- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനത്തിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ച്; ഓടിരക്ഷപ്പെട്ടപ്പോൾ വെടിവച്ചിട്ടുമർദ്ദനം തുടർന്നു; ടൈർ നിക്കോൾസിനെ അമേരിക്കൻ പൊലീസ് കൊന്ന് തള്ളിയത് അതികൂരമായി; മുറിവേറ്റ് കറുത്ത വർഗ്ഗക്കാരുടെ മനസ്സ്
മനുഷ്യന്റെ ക്രൂരതയ്ക്ക് ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് ടൈർ നിക്കോൾസിന്റെ കൊലപാതകം. നിയമം കാക്കാൻ വിധിക്കപ്പെട്ടവരാണ് ഇവിടെ കൊലപാതകം നടത്തിയത് എന്നതുകൊണ്ടു തന്നെ ഇതിന്റെ ഭീകരത പല മടങ്ങ് വർദ്ധിക്കുകയാണ്. തികച്ചും സാധാരണ ഗതിയിൽ നടന്നു പോയിരുന്ന ഒരു വാഹന പരിശോധനയായിരുന്നു അതിക്രൂരമായ ഒരു കൊലപാതകത്തിൽ കലാശിച്ചത്.
എംഫിൽ നഗരത്തിലെ സ്‌കോർപിയോൺ യൂണിറ്റിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായിരുന്നു വാഹനം പരിശോധിക്കാൻ ഇറങ്ങിയത്. രാത്രി 8 24 ന് അവർ നിക്കോൾസിന്റെ കാർ തടഞ്ഞു നിർത്തിയത് അശ്രദ്ധമായി വാഹനം ഓടിച്ചു എന്ന് ആരോപിച്ചായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല എന്നാണ് എംഫിസ് പൊലീസ് ചീഫ് സെറിലിൻ ഡേവി പറയുന്നത്.എംഫിൽ പൊലീസിന്റെ 194 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിത മേധാവിയാണിവർ.
തുടർന്ന് നിക്കോൾസിനെ അവർ കാറിൽ നിന്നും വലിച്ചിറക്കി താഴെ കിടത്താൻ ശ്രമിക്കുന്നു. താൻ വീട്ടിലേക്ക് പോവുകയാണെന്ന് അയാൾ അതിനിടയിൽ പറയുന്നുണ്ടായിരുന്നു. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ അയാളെ മർദ്ദിക്കുന്നതും ഉച്ചത്തിൽ ചീത്ത വിളിക്കുന്നതും വീഡിയോയിൽ ഉണ്ട്. മർദ്ദനം സഹിക്കാതെ അയാൾ കുതറി മാറി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. റോസ്സ് റോഡിലൂടെ ഓടുന്ന നിക്കോൾസിന്റെ പുറകെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഓടുന്നുണ്ട്.
പിന്നീട് 8.33 ന് ലഭിച്ച വീഡിയോയിൽ കാണുന്നത് താഴെ വീണുകിടക്കുന്ന നിക്കോൾസിനെ പൊലീസുകാർ അടിക്കുന്നതും തൊഴിക്കുന്നതും കുരുമുളക് സ്പ്രേ അടിക്കുന്നതുമൊക്കെയാണ്. അയാൾ അമ്മേ എന്ന് വിളിച്ച് കരയുന്നുമുണ്ട്. അതിനിടയിൽ അയാൾ പ്രതികരിക്കാൻ പോലുമാകാതെ കിടക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അയാളുടെ മുഖത്ത് ചവിട്ടുന്നുമുണ്ട്. മറ്റൊരാൾ ലാത്തികൊണ്ട് അടിക്കുന്നുമുണ്ട്. നിക്കോൾസിന്റെ അമ്മയുടെ വീട്ടിൽ നിന്നും 60 വാര അകലെ മാത്രമാണ് ഈ സംഭവം നടക്കുന്നത്.
8.37 നുള്ള വീഡിയോ ക്ലിപ്പിൽ കാണുന്നത് ഇയാളെ കൈയാമം വെച്ച് തൊട്ടടുത്തുള്ള ഒരു കാറിന്റെ അടുത്തേക്ക് ചാക്ക് കെട്ട് എറിയുന്നതുപോലെ എറിയുന്നതാണ്. 8. 41 ആയപ്പോഴേക്കും പാരാമെഡിക്സ് എത്തി. എന്നാൽ, പിന്നെയും 15 മിനിറ്റ് കഴിഞ്ഞിട്ടു മാത്രമെ അവർ നിക്കോൾസിനെ ചികിത്സിക്കാൻ ആരംഭിച്ചുള്ളു. 9.02 ആയപ്പോഴേക്കും ആംബുലൻസ് എത്തി നിക്കോൾസിനെ സെയിന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു അപ്പോൾ അയാൾ
ഈ സംഭവം നടക്കുന്നത് ജനുവരി 7 ന് രാത്രിയിലായിരുന്നു ജനുവരി 10 ന് ടെന്നെസീ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നിക്കോൾസ് മരിച്ചതായി അറിയിക്കുന്നു. ശരീരത്തിലേറ്റ മുറിവുകളാണ് കാരണമെന്നും അവർ സ്ഥിരീകരിച്ചു,. മർദ്ദനം മൂലം അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായതായി ഒട്ടോപ്സി റിപ്പോർട്ടിലും പറയുന്നുണ്ട്. തുടർന്ന് വ്കുപ്പു തല അന്വേഷണം നടത്തി ജനുവരി 20 ന് ഈ സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പൊലീസുകാരേയും പിരിച്ചുവിട്ടു. ജനുവരി 26 ന് ഇവരുടെ മേൽ കൊലക്കുറ്റം ചുമത്തുകയും ചെയ്തു.
കറുത്ത വർഗ്ഗക്കാരനായ നിക്കോൾസിനെ അതിക്രൂരമായി കൊന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കറുത്ത വർഗ്ഗക്കാർ തന്നെയാണെന്നതാണ് മറ്റൊരു വിരോധാഭാസം. നേരത്തേ, ഇത് വംശീയ വെറിയിൽ നിന്നുയർന്ന കൊലപാതകമാണെന്ന രീതിയിൽ ചില വാർത്തകൾ വന്നിരുന്നു. ഇവരുടെ ഏറ്റവും വലിയ ക്രൂരത ദൃശ്യമാകുന്നത്, മർദ്ദനമേറ്റ് ചലനമറ്റ നിക്കോൾസിനെ കൈയാമം വെച്ച് കാറിനടുത്ത് കിടത്തിയതിനു ശേഷമായിരുന്നു.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുരുമുളക് സ്പ്രേയെ കുറിച്ച് പറയുമ്പോൾ, മറ്റൊരാൾ ഏതോ വലിയ കാര്യം ചെയ്തു തീർത്ത സംതൃപ്തിയോടെ സിഗരറ്റ് വലിക്കുന്നതും വീഡിയോയിൽ കാണാം.
മറുനാടന്‍ മലയാളി ബ്യൂറോ