- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമികളിൽ നിന്നും രക്ഷതേടി ഓടിയെങ്കിലും പിന്തുടർന്നെത്തി മൂക്ക് ഇടിച്ചു പൊടിച്ചു ആക്രമണം; ഫോൺ മോഷ്ടിച്ചു കടന്നു സംഘം; മൂന്നംഗ സംഘം പിന്തുടരുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്; യു.എസിലെ ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം ശക്തം
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം നടന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹെദരാബാദിലെ ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം അതിക്രൂരമായി ആക്രമിച്ചത്. ഷിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം.
ഇന്ത്യാന വെസ്ലി യൂണിവേഴ്സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് അലി. ചൊവ്വാഴ്ച പുലർച്ചെ കാംബൽ അവന്യൂവിലെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. മൂന്നംഗ സംഘം പിന്തുടരുന്നതും അലി ഓടുന്നതിന്റെയും ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മർദന വിവരം വിശദീകരിക്കുന്നതിന്റെ അലിയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭക്ഷണ പാക്കറ്റുമായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു നാലംഗ സംഘം ആക്രമിച്ചതെന്ന് അലി പറയുന്നു. അലിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു. ഇടിയേറ്റ മുഖത്ത് നിന്ന് രക്തം ഒഴുകുന്നത് വിഡിയോയിൽ കാണാം. മോഷ്ടാക്കളാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്നവിവരം.
അലിയിൽ നിന്നും ഭാര്യ സെയ്ദ റുഖിയ ഫാത്തിമ റസ്വിയിൽ നിന്നും വിവരങ്ങൾ അരാഞ്ഞതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുന്ന പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടതായും കോൺസുലേറ്റ് വ്യക്തമാക്കി.
ഷിക്കാഗോയിൽ പഠിക്കുന്ന ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സൈദ റുഖുലിയ ഫാത്തിമ റിസ്വി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു.
'ഷിക്കാഗോയിലുള്ള എന്റെ ഭർത്താവിന്റെ സുരക്ഷയെ കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലനാണ്. അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിക്കുന്നതിന് ദയവായി സഹായിക്കാനും സാധ്യമെങ്കിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും അഭ്യർത്ഥിക്കുന്നു, കൂടാതെ എനിക്ക് എന്റെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളോടൊപ്പം ഭർത്താവിന്റെ അരികിൽ എത്താൻ അമേരിക്കയിലേക്ക് പോകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി നൽകണമെന്നും അഭ്യർത്ഥിക്കുന്നു' -സൈദയുടെ കത്തിൽ പറയുന്നു.
മറുനാടന് ഡെസ്ക്