- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
ഹൈദരാബാദ്: തെലങ്കാനയിൽ കാമാറെഡ്ഡി നിയമസഭാ മണ്ഡലത്തിലെ ജേതാവിനെ കുറിച്ചാണ് ഇപ്പോൾ സംസാരം. വ്യവസായിയും രാഷ്ട്രീയക്കാരനുമായ ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കട്ട രമണ റെഡ്ഡിയാണ് ഇവിടെ വിജയിച്ചത്. ചില്ലറക്കാരെയല്ല, മണ്ഡലത്തിൽ വെങ്കട്ട രമണ തോൽപ്പിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ എ രേവന്ത് റെഡ്ഡി( മുഖ്യമന്ത്രി സ്ഥാനാർത്ഥി)യെയുമാണ് വെങ്കട്ട രമണ റെഡ്ഡി തോൽപ്പിച്ചത്. കെ സി ആറും രേവന്തും രണ്ടുമണ്ഡലങ്ങളിൽ മത്സരിക്കുന്നതുകൊണ്ട് ഈ തോൽവി പ്രശ്‌നമല്ല. എന്നിരുന്നാലും, രണ്ട് അതികായന്മാരെ തോൽപ്പിച്ചെന്ന ക്രെഡിറ്റ് വെങ്കട്ട രമണയ്ക്ക് തന്നെ.
ഔപചാരിക വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലെങ്കിലും. 53 കാരനായ രമണ റെഡ്ഡി കാശുണ്ടാക്കാൻ മിടുക്കനായിരുന്നു. 49.7 കോടിയുടെ ആസ്തികളാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്രഖ്യാപിച്ചത്. മൊത്തം വരുമാനം 9.8 ലക്ഷം. ഇതിൽ, സ്വന്തം വരുമാനം 4.9 ലക്ഷം. ബാധ്യത 58.3 ലക്ഷം. 11 ക്രിമിനൽ കേസുകളുണ്ട്.
വടക്കൻ തെലങ്കാന മേഖലയിൽ കാമറെഡ്ഡി ജില്ലയുടെ ഭാഗമാണ് കാമാറെഡ്ഡി മണ്ഡലം. ഗ്രാമീണ മേഖലയായ ഇവിടുത്തെ ജനറൽ കാറ്റഗി മണ്ഡലത്തിൽ, 14.73 ശതമാനം പേർ പട്ടിക ജാതിയിലും, 4.6 ശതമാനം പേർ പട്ടിക വർഗ്ഗ വിഭാഗത്തിലും പെട്ടവരാണ്.
2018 ലെ തിരഞ്ഞെടുപ്പിൽ ടിആർഎസ് സ്ഥാനാർത്ഥി 42.02 ശതമാനം വോട്ടോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ