- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും
ടെൽഅവീവ്: ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഇസ്രയേൽ സർക്കാർ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെതാണ് തീരുമാനം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ചാനൽ എന്ന വാദം ഉന്നയിച്ചു കൊണ്ടാണ് ചാനൽ അടച്ചുപൂട്ടുന്നത്. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്താൻ വോട്ടെടുപ്പ് നടന്നത്.
ബെഞ്ചമിൻ നെതന്യാഹു എക്സിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്, 'ഇസ്രയേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കാൻ എന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചു' അദ്ദേഹം കുറിച്ചു. വിലക്ക് എപ്പോൾ പ്രാബല്യത്തിൽ വരും എന്നോ താൽക്കാലിക വിലക്കാണോ എന്നുള്ള വിശദാംശങ്ങൾ പുറത്തുവിട്ടില്ല.
അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിദേശ ചാനലുകൾക്ക് വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രയേൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു.
നേരത്തെ ചാനലിനെതിരായ ഇസ്രയേലിന്റെ നടപടിക്കെതിരെ ഹ്യൂമന്റൈറ്റ്‌സ് വാച്ച് രംഗത്തെത്തിയിരുന്നു. സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്ന് ഹ്യൂമന്റൈറ്റ്‌സ് വാച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. വെസ്റ്റ് ബാങ്കിലും ഗസയിലുമുള്ള അൽജസീറയുടെ ഓഫീസുകൾക്ക് നേരെ നിരവധി തവണ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. 2022 ൽ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ഇസ്രയേൽ സൈനിക റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തകനായ ഷിറിൻ അബു അക്ലയെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നിരുന്നു.
അൽജസീറ ചാനൽ ഇസ്ലാമിക ഭീകരവാദത്തിന്റെ മുഖമാണെന്ന് ഇസ്രയേൽ നേരത്തെ ആരോപിച്ചിരുന്നു. തങ്ങൾക്കെതിരെ ആയിരക്കണക്കിന് നുണക്കഥകളാണ് അൽജസീറ ഉണ്ടാക്കിയതെന്നന്ന് ഇവർ പറയുന്നു. ഇസ്രയേലിൽ ഹമാസ് ആക്രമണമുണ്ടായപ്പോൾ, സ്വാഭാവിക തിരിച്ചടി എന്ന രീതിയിലാണ് അൽജസീറ റിപ്പോർട്ട് ചെയ്തത്. ജനം തെരുവിൽ മരിച്ചുവീഴുമ്പോൾ ആഹ്ലാദത്തോടെയാണ് അൽജസീറയിൽ വാർത്തകൾ വന്നത്.
ഹമാസ് സ്ത്രീകളെയും കുട്ടികളെയും ചാവേർ ബോംബാക്കുന്നതും, ആശുപത്രിക്ക് മുകളിൽവരെ റോക്കറ്റ് സ്ഥാപിക്കുന്നതും, ഇസ്രയേലിലേക്ക് നുറുകണക്കിന് തുരങ്കങ്ങൾ കുഴിച്ചതുമൊന്നും അൽജസീറ വാർത്തയാക്കാറില്ല. പകരം അവർ എന്തിനും എതിനും ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നു. ഗസ്സയിലെ സകല പ്രശ്‌നത്തിനും യഹൂദസമൂഹത്തെ ഉത്തരവാദികളാക്കുന്നു. എന്നാൽ ഗസ്സയിലടക്കമുള്ള ഇസ്രയേലിന്റെ നരനായാട്ട് പുറത്തുകൊണ്ടുവന്നതിനാണ് തങ്ങളെ ആക്രമിക്കുന്നതന്നൊണ് അൽജസീറ പറയുന്നത്.