- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെൽ അവീവ് ലക്ഷ്യമിട്ട് ഹമാസ് മിസൈലുകൾ
ടെൽ അവീവ്: ഇസ്രയേലിനെതിരെ മിന്നലാക്രമണവുമായി ഹമാസ് വീണ്ടും. ഇസ്രയേലിലെ ടെൽ അവീവ് ലക്ഷ്യമിട്ട് തെക്കൻ ഗസ്സ നഗരമായ റഫായിൽ നിന്ന് കുറഞ്ഞത് എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തത്. ഇതിൽ പലതും ആകാശത്തുവച്ച് തന്നെ ഇസ്രയേലി മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായും റിപ്പോർട്ടുണ്ട്.
അതേസമയം ടെൽ അവീവിൽ വലിയ മിസൈൽ ആക്രണം നടത്തിയതായാണ് ഹമാസിന്റെ മിലിട്ടറി വിങ്ങായ ഇസദീൻ അൽ ഖസാം ബ്രിഗേഡ്‌സ് ടെലഗ്രാം ചനലിൽ പങ്കുവെച്ചിരിക്കുന്ന സന്ദേശം. ആൾനാശം സംഭവിച്ചോ എന്നത് അടക്കം അറിവായിട്ടില്ല. എന്നാൽ വ്യാപാര സമുച്ചയങ്ങൾ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ഹെർസ്ലിയ, പേറ്റാ ടിക്വ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് റോക്കറ്റ് സൈറണുകൾ മുഴങ്ങി.
ഗസ്സ മുനമ്പിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് ഹമാസിന്റെ അൽ അഖ്സ ടിവി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രയേൽ സൈന്യം അപായ സൈറൺ മുഴക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രയേലി എമർജൻസി മെഡിക്കൽ സർവീസ് അറിയിച്ചു. ഹെർസ്ലിയ, പെറ്റാ ടിക്വ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ജാഗ്രതാ സൈറണുകൾ മുഴക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഹെർസ്ലിയ, പേറ്റാ ടിക്വ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് റോക്കറ്റ് സൈറണുകൾ മുഴങ്ങി. നിലവിൽ റഫായിൽ ഇസ്രയേൽ സൈനികനടപടികൾ സ്വീകരിക്കുകയാണ്.
നാല് മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗസ്സയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഫായിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഭക്ഷ്യ സുരക്ഷാ നിലവാരം ഇടിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ റഫായിൽ ഇസ്രയേൽ സൈനികനടപടികൾ സ്വീകരിക്കുകയാണ്. ഇപ്പോഴത്തെ മിസൈൽ ആക്രമണത്തോടെ ഇസ്രയേൽ വീണ്ടും ആക്രമണം കടുപ്പിക്കാനാണ് സാധ്യത.
മെയ് ഏഴ് മുതലാണ് റഫായിൽ ഇസ്രയേൽ സൈനിക നടപടി ആരംഭിച്ചത്. റഫാ അതിർത്തി അടച്ചതോടെ മാനുഷിക സഹായവും നിലച്ചിരിക്കുകയാണ്. അസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്ന ഗസ്സ ക്ഷാമം നേരിടുന്നതായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ജെനീവ ഇന്റർനാഷണൽ സെന്റർ ഫോർ ജസ്റ്റിസ് ഉൾപ്പെടെയുള്ള 70 സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ജനീവ ആസ്ഥാനമായുള്ള യൂറൊ മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ റിപ്പോർട്ട് പ്രകാരം ഗസ്സയിൽ ക്ഷാമം പടരുകയാണ്.
മെയ് ഏഴ് മുതലാണ് റഫായിൽ ഇസ്രയേൽ സൈനിക നടപടി ആരംഭിച്ചത്. റഫാ അതിർത്തി അടച്ചതോടെ മാനുഷിക സഹായവും നിലച്ചിരിക്കുകയാണ്. ഇതുവരെ മുപ്പതോളം പേരാണ് പട്ടിണി മൂലം മേഖലയിൽ മരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തെക്കൻ ഗസ്സയിലെ നഗരമായ റഫായിൽ സൈനിക നടപടി അവസാനിപ്പിക്കാനും മേഖലയിൽ നിന്ന് പിന്മാറാനും ഇസ്രയേലിനോട് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതി നിർദ്ദേശിച്ചിരുന്നു. ഫലസ്തീൻ ജനത അപകടത്തിലാണെന്നും ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലായിരുന്നു നടപടി.
ഇസ്രയേലിന്റെ ആക്രമണത്തിൽ 36,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായായാണ് ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു. 2023 ഒക്ടോബർ 7 ന് ഹമാസിന്റെ നേതൃത്വത്തിൽ തെക്കൻ ഇസ്രയേലി കമ്മ്യൂണിറ്റികളെ ആക്രമിച്ചതിന് ശേഷമാണ് സൈനിക നടപടി ആരംഭിച്ചത്. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 ലധികം ബന്ദികളുണ്ടാകുകയും ചെയ്തുവെന്നാണ് ഇസ്രയേലിന്റെ രേഖകളിൽ പറയുന്നത്.