- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വഞ്ചന പൊറുക്കൻ കിരീടാവകാശിയായ വില്യം തയ്യാറല്ല; സഹോദരനോട് കടുത്ത വിദ്വേഷത്തിലാണെന്ന് റിപ്പോർട്ടുകൾ; ഭാര്യയുടെ വാക്കുകൾ കേട്ട് സ്വന്തം കുടുംബത്തിനെതിരെ ഇറങ്ങിയ ഹാരിക്കെതിരെ ബ്രിട്ടനിൽ ജനവികാരം ശക്തം
ഹാരിയുടെ പ്രവർത്തികൾ അതിരു കടക്കുമ്പോൾ, സഹോദരൻ വില്യം കൂടുതൽ പ്രകോപിതനാവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. നെറ്റ്ഫ്ളിക്സ് സീരീസിലൂടെ നടത്തിയ കടന്നാക്രമണം പൊറുക്കാൻ ഒരിക്കലും ഹാരി തയ്യാറായേക്കില്ലെന്ന് വില്യമുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. തന്റെ മുത്തശ്ശിയെ അപമാനിക്കുന്ന രീതിയിലുള്ള ഹാരിയുടെ വാക്കുകളിൽ വില്യം അതീവ കോപിഷ്ഠനാണെന്നാണ് അറിയുന്നത്.
ഡോക്യൂമെന്ററിക്ക് പുറമെ അടുത്ത വർഷം ഒരു പുസ്തകം കൂടി പുറത്തിറക്കാൻ ഇരിക്കുകയാണ് ഹരി. ഇതും വില്യമിനെ അസ്വസ്ഥനാക്കുന്നുണ്ട്. എല്ലാ ബന്ധങ്ങളും സൃഷ്ടിക്കപ്പെടുന്നത് വിശ്വാസങ്ങളുടെ പുറത്താണ്. എപ്പോഴും പൊതുജനശ്രദ്ധയാകർഷിക്കുന്ന രാജകുടുംബത്തിന്റെ കാര്യത്തിലാണെങ്കിൽ ഇത് ഏറെ പ്രസക്തവുമാണ്. വില്യം തീർത്തും സ്വകാര്യ ജീവിതം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഹാരിയാണെങ്കിൽ തനിക്ക് തോന്നുന്നതെന്തും സത്യമാണെന്ന രീതിയിൽ വിളിച്ചു പറയുകയും ചെയ്യുന്നു. ഒരു സുഹൃത്ത് പറയുന്നു.
അതേസമയം, രാജ്ഞിക്ക് ഏറെ പ്രിയപ്പെട്ട ആശയമായിരുന്ന കോമൺവെൽത്തിനെ സാമ്രാജ്യത്വം 2.0 എന്ന് വിശേഷിപ്പിച്ച ഹാരിയുടെ വാക്കുകൾ കൊട്ടാരത്തിനകത്തും പുറത്തും രോഷത്തിന് ഇടയക്കിയിട്ടുണ്ട്. രാജ്ഞിയുടെ കോമൺവെൽത്ത് ട്രസ്റ്റിന്റെ പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടായും നേരത്തേ ഹാരിയും മേഗനും പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല, സ്വന്തമായി പണമുണ്ടാക്കുവാൻ അമേരിക്കയിലേക്ക് പോകുന്നത് വരെ അവർ ആ ചുമതല സന്തോഷത്തോടെ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. 15 മണിക്കൂർ നേരത്തെ വീഡിയോ ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് വീഡീയോ ഡയറിയിൽ ആക്കിയ ഹാരി അത് ഡോക്യൂമെന്ററി നിർമ്മാതാക്കൾക്ക് നൽകിയത് ടസ്റ്റിനെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും രാജകുടുംബം കരുതുന്നു.
ഇതുവരെയുള്ള അഭിമുഖങ്ങളിലുംപോഡ്കാസ്റ്റുകളിലുമൊക്കെ ഹാരി എലിസബത്ത് രാജ്ഞിയെ കുറിച്ച് മറുത്തൊന്നുംപറഞ്ഞിട്ടില്ല. താൻ അവരെ വളരെയധികം സ്നേഹിക്കുന്നതായും ബഹുമാനിക്കുന്നതായും മാത്രമെ ഹാരി പറഞ്ഞിട്ടുള്ളു. എന്നാൽ, അവരുടെ മരണശേഷം ഇത്തരത്തിലൊരു മലക്കം മറിച്ചിൽ നടത്തി രാജ്ഞിയെ അപമാനിക്കുന്നതിൽ ജനരോഷം ഹാരിക്ക് എതിരാവുകയാണ്.
അതുപോലെ രാജകുടുംബത്തിലെ നവവധു എന്ന നിലയിൽ താൻ അവഗണിക്കപ്പെടുകയായിരുന്നു എന്ന മേഗന്റെ വാക്കുകളേയും കൊട്ടാരം വൃത്തങ്ങൾ ഖണ്ഡിക്കുന്നു. പെരുമാറ്റരീതികളും കൊട്ടാരത്തിലെ തനത് ഔപചാരികതയും തനിക്ക് പറഞ്ഞു തരാൻ ആരുമില്ലായിരുന്നു എന്നും, ബ്രിട്ടീഷ് ദേശീയഗാനം പോലും ഗൂഗിൾ ചെയ്താണ് താൻ പഠിച്ചതെന്നും മേഗൻ പറഞ്ഞിരുന്നു. മാത്രമല്ല, രാജ്ഞിയേക്കാൾ തിളങ്ങിയേക്കുമോ എന്ന് ഭയന്ന് താൻ വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിക്കാറില്ലെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ, രാജ്ഞിയുടെ വിശ്വസ്തയായ ഡെപ്യുട്ടി പ്രൈവറ്റ് സെക്രട്ടറി സമന്ത കോഹൻ മേഗനെ വഴികാട്ടിയായി ഉണ്ടായിരുന്നു എന്നും അതുപോലെ സഹായത്തിന് വേറെയും സ്ത്രീകൾ ഉണ്ടായിരുന്നു എന്നും കൊട്ടാരം വൃത്തങ്ങൾ പറയുന്നു. ഒന്നിലധികം തവണ കൊട്ടാരത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മേഗന് കൂടിക്കാഴ്‌ച്ചക്ക് വഴിയൊരുക്കിയിരുന്നു എന്നും എന്നാൽ, അവർ പറയുന്നത് അനുസരിക്കാൻ മേഗൻ തയ്യാറായില്ല എന്നുമാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ