- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പത്രിക നൽകി
തൃശൂർ: ശക്തമായ ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമായ തൃശൂരിൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി. സ്ഥാനാർത്ഥി നിർണയം മുതലേ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായ വി എസ് സുനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കലക്ടർ കൃഷ്ണതേജയുടെ ക്യാബിനിലെത്തിയാണ് സുനിൽകുമാർ പത്രിക നൽകിയത്. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയും നാളെ് പത്രിക നൽകും. സമർപ്പിക്കുക.
മന്ത്രി കെ.രാജൻ, മുന്മന്ത്രി കെ.പി.രാജേന്ദ്രൻ, സിപിഎം ജില്ല സെക്രട്ടറി എംഎം വർഗീസ്, കേരളബാങ്ക് വൈസ്പ്രസിഡന്റ് എം.കെ.കണ്ണൻ തുടങ്ങി മുതിർന്ന ഇടതു നേതാക്കൾ പത്രിക നൽകാനെത്തിയ സുനിൽകുമാറിനെ അനുഗമിച്ചു. നിലവിൽ കോൺഗ്രസ്സിന്റെ കൈയിലുള്ള മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് സുനിൽകുമാറിന്റെ ലക്ഷ്യം. സുരേഷ് ഗോപി കൂടി മത്സര രംഗത്തുള്ളത് ത്രികോണ പോര് ശക്തമാക്കാൻ ഇടയാക്കും.
കരുവന്നൂർ വിഷയം കത്തിനിൽക്കേ ഇടതുപാളയത്തിൽ ആശങ്കപരക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അതു മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. സിപിഐയുടെ കൈയിലായിരുന്ന മണ്ഡലം ടി.എൻ. പ്രതാപനാണ് വൻഭൂരിപക്ഷത്തോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത്. ഇക്കുറി പ്രതാപൻ നേരത്തേ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി തീരുമാനം മറിച്ചായി.
വടകരയിൽ നിന്നും മുരളീധരനെ യുഡിഎഫ് പോർക്കളത്തിൽ ഇറക്കി. ഗ്രൂപ്പുപോരിൽ ഉഷ്ണിക്കുന്ന തൃശൂരിലെ കോൺഗ്രസ്സിന് ഉർജ്ജംപകരാൻ മുരളീധരനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. കരുണാകരന്റെ മകൻ എന്ന ബ്രാൻഡും തൃശൂർ ലീഡറുടെ തട്ടകമാണെന്ന മുൻതൂക്കവും അനുകൂല ഘടകമായി കാണുന്നു.