- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് തരൂരിനെ ഇത്തവണ വീഴ്ത്തുമോ?
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പല അഭിപ്രായ സർവേകൾ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ പ്രീപോൾ സർവേ ഫലമാണ്.
തലസ്ഥാനത്തെ ജനമനസ് ആർക്കൊപ്പം നിൽക്കും? ഇത്തവണ മത്സരം യുഡിഎഫും, എൻഡിഎയും തമ്മിലാണെന്ന് ആവർത്തിച്ച് ശശി തരൂർ ഒരുമുഴം മുന്നേ എറിഞ്ഞുകഴിഞ്ഞു. തരൂരിനെ ഇത്തവണ വീഴ്‌ത്താൻ കഴിയുമോ? മനോരമ ന്യൂസ്- വി എം ആർ പ്രീപോൾ സർവേ ഫലം പറയുന്നത് ഇങ്ങനെ:
തരൂർ മികച്ച മാർജിനിൽ മണ്ഡലം നിലനിർത്തുമെന്നാണ് മനോരമന്യൂസ്-വി എം.ആർ പ്രീപോൾ സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന് വോട്ട് കൂടും. ബിജെപി വോട്ടിൽ 1.38 ശതമാനം ഇടിവുണ്ടാകുമെന്നാണ് സർവേ ഫലം. കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തെത്തിയ ബിജെപിക്ക് റണ്ണറപ്പായി തുടരാൻ പൊരിഞ്ഞ പോരാട്ടം നടത്തേണ്ടിവരും. രാജീവ് ചന്ദ്രശേഖറാണ് എൻഡിഎ സ്ഥാനാർത്ഥി. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും.
എൽഡിഎഫ് വോട്ടിൽ 2.81 ശതമാനം വർധന പ്രതീക്ഷിക്കുമ്പോൾ യുഡിഎഫ് വോട്ട് 1.07 ശതമാനം കുറയുമെന്നാണ് പ്രവചനം. വോട്ട് വിഹിതമെടുത്താൽ 40.07 പേർ യുഡിഎഫിനൊപ്പമാണ്. എൻഡിഎയ്ക്ക് 29.88 ശതമാനം. എൽഡിഎഫിന് 28.37 ശതമാനം. എൻഡിഎയും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 1.51 ശതമാനം. പ്രീപോൾ സർവേയുടെ ഡിസംബറിൽ നടന്ന ഒന്നാംഘട്ടത്തിൽ ഇത് 0.86 ശതമാനമായിരുന്നു. എൽഡിഎഫ് പ്രചാരണത്തിലെ പാളിച്ചകൾ കൂടി തുറന്നുകാട്ടുന്നതാണ് സർവേ ഫലം.
മാർച്ച് മാസം സംസ്ഥാനത്തെ മുഴുവൻ നിയമസഭാമണ്ഡലങ്ങളും കവർ ചെയ്ത് 28,000 വോട്ടർമാരെ നേരിൽക്കണ്ടാണ് മനോരമ ന്യൂസ്‌വി എംആർ പ്രീപോൾ സർവേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ എന്താകും സാധ്യതകൾ എന്നാണ് സർവേ വിലയിരുത്തിയത്.
കടപ്പാട്: മനോരമ ന്യൂസ്