- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം കോണ്ടവും നിരോധിച്ച് താലിബാൻ! ഗർഭനിരോധന ഗുളികളും എടുത്തുമാറ്റണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നിർദ്ദേശം; ഇവയെല്ലാം മുസ്ലിം ജനസംഖ്യ കുറക്കാനുള്ള പാശ്ചാത്യശക്തികളുടെ ഗൂഢാലോചന; തോക്കുചൂണ്ടി വീട്കയറിയിറങ്ങി ഗർഭനിരോധ മാർഗങ്ങൾക്കെതിരെ താലിബാന്റെ ബോധവത്ക്കരണം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിലേറിയതോടെ സമാനതകളില്ലാത്ത നിരോധനങ്ങൾക്കാണ് ആ രാജ്യം സാക്ഷിയായത്്. ടെലിവിഷനും, സിനിമയും, സംഗീതവും, നാടകങ്ങളുമൊക്കെ നിരോധിച്ച താലിബാൻ സ്ത്രീകളുടെ പഠനംപോലും വിലക്കി. അധികാരത്തിൽ കയറിയ ഉടനെ തോക്കുമായി കടകൾ തോറും റോന്ത്്ചുറ്റി, ടെലിവിഷനുകുളും കാസറ്റുകളും തല്ലിപ്പെട്ടിക്കായിയിരുന്നു താലിബാനികളുടെ ഹോബി. അതിനുശേഷം അവർ തിരിഞ്ഞത് സ്ത്രീകളെ സമ്പുർണ്ണമായി പർദക്കുള്ളിൽ ആക്കുന്നതിനും, സ്ത്രീ വിദ്യഭ്യാസത്തെ തടയുന്നതിനും ആയിരുന്നു. തോക്കെുടുത്ത് തന്നെയാണ് താലിബാൻ ഇത്തരം നിരോധനങ്ങൾ നടപ്പാക്കിയത്.
ഇപ്പോഴിതാ ലോകത്തെ ഞെട്ടിച്ച പുതിയ ഒരു നിരോധനത്തിലേക്കാണ് താലിബാൻ എത്തുന്നത്. ഗർഭനിരോധന ഗുളികളും ഉറകളും ഉപയോഗിക്കാൻ പാടില്ല എന്നതാണ് അത്. അഫ്ഗാനിലെ രണ്ടുപട്ടണങ്ങളിൽ അവർ ഈ രീതി നടപ്പാക്കാൻ തുടങ്ങിക്കഴിഞ്ഞു വെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. സന്താന നിയന്ത്രണം എന്ന് പറയുന്നത്, മുസ്ലിം ജനസംഖ്യ ബോധപൂർവം കുറക്കാനുള്ള പാശ്ചാത്യശക്തികളുടെ നടപടിയായിട്ടാണ് താലിബാൻ കാണുന്നത്. ഗർഭനിരോധന ഉറകളും, ഗുളികളും, എടുത്തമാറ്റണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. തോക്കുമായി വീടുവീടാന്തരം കയറി ഇറങ്ങി താലിബാനികൾ സ്ത്രീകളെ ഈ വിഷയം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയാണെന്ന് ഗാർഡിയൻ ചൂണ്ടിക്കട്ടുന്നു. ജനനനിയന്ത്രണവുമായി ബന്ധപെട്ട ഒരുകാര്യവും ചെയ്യരുത് എന്നാണ് താലിബാന്റെ ശാസന. കാബൂളിലും പരിസരത്തും, തോക്കുമായി എത്തുന്ന താലിബാനികൾ മെഡിക്കൽ സ്റ്റോറുകൾ നടത്തുന്നവരെയും ഭീഷണിപ്പെടുത്തുകയാണെന്ന് ഗാർഡിയൻ ചൂണ്ടിക്കാട്ടുന്നു.
നേരെത്ത പോളിയോ കുത്തിവെപ്പ് അടക്കമുള്ളവക്കെതിരെയും താലിബാൻ തിരിഞ്ഞിരുന്നു. ഇതും മുസ്ലീങ്ങളുടെ ജനസംഖ്യകുറക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.
പരാക്രമം പെണ്ണുങ്ങളോട്
എന്ത് നിരോധനം വന്നാലും താലിബാൻ ആദ്യം കുതിര കയറുകയ സ്ത്രീകളുടെ മേലാണ്. ഗർഭനിരോധന ഉറകൾ ധരിക്കുന്നത് പുരുഷന്മാർ ആണെങ്കിലും താലിബാൻ ഭീഷണിപ്പെടുത്തുന്നത് സ്ത്രീകളെയാണ്. ഉറകളേക്കാൾ താലിബാൻ പ്രധാന വിഷയമായി കാണുന്നത് ഗുളികളെയാണ്. ഇവയിൽ പാശ്ചാത്യർ വന്ദ്യതക്കുള്ള മരുന്ന് ചേർന്നിട്ടുണ്ടെന്നാണ് താലിബാന്റെ പ്രചാരണം.
കഴിഞ്ഞ വർഷം താലിബാൻ അധികാരം ഏറ്റെടുത്തതോടെ അഫ്ഗാനിലെ സ്ത്രീകളാണ് ഏറെ അനുഭവിച്ചത്. ബൂർഖ നിർബന്ധമാക്കിയ താലിബാൻ, പുരുഷന്മാരുടെ അകമ്പടിയില്ലാതെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് വിലക്കി. സഈ കഴിഞ്ഞ വർഷം മാർച്ചിൽ പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂളിൽ ചേരാൻ അനുവാദമുണ്ടായിരുന്നില്ല. വനിത അദ്ധ്യാപകരെ സ്കൂളുകളിൽ നിന്നും വിലക്കി.ഇത് ഏകദേശം 1.1 മില്യൺ വിദ്യാർത്ഥികളെയാണ് ബാധിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു. ഇത് വ്യാപകമായ അന്താരാഷ്ട്ര വിമർശനത്തിന് കാരണമായതിന് പിന്നാലെ പെൺകുട്ടികൾക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം അനുവദിച്ചു. എന്നാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറകെട്ടിത്തിരിച്ചുകൊണ്ടുള്ള സമ്പ്രദായമായിരുന്നു നടപ്പിലാക്കിയത്. എന്നാൽ ഉന്നത വിദ്യാഭാസരംഗത്ത് വിദേശത്ത് പോയി പഠിക്കാൻ സ്ത്രീകൾക്ക് വിലക്കില്ല. പ്രാഥമിക വിദ്യാഭ്യാസം കിട്ടാതെ എങ്ങനെയാണ് വിദേശത്ത് പോയി പഠിക്കുക എന്നാണ് ചോദ്യം ഉയരുന്നത്.
വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സ്ത്രീകൾ രഹസ്യമായി സ്കൂളുകളിൽ ചേരുന്നുണ്ട്. പക്ഷേ പിടിക്കപ്പെട്ടാൽ അവരും അദ്ധ്യാപകരും വധശിക്ഷയ്ക്ക് വിധേയരാകും.ധ ആണുങ്ങൾ ആരെങ്കിലും ഒപ്പമില്ലെങ്കിൽ പുരുഷ ഡോക്ടർമാർക്ക് സ്ത്രീരോഗികളെ പരിശോധിക്കാൻ അനുവാദമില്ല. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം താലിബാൻ അനുവദിക്കുകയും ചില സാഹചര്യങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അഫ്ഗാൻ വിവാഹങ്ങളിൽ 80% നിർബന്ധിതമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു് ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് ജോലിചെയ്യുന്നത് ചിലയിടത്ത് താലിബാൻ നിരോധിച്ചു. ഈ നിരോധന പരമ്പരകൾക്ക് ഒടുവിലാണ് ഇപ്പോൾ ഗർഭനിരോധന നിയന്ത്രനവും ഉണ്ടാവുന്നത്.
പക്ഷേ ശൈശവ വിവാഹങ്ങളും ബലാത്സംഗങ്ങളും ഏറെ നടക്കുന്ന അഫ്ഗാൻപോലുള്ള ഒരു രാജ്യത്ത് വലിയ പ്രശ്നം ഉണ്ടാക്കുമെന്നാണ് ആരോഗ്യ പ്രവർത്തകൻ വയക്കുന്നത്. അൺവാണ്ടഡ് പ്രഗ്നൻസി സ്ത്രീ സമൂഹത്തിൽ വലിയ പ്രശ്നം ആവുമെന്ന വിലയിരുത്തലൊന്നും താലബാൻ കണക്കിലെടുക്കുന്നില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ