യെരുശലേം: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ പലപ്പോഴും കാരണഹേതുമായി മാറിയവരുടെ കൂട്ടത്തിലാണ് അൽജസീറ ചാനലിന്റെ സ്ഥാനം. ഇസ്രയേൽ നിരന്തരം ഖത്തർ ആസ്ഥാനമായ ഈ ചാനലിനെതിരെ രംഗത്തുവരാറുമുണ്ട്. ഇപ്പോൾ ഹമാസുമായി യുദ്ധം തുടങ്ങിയതോടെ അൽജസീറ ഓഫീസ് അടച്ചുപൂട്ടാനുള്ള ആലോചനയിലാണ് ഇസ്രയേൽ.

ഇസ്രയേലിലെ അൽ ജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിെലന്ന് കമ്യൂണിക്കേഷൻ മന്ത്രി ശ്ലോമ കർഹി വ്യക്തമാക്കി. അൽജസീറ വാർത്തകൾ പക്ഷപാതപരമാണ്. ഗസ്സയിൽ നിന്ന് ഇസ്രയേൽ സൈനികർക്കെതിരായ ആക്രമണത്തിന് വാർത്തകൾ പ്രേരണയാകുമെന്നതായുംം മന്ത്രി ശ്ലോമ കർഹി ചൂണ്ടിക്കാട്ടി.

അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദ്ദേശം ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും നിയമ വിദഗ്ദ്ധർ വിലയിരുത്തി വരികയാണെന്നും ശ്ലോമ കർഹി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അൽ ജസീറ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ മൊസ്സാദ് അൽജസീറക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ചു ട്വീറ്റ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൽ അൽജസീറ ഓഫീസ് അടച്ചുപൂട്ടുന്ന കാര്യം പരിഗണനയിലാണെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതും.

അതിനിടെ ഗസ്സയിലേക്ക് കടന്നു കയറൻ തയ്യാറായിരിക്കയാണ് ഇസ്രയേൽ സാന. അതേസമയം യുദ്ധത്തിലേക്ക് എടുത്ത് ചാടിയിൽ ഹിസ്ഹുള്ള അനുഭവിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇതിനിടെ ഗസ്സ പിടിക്കാൻ കരയുദ്ധം ഉൾപ്പെടെ കടുത്ത ആക്രമണങ്ങൾക്ക് ഇസ്രയേൽ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. സിദ്‌റത്ത് ഉൾപ്പെടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ പൂർണമായും ഒഴിപ്പിച്ചു. ലബനാനിൽ നിന്നുള്ള ഷെല്ലാക്രമണങ്ങൾക്ക് മറുപടിയായി ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തി.

കൂടുതൽ കടുപ്പമേറിയ ആക്രമണങ്ങൾക്ക് തയ്യാറെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തോട് ആവശ്യപ്പെട്ടു. യുദ്ധഗതി ഇസ്രയേൽ തീരുമാനിച്ച് നടപ്പാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. നൂറുകണക്കിന് കവചിത വാഹനങ്ങൾ അതിർത്തിയിൽ ഇസ്രയേൽ സൈന്യത്തിന്റെ നിർദ്ദേശം കാത്തിരിക്കുകയാണ്.

ഇതിനിടെ ഗസ്സയിലേക്കുള്ള ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചതായി ഇസ്രയേൽ അധികൃതർ തന്നെ അറിയിച്ചുവെന്ന് യു.എസ് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ. സിഎൻഎന്നിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സള്ളിവൻ ഇക്കാര്യം അറിയിച്ചത്. തെക്കൻ ഗസ്സയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചതായി ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കാട്‌സ് അവകാശപ്പെട്ടതായി പ്രാദേശികമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

നേരത്തെ, വടക്കൻ ഗസ്സയിലുള്ള 11 ലക്ഷം പേരോട് തെക്കൻ ഗസ്സയിലേക്ക് മാറാൻ ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെക്കൻ ഗസ്സയിലേക്ക് ജലവിതരണം പുനഃസ്ഥാപിച്ചതായി യു.എസ്. അറിയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു.എസ്. പ്രസിഡന്റ് ജോ ബൈഡനും തമ്മിലെത്തിച്ചേർന്ന ധാരണയുടെ പുറത്താണ് ഗസ്സയിലേക്ക് ജലവിതരണം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കാട്സ് അറിയിച്ചു. ഇസ്രയേലിന്റെ ഗസ്സ നയത്തിന്റെ ഭാഗമായാണ് ഗസ്സയിലേക്ക് ഭാഗികമായി ജലവിതരണം പുനരാരംഭിക്കുന്നതെന്ന് കാട്സ് കൂട്ടിച്ചേർത്തു.

എന്നാൽ, ഇസ്രയേലിന്റെ അവകാശവാദം ഫലസ്തീൻ അധികൃതർ സ്ഥിരീകരിച്ചില്ല. വൈദ്യുതി വിതരണം ഇല്ലാത്തതിനാൽ ഖാൻ യൂനിസ്, ഗസ്സ സിറ്റി, സെൻട്രൽ ഗസ്സ എന്നിവിടങ്ങളിലെ വാട്ടർസ്റ്റേഷനുകൾക്ക് ജലം സ്വീകരിക്കാനോ വിതരണം ചെയ്യാനോ സാധിക്കാത്ത സാഹചര്യമാണെന്നും അതിനാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഗസ്സ ജല അഥോറിറ്റി ഡയറക്ടർ മുൻതേർ ഷുബ്ലാഖ് പറഞ്ഞു.

ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയതോടെയാണ് ഗസ്സയിലേക്കുള്ള വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങിയവയുടെ വിതരണത്തിൽ ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയത്. ബന്ദികളെ മോചിപ്പിക്കാതെ ഗസ്സയ്ക്ക് വൈദ്യുതിയോ വെള്ളമോ നൽകില്ലെന്നുള്ള അന്ത്യശാസനവും ഇസ്രയേൽ നൽകിയിരുന്നു.