- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലും ബിജെപിക്ക് ബോണസ് സീറ്റ്; സമാജ് വാദി പാർട്ടിയുടെ മൂന്നാം സ്ഥാനാർത്ഥി തോറ്റു; എട്ട് സീറ്റിൽ ബിജെപിക്കും, രണ്ട് സീറ്റിൽ എസ്‌പിക്കും ജയം; ക്രോസ് വോട്ട് ചെയ്തത് 7 എസ്‌പി അംഗങ്ങൾ; രാജ്യസഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്കോർ ചെയ്യുമ്പോൾ
ലക്‌നൗ: യുപിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് ബോണസ് സീറ്റ്. ആകെയുള്ള 10 സീറ്റിൽ എട്ട് സീറ്റിൽ ബിജെപിയും സമാജ് വാദിപാർട്ടി രണ്ട് സീറ്റിലും ജയിച്ചു രാഷ്ട്രീയ ലോക് ദളിലെ ജയന്ത് ചൗധരിയുടെയും, ഏതാനും എസ്‌പി വിമതരുടെയും സഹായത്തോടെയാണ് ബിജെപി അധിക സീറ്റ് നേടിയത്. രാജ്യസഭയിലേക്ക് രണ്ടുസീറ്റ് കൂടി ലക്ഷ്യമിട്ടിരുന്ന ഇന്ത്യ സഖ്യത്തിന് ഇത് തിരിച്ചടിയായി.
കക്ഷിനില പ്രകാരം എസ്‌പിക്ക് ജയിക്കാൻ കഴിയുമായിരുന്ന ഒരു സീറ്റിലാണ് ബിജെപി. അട്ടിമറി വിജയം നേടിയത്.എട്ടാമതൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാണ് ബിജെപി നേട്ടം കൊയ്തത്. ഏഴുസീറ്റ് ബിജെപിക്കും, മൂന്നു സീറ്റ് എസ്‌പിക്കും പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
37 വോട്ടുലഭിച്ചാൽ ഓരോ സ്ഥാനാർത്ഥിക്കും വിജയം ഉറപ്പിക്കാമായിരുന്നു. ജയ ബച്ചൻ, അലോക് രഞ്ജൻ, രാംജിലാൽ സുമൻ എന്നിവരായിരുന്നു എസ്‌പി. സ്ഥാനാർത്ഥികൾ. സഞ്ജയ് സേഥായിരുന്നു ബിജെപിയുടെ എട്ടാം സ്ഥാനാർത്ഥി. ഉത്തർപ്രദേശ് നിയമസഭയിൽ എസ്‌പിക്ക് 108 എംഎൽഎമാരും കോൺഗ്രസിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് എസ്‌പി. അംഗങ്ങൾ ജയിലിലായതിനാൽ വോട്ടുചെയ്യാൻ സാധിച്ചില്ല. മറ്റൊരാൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
മൂന്നാം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള അംഗങ്ങളുടെ കുറവ് കൂടാതെ എസ്‌പിയുടെ ഏഴുപേരും എസ്.ബി.എസ്‌പിയുടെ രണ്ടുപേരും ക്രോസ് വോട്ട് ചെയ്തതോടെയാണ് എസ്‌പിയുടെ മൂന്നാം സ്ഥാനാർത്ഥി പരാജയപ്പെട്ടത്. ബി.എസ്‌പിയുടെ ഒരു എംഎൽഎയുടെ വോട്ടും ബിജെപിക്ക് ലഭിച്ചു
ഹിമാലിലേതിന് സമാനമായി യുപിയിലും ക്രോസ് വോട്ടിങ് നടന്നു. ഇവിടെ എസ്‌പി എംഎൽഎമാരാണെന്ന് മാത്രം. അഖിലേഷ് യാദവ് വിളിച്ചുചേർത്ത യോഗത്തിൽ എട്ട് എംഎൽഎമാർ വിട്ടുനിന്നതോടെ തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ചീഫ് വിപ്പ് രാജി വച്ചിരുന്നു. എഴ് എസ്‌പി അംഗങ്ങളാണ് ക്രോസ് വോട്ട് ചെയ്തത്. ഒരാളുടെ വോട്ട് അസാധുവായി.
മറുനാടന് മലയാളി ബ്യൂറോ