ്ഥാനാർത്ഥികൾ. ആകെ ലഭിച്ച 15 നാമനിർദ്ദേശ പത്രികകളിൽ അഞ്ചെണ്ണം തള്ളി. സിപിഐ സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന്റെ ഡമ്മി സ്ഥാനാർത്ഥി രമേഷ്‌കുമാറിന്റെയും ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാർത്ഥിയായ അനീഷ് കുമാറിന്റെയും പത്രികകൾ തള്ളി. അതേസമയം, വി എസ് സുനിൽകുമാറിന്റെ അപരനായ സുനിൽ കുമാറിന്റെ പത്രിക സ്വീകരിച്ചു.
തൃശൂർ ലോകസഭാ മണ്ഡലം വരണാധികാരിയും ജില്ലാ കലക്ടറുമായ വി.ആർ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതുനിരീക്ഷക പി.പ്രശാന്തി, സ്ഥാനാർത്ഥികൾ, പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായി. ഏപ്രിൽ ഏട്ടിന് വൈകിട്ട് മൂന്നുവരെ പത്രിക പിൻവലിക്കാം. അന്നേദിവസം തന്നെ ചിഹ്നങ്ങൾ അനുവദിക്കും.
സൂക്ഷ്മ പരിശോധനക്ക് ശേഷം തൃശൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ
1) സുരേഷ് ഗോപി (ബിജെപി)
2) നാരായണൻ (ബി എസ് പി)
3) വി എസ് സുനിൽകുമാർ (സിപിഐ)
4) കെ മുരളീധരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
5) ദിവാകരൻ പള്ളത്ത് (ന്യൂ ലേബർ പാർട്ടി)
6) എം എസ് ജാഫർ ഖാൻ (സ്വതന്ത്രൻ)
7) സുനിൽകുമാർ (സ്വതന്ത്രൻ)
8) പ്രതാപൻ (സ്വതന്ത്രൻ)
9) കെ ബി സജീവ് (സ്വതന്ത്രൻ)
10) ജോഷി (സ്വതന്ത്രൻ)