- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ സ്വപ്നങ്ങൾ അവസാനിക്കുന്നു; ഇനി ശിഷ്ടകാലം ജയിലിൽ; ട്രംപിനു വേണ്ടി ആരാധകർ നടത്തിയ അട്ടിമറി സമരത്തിൽ ട്രംപിനും പങ്കെന്ന് കണ്ടെത്തി അമേരിക്കൻ കോൺഗ്രസ്സ്; ചുമത്തുന്നത് കലാപശ്രമത്തിനുള്ള നാല് കുറ്റങ്ങൾ
ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ട് ഫലം പുറത്തു വന്നതിനു ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും പങ്കുണ്ടെന്ന്, അതിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. ജനുവരി 6 കമ്മിറ്റി എന്നറിയപ്പെടുന്ന കമ്മിറ്റി ഐകകണ്ഠമായാണ് ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. നാല് ക്രിമിനൽ കുറ്റങ്ങൾക്ക് മുൻ പ്രസിഡണ്ടിനെ വിചാരണ ചെയ്യുവാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ട്രംപിന്റെ അടുത്ത അനുയായിയായ ഹോപ് ഹിക്ക്സിന്റെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും കമ്മിറ്റി ഇത്തരമൊരു നിഗമനത്തിൽ എത്തിയത്. അക്രമത്തിനെതിരെ പ്രസ്താവന നടത്താൻ ട്രംപ് വിസമ്മതിച്ചു എന്ന് പറഞ്ഞ ഹോപ്പ്കിൻസ്, ഇലക്ഷൻ തട്ടിപ്പ് എന്ന ആരോപണവുമായി മുൻപോട്ട് പോകുന്നത് ട്രംപിന് ദോഷം ചെയ്യുമെന്ന് താൻ പറഞ്ഞതായും അറിയിച്ചു. എന്നാൽ, വിജയത്തിൽ കുറഞ്ഞതൊന്നു വേണ്ട എന്നായിരുന്നത്രെ ട്രംപിന്റെ പ്രതികരണം.
ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തി, യുണൈറ്റഡ് സ്റ്റേറ്റ്സിനെ വഞ്ചിക്കാൻ ശ്രമിച്ചു, വ്യാജ പ്രസ്താവനയ്ക്കായി ഗൂഢാലോചന നടത്തി, ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ നാല് കുറ്റങ്ങൾക്ക് ട്രംപിനെ വിചാരണ ചെയ്യുവാനാണ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. ഈ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ട്രംപിന് ദേശീയതലത്തിലും സംസ്ഥാന തലത്തിലും പൊതു സ്ഥാനങ്ങൾ വഹിക്കുന്നതിന് ആജീവനാന്ത വിലക്ക് നേടിക്കൊടുക്കും.
രാജ്യത്തെ നിയമങ്ങൾ വിശ്വാസപൂർവ്വം നടത്തപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ചുമതല പ്രസിഡണ്ടിനുണ്ട്. ഇത് നിർവഹിക്കാതെ, ഭരണഘടനാ ക്രമത്തെ അട്ടിമറിക്കുക എന്നത് ക്രിമിനൽ കുറ്റമാണെന്ന് കമ്മിറ്റിയുടെ തലവൻ ജാമി റാസ്‌കിൻ പറഞ്ഞു. ഹിക്സിന്റെ വീഡീയോയിൽ പകർത്തിയ സാക്ഷ്യപ്പെടുത്തലും ടെക്സ്റ്റ് മെസേജുകളുമാണ് രണ്ടു മണിക്കൂർ നീണ്ടു നിന്ന യോഗത്തിനു ശേഷം പുറത്തു വിട്ടത്. ഒപ്പം, കമ്മിറ്റിയുടെ തീരുമാനവും പുറത്തു വിട്ടു.
കമ്മിറ്റിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി നൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. അവരിൽ ഏറിയ പങ്കും റിപ്പബ്ലിക്കൻ പാർട്ടി അണികളോ അനുഭാവികളോ ആയിരുന്നു. ആയിരക്കണക്കിന് പേജുള്ള സാക്ഷിമൊഴി സംഗ്രഹമാണ് തയ്യാറാക്കിയിരിക്കുന്നത്. കാപിറ്റോളിൽ കലാപം നടക്കുമ്പോൾ, ഡൈനിങ് മുറിയിലിരുന്ന് ട്രംപ് അതെല്ലാം വീക്ഷിക്കുകയായിരുന്നു എന്ന് കമ്മിറ്റി വിലയിരുത്തി. ഒരു നിയമവ്യവസ്ഥ നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും അവർ കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ