- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിസ്ത്മസ്സോടെ യുക്രെയിൻ ക്രീമിയ തിരിച്ചുപിടിക്കും; എട്ടു വർഷം മുൻപ് റഷ്യ പിടിച്ചെടുത്ത ക്രീമിയ തിരിച്ചു കിട്ടുന്നതോടെ റഷ്യൻ സേന ഓടിയൊളിക്കും; വിന്റർ തീരും മുൻപ് റഷ്യയെ തോൽപ്പിച്ച് യുക്രെയിൻ വിജയ പതാക ഉയർത്തും; സഖ്യകക്ഷികൾ ആത്മവിശ്വാസത്തിൽ
ക്രിസ്ത്മസ്സ് നവവത്സര ദിനത്തിനോട് അടുത്ത് തന്നെ ക്രീമിയയെ റഷ്യൻ അധിനിവേശത്തിൽ നിന്നും മോചിപ്പിക്കുമെന്ന് യുക്രെയിന്റെ ഒരു മുതിർന്ന സൈനികോദ്യോഗസ്ഥൻ അവകാശപ്പെടുന്നു. വരുന്ന വസന്തകാലത്തോടെ യുദ്ധം പൂർണ്ണമായും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിന്റെ മണ്ണിൽ നിന്നും റഷ്യൻ സൈന്യം പൂർണ്ണമായും പിന്മാറതെ റഷ്യയുമായി സമാധാന ചർച്ചക്കില്ലെന്നും യുക്രെയിൻ ഉപ പ്രതിരോധമന്ത്രി വൊളോഡിമിർ ഹാവ്രിലോവ് പറഞ്ഞു.
അതേസമയം, മോസ്‌കോയിലെ ചില അപ്രതീക്ഷിത സഭവങ്ങൾ യുദ്ധം പെട്ടെന്ന് നിർത്താൻ റഷ്യയെ നിർബന്ധിതമാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടൻ സന്ദർശനവേളയിൽ സ്‌കൈ ന്യുസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ, യുദ്ധം തത്ക്കാലത്തേക്ക് നിർത്താൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൂടുതൽ ആളുകളെ റഷ്യയിൽ നിന്നും കൊണ്ടുവന്ന് സൈനിക പുനർവിന്യാസം നടത്തുന്നതിനുള്ള ഇടവേളയാണ് അവർ ആഗ്രഹിക്കുന്നത്, അദ്ദേഹം പറഞ്ഞു. എന്നാൽ, അത് വെറുമൊരു സ്വപ്നമയി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുകൊണ്ടു തന്നെ യുദ്ധം അവസാനിപ്പിക്കാതെ മുന്നോട്ട് പോവുക എന്നത് മാത്രമാണ് യുക്രെയിന്റെ മുൻപിലുള്ള ഏക വഴി. ഡിസംബർ അവസാനത്തോടെ ക്രീമിയയിലേക്കും തങ്ങളുടേ സൈന്യം മാർച്ച് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം അതിന്റെ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുന്നതായും മുൻ മേജർ ജനറൽ കൂടിയായ അദ്ദേഹം പറഞ്ഞു.
കിഴക്കൻ യുക്രെയിന്റെ വലിയൊരു ഭാഗം സ്വന്തമാക്കുക എന്ന ലക്ഷ്യം വച്ച് എട്ട് വർഷങ്ങൾക്ക് മുൻപാണ് ക്രീമിയ റഷ്യയോട് കൂട്ടിച്ചേർത്തത്. കരിങ്കടൽതീരത്തുള്ള ഇവിടെ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ 97 ശതമാനം പെർ റഷ്യയ്ക്കൊപ്പം ചേരാനായിരുന്നു ആഗ്രഹിച്ചത്. അതേസമയം, 1991, 92 ൽ റഷ്യയിൽ നിന്നും വേർപെടാനുള്ള വോട്ടെടുപ്പ് നടത്തിയപ്പോൾ 92 ശതമാനം പേർ അതിനെ പിന്തുണച്ചിരുന്നു.
ഒരു ആണവ യുദ്ധത്തിന് സാധ്യത കാണുന്നില്ല എന്ന് പറഞ്ഞ ഹാവ്രിലോവ്,പക്ഷെ, അത്തരത്തിലുള്ള ഏത് പ്രതിസ്ന്ധിയും നേരിടാൻ യുക്രെയിൻ സന്നദ്ധമാണെന്നും പറഞ്ഞു. യുദ്ധം നിർത്താൻ തങ്ങളെ നിർബന്ധിതരാക്കാൻ ഒരു ആണവ ആക്രമണത്തിനും കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ