- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ 25,000 വോട്ടിന്റെ ലീഡുമായി ഷാഫി മുന്നിൽ
വടകര: വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്.
വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറിഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിൽ എത്തിയ ഷാഫി പറമ്പിൽ പറഞ്ഞു. അത് ശരിവയ്ക്കുന്ന രീതിയിലാണ് വടകരിയിലെ വോട്ടെണ്ണൽ മുന്നേറുന്നത്. എന്നാൽ ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിലാണ് എൽഡിഎഫ് ക്യാംപ്.
Next Story