- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; ചികിത്സക്കായി വിദഗ്ധസംഘത്തിനെ നിയോഗിച്ചു; ലുക്കാഷെൻകോയ്ക്ക് വിഷം നൽകിയിരിക്കാമെന്ന് സംശയം ഉയർത്തി പ്രതിപക്ഷ നേതാവ്
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബെലാറൂസ് പ്രതിപക്ഷനേതാവ് വാലെറി സെപ്കാലോയെ ഉദ്ധരിച്ച് ന്യൂസ്വീക്ക് റിപ്പോർട്ട് ചെയ്തു.
മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് ലുക്കാഷെൻകോയെന്നാണ് 2020ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച വാലെറി സെപ്കാലോ ശനിയാഴ്ച ടെലഗ്രാമിലൂടെ അറിയിച്ചത്.
മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരനിലയിലാണ് ലുക്കാഷെൻകോയെന്നും തനിക്ക് ലഭിച്ച വിവരങ്ങൾക്ക് കൂടുതൽ സ്ഥിരീകരണം ആവശ്യമുണ്ടെന്നും സെപ്കാലോ പോസ്റ്റിലൂടെ പറഞ്ഞതായി ന്യൂസ്വീക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് യുഎസ് മാസികയായ ന്യൂസ്വീക്ക് റിപ്പോർട്ട് ചെയ്യുന്നു. ക്രെംലിൻ ലുക്കാഷെൻകോയ്ക്ക് വിഷം നൽകിയിരിക്കാമെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കണ്ടിട്ട് ആ സംശയം ഒഴിവാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു. 1994 മുതൽ ലുക്കാഷെൻകോയാണ് ബെലാറൂസ് ഭരിക്കുന്നത്.
പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലുക്കാഷെൻകോയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് സെപ്കാലോയുടെ ടെലഗ്രാം പോസ്റ്റിലുള്ളത്. ഗുരുതരാവസ്ഥയിൽ തുടരുന്ന ലുക്കാഷെൻകോയുടെ ചികിത്സക്കായി വിദഗ്ധസംഘത്തിനെ നിയോഗിച്ചതായും സെപ്കാലോ പോസ്റ്റിൽ സൂചിപ്പിച്ചു.
മോസ്കോയിലെ റെഡ് സ്ക്വയറിൽ മെയ് 9ന് നടന്ന വിക്ടറി ഡേ ആഘോഷപരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ലുക്കാഷെൻകോയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ മരിക്കാൻ പോകുന്നില്ലെന്ന് പ്രതികരിച്ച് ലുക്കാഷെൻകോ അഭ്യൂഹങ്ങൾ തള്ളിയിരുന്നു.
ബെലാറൂസിൽ ന്യൂക്ലിയർ മിസൈലുകൾ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാർ ലുക്കാഷെൻകോ ഭരണകൂടവും റഷ്യയും തമ്മിൽ കഴിഞ്ഞയാഴ്ച ഒപ്പുവെച്ചതായി റഷ്യൻ വാർത്താഏജൻസിയായ TASS റിപ്പോർട്ട് ചെയ്തിരുന്നു. ബെലാറൂസ് അതിർത്തിയിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്ത് റഷ്യയുടെ ന്യൂക്ലിയർ മിസൈലുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളെ സംബന്ധിച്ചുള്ള രേഖകൾ റഷ്യയുടേയും ബെലാറൂസിന്റേയും പ്രതിരോധമന്ത്രിമാർ ഒപ്പുവെച്ചതായി ബെലാറൂസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ