- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിൽ നിന്നും യാത്രാ വിമാനത്തിൽ ഹീത്രൂവിൽ എത്തിയ കാർഗോയിൽ യുറേനിയം ശേഖരം; ബോംബ് ഭയത്താൽ നടുങ്ങി ബ്രിട്ടൻ; യുറേനിയം എത്തിയത് ഇറാനിയൻ സ്ഥാപനത്തിലേക്ക്; യാത്ര വിമാനത്തിലും ബോംബ് ശേഖരമെന്നറിഞ്ഞ് ഞെട്ടി ലോകം
ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട്, ഒരു യാത്രാവിമാനത്തിൽ ഹീത്രുവിൽ എത്തിയ യുറേനിയം ശേഖരം കണ്ടുപിടിച്ചു. അതിനെ തുടർന്ന് വ്യാപകമായ കൗണ്ടർ ടെറർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാനിൽ നിന്നും ഡിസംബർ 29 ന് ഹീത്രൂ വിമാനത്താവളത്തിൽ എത്തിയ ഒരു യാത്രാ വിമാനത്തിലാണ് ഈ പാക്കേജ് കണ്ടെത്തിയത്. പാക്കിസ്ഥാനിൽ നിന്നും അയച്ചിരിക്കുന്ന ഈ കാർഗോ യു കെയിലെ ഇറാനുമായി ബന്ധപ്പെട്ട ഒരു സ്ഥപനത്തിലേക്കായിരുന്നു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, ആയുധ നിർമ്മാണത്തിനുള്ള നിലവാരത്തിൽ ഉള്ളതല്ല ഈ യുറേനിയം എന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇത് ഉപയോഗിച്ച് തെർമോ ന്യുക്ലിയർ ബോംബുകൾ നിർമ്മിക്കൻ സാധ്യമല്ല. എന്നാൽ, ഈ നിലവാരം കുറഞ്ഞ യുറേനിയം, ഡേർട്ടി ബോംബ് എന്നറിയപ്പെടുന്ന മറ്റൊരു ആയുധ നിർമ്മാണത്തിനായിരിക്കാം എന്നാണ് അന്വേഷണോദ്യോഗസ്ഥർ സംശയിക്കുന്നത്.
പരമ്പരാഗത സ്ഫോടകവസ്തുക്കൾക്കൊപ്പം ന്യുക്ലിയർ പദാർത്ഥങ്ങളും ചേർത്ത അത്തരമൊരു സ്ഫോടക വസ്തു എന്നും തീവ്രവാദ സൈനികർക്ക് ഒരു തലവേദനയായിരുന്നു. മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ ഇവിടെയെത്തുന്നതിനു മുൻപായി ഇത് പാക്കിസ്ഥാനിൽ നിന്നാണ് അയച്ചിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവ്രെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് അറിയൻ കഴിയുന്നത്.
ഈ യുറേനിയം ബ്രിട്ടനിലുള്ള ഇറാൻകാർ എന്തിനു വേണ്ടിയാണ് ഉപയോഗിക്കാൻ ഉദ്ദേശിച്ചത് എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് ചില വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. ഇതുമായി ബന്ധ്പ്പെട്ട അന്വേഷണം പലരിലേക്കും നീളുന്നുണ്ടെന്നും അവ്ര് വ്യക്തമാക്കി. വെളിപ്പെടുത്താത്ത് ഈ പാഴ്സൽ ഒരു ഫ്രൈറ്റ് ഷെഡിലേക്ക് നീക്കുന്നതിനിടയിലായിരുന്നു പിടികൂടിയത്. മെറ്റ് പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പിടികൂടിയ വസ്തുക്കൾ തീരെ കുറഞ്ഞ അളവിലുള്ളതാണെന്നും പൊതുജനങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾക്ക് ഇടയാക്കില്ലെന്നും കമാൻഡർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെങ്കിലും, ഇതുവരെയുള്ള അന്വേഷണത്തിൽ മനസ്സിലാകുന്നത് ഇത് പ്രത്യക്ഷത്തിൽ ഒരു ഭീഷണി അല്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ നിലവാരത്തിലുള്ള യുറേനിയത്തിൽ നിന്നും അപകടകരമായ പ്രസരണങ്ങൾ ഉണ്ടാകമെന്നും ഇത് ഡർട്ടി ബോംബിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കാൻ ആകുമെന്നും യു കെ ന്യുക്ലിയർ ഡിഫൻസിന്റെ മുൻ കമാൻഡരായ ഹാമിഷ് ഡി ബ്രെട്ടൺ പറഞ്ഞു. എന്നാൽ, ബ്രിട്ടന്റെ സുരക്ഷ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞു എന്നും അത് ആശ്വാസം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആണവ പദാർത്ഥം ഇപ്പോൾ വിശദമായ പരിശോധനക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്.
യുകെയിൽ, ഡേർട്ടി ബോംബുകൾ നിർമ്മിക്കാനും പൊതുയിടങ്ങളിൽ സ്ഫോടനം നട്ത്തുവാനും പദ്ധതി തയ്യാറാക്കിയ ഡിരെൻ ബാരോട്ട് എന്ന ഇസ്ലമതത്തിലേക്ക് മാറിയ ഒരു വ്യക്തിയെ 2004-ൽ ബ്രിട്ടീഷ് സെക്യുരിറ്റി സർവീസസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനു പുറമെ അമേരിക്കയിലും സ്ഫോടനം നടത്താൻ ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നു. 30 വർഷത്തേക്കാണ് ഇയാളെ ജയിലിൽ അടച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ