- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ നീക്കം; ബെംഗളൂരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശം; കർണാടകയുടെ താൽപര്യത്തിനായി തന്റെ പിതാവ് മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ് സിദ്ധരാമയ്യയുടെ മകൻ; കോൺഗ്രസ് ഉജ്ജ്വല വിജയത്തിലേക്ക് നീങ്ങുമ്പോൾ ചോദ്യം ആരാകും മുഖ്യമന്ത്രിയെന്ന്
ബംഗളുരു: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി. രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ ഹൈക്കമാൻഡ് നീക്കങ്ങൾ ആരംഭിച്ചു. ബാംഗ്ലുരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎ മാർക്ക് നിർദ്ദേശം നൽകി. ലീഡ് ചെയ്യുന്നവരുമായി ആശയവിനിമയം നടത്തും.
ആദ്യഫലസൂചനകൾ പുറത്തുവന്നുതുടങ്ങിയതോടെ കന്നഡനാട്ടിൽ കോൺഗ്രസ് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഒരു മണിക്കൂർ പിന്നിടുമ്പോൾ 118 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുകയാണ്. ഡൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
മുന്നേറ്റം മറികടക്കാൻ ആർക്കും കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. നഗരപ്രദേശങ്ങളിലും കോൺഗ്രസ് മുന്നിലാണ്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കോൺഗ്രസ് കടന്നു. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം നിലവിലുണ്ട്. കോൺഗ്രസ് -118, ബിജെപി -80 ജെഡിഎസ് -23, മറ്റുള്ളവർ-5 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറ്റം.
അതേസമയം കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിടെ തന്റെ പിതാവ് മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയുമായി സിദ്ധരാമായ്യയുടെ മകൻ രംഗത്തുവന്നു. കോൺഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റാൻ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയുടെ താൽപര്യത്തിനായി തന്റെ പിതാവ് മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് വരുണ മണ്ഡലത്തിൽ നിന്നും വിജയിക്കും. മകനെന്ന നിലയിൽ അദ്ദേഹം മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ബിജെപിയുടെ ദുർഭരണ കാലത്തുള്ള തെറ്റായ തീരുമാനങ്ങൾ തിരുത്തുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 100ലേറെ സീറ്റുകളിൽ കോൺഗ്രസ് മുന്നേറുകയാണ്. 80നടുത്ത് സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടതെങ്കിൽ പിന്നീട് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നതാണ് കണ്ടത്.
മറുനാടന് ഡെസ്ക്