റെ വിവാദങ്ങൾ ഉയർത്തിയതായിരുന്നു സ്‌കോട്ട്ലാൻഡിലെ പുതിയ ലിംഗമാറ്റ നിയമം. ഇതനുസരിച്ച് കുട്ടികൾക്ക് ലിംഗമറ്റം നടത്തുവാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമില്ല. എന്നാൽ, നിക്കോളാ സർജന്റെ ഈ നിയമത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തടയിടുമെന്ന് ഇന്നലെ സ്ഥിരീകരിച്ചു. യു കെയിൽ നിരവധി നിയമപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി, സ്‌കോട്ടിഷ് പാർലമെന്റ് പാസ്സാക്കിയ ഈ നിയമത്തിന് രാജാവിന്റെ അനുമതി ലഭിക്കാതിരിക്കാൻ ഋഷി ശ്രമിക്കും. ഇതിനു മുൻപെങ്ങും ഉണ്ടാകാത്ത തികച്ചും അസാധാരണമായ നടപടിയാണിത്.

സ്‌കോട്ട്ലാൻഡ്പാർലമെന്റ് പാസ്സാക്കിയ ബിൽ അനുമതി നൽകാതെ പിടിച്ചു വയ്ക്കുന്നത് തികച്ചും അനൗചിത്യമായ നടപടിയാണെന്ന് ഫസ്റ്റ് മിനിസ്റ്റർ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഋഷി തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇത് സ്‌കോട്ടിഷ് പാർലമെന്റിന്റെ അധികാരത്തിനു നേരെയുള്ള ആക്രമണമാണെന്ന് പ്ര്തികരിച്ച നിക്കോള സ്റ്റർജൻ, സ്‌കോട്ടിഷ് പാർല്മെന്റ് പസ്സാക്കിയ ലിംഗസംത്വ നിയമത്തിൽ ഉറച്ചു നിൽക്കുന്നതായും പറഞ്ഞു.

അതായത്, യു കെ സർക്കാരും സ്‌കോട്ടിഷ് സർക്കാരും ഇനി സുപ്രീം കോടതിയിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം വന്നേക്കാം എന്നർത്ഥം. രണ്ടു മാസം മുൻപ് ഇരു സർക്കാരുകളും അത്തരത്തിലൊരു ഏറ്റുമുട്ടൽ നടത്തിയിരുന്നു. സ്വ്തന്ത്ര സ്‌കോട്ട്ലാൻഡ് റെഫറണ്ടവുമായി ബന്ധപ്പെട്ടായിരുന്നു അത്. എന്നാ അന്ന് കേസിൽ സ്‌കോട്ട്ലാൻഡ് സർക്കാർ പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ സ്‌കോട്ട്ലൻഡ് പാർലമെന്റ് പാസ്സാക്കിയ ജെൻഡർ റെക്കഗ്‌നിഷൻ റിഫോംസ് (സ്‌കോട്ട്ലാൻഡ് ) ബിൽ നിയമമാകുന്നതിൽ നിന്നും തടയുവാൻ 1998-ലെ സ്‌കോട്ട്ലാൻഡ് ആക്ടിലെ 35 -ാം സെക്ഷൻ ഉപയോഗിച്ച് യു കെ സർകാർ ഒരു ഉത്തരവിറക്കും.

സ്‌കോട്ടിഷ് നിയമത്തിന് രാജാവ് അനുമതി നൽകിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുക ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്നവരായിരിക്കും എന്ന് സ്റ്റർജൻ പ്രഞ്ഞു. ബിൽ പാസ്സാക്കിയ നടപടി പൂർണ്ണമായും സ്‌കോട്ട്ലാൻഡിന്റെ അധികാര പരിധിയിൽ പെട്ടകാര്യമാണെന്നും അവർ പറഞ്ഞു.

അനധികൃത അഭയാർത്ഥികളെ യു കെയിൽ കൊണ്ടുവരുന്ന ലോറി ഡ്രൈവർമാർക്ക് വൻ തുക പിഴ

ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം ഏതുവിധേനയും തടയുവാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. അതിന്റെ ഭാഗമായി അനധികൃത അഭയാർത്ഥികളെ റോഡുമാർഗ്ഗം ബ്രിട്ടനിലെത്തിക്കുന്ന ലോറി ഡ്രൈവർമാർക്ക് കനത്ത പിഴ ചുമത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഇത്തരത്തിൽ കടത്തിക്കൊണ്ടു വരുന്ന ഓരോ അഭയാർത്ഥിക്കും 2000 മുതൽ 10000 പൗണ്ട് വരെ ലോറി ഡ്രൈവർമാർ പിഴയൊടുക്കേണ്ടതായി വരും.

അനധികൃത കുടിയേറ്റം തടയുവാനുള്ള നടപടികളുടേ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എന്ന് എം പി റോബർട്ട് ജെന്റിക്ക് പറഞ്ഞു. നിലവിലുള്ള പിഴ തുക ഡ്രൈവർമാരെ ഭയപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 20 വർഷം മുൻപ് നിശ്ചയിച്ച തുക തന്നെയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് ഈ വർദ്ധനവ് ഇപ്പോൾ വരുത്തിയത്. പുതുക്കിയ പിഴ തുകകൾ ഫെബ്രുവരി 13 മുതൽ നിലവിൽ വരും.