- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കൻ ഗസ്സയിലുള്ളവർക്ക് തെക്കൻ ഗസ്സയിലേക്ക് മാറാൻ മൂന്ന് മണിക്കൂർ 'സുരക്ഷിത' ഇടനാഴി; ഇസ്രയേലിന്റെ താൽക്കാലിക വെടിനിർത്തൽ കരയുദ്ധത്തിന് മുന്നോടിയായി; സാധാരണക്കാരെ കവചമാക്കുന്ന ഹമാസിന്റെ നീക്കം തകർക്കാൻ ലക്ഷ്യം
ടെൽ അവീവ്: ഹമാസിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തുന്നതിന് മുന്നോടിയായി വടക്കൻ ഗസ്സയിലുള്ള സാധാരണക്കാർക്ക് തെക്കൻ ഗസ്സയിലേക്ക് മാറാൻ 'സുരക്ഷിത' ഇടനാഴി ഒരുക്കി ഇസ്രയേൽ സൈന്യം. ഞായറാഴ്ച രാവിലെ പത്തുമുതൽ ഒരുമണിവരെ മൂന്നുമണിക്കൂറാണ് മേഖലയിൽ ആക്രമണം നിർത്തിവച്ചത്. വടക്കൻ ഗസ്സയിലുള്ളവർക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. സാഹചര്യം ഉപയോഗപ്പെടുത്തി വടക്കൻ ഗസ്സയിലേക്ക് മാറണമെന്ന് ഐ.ഡി.എഫ്. എക്സിൽ അറിയിച്ചു.
ഗസ്സയിൽ താമസിക്കുന്നവരുടേയും കുടുംബങ്ങളുടേയും സുരക്ഷപ്രധാനമാണ്. ഹമാസ് നേതാക്കൾ സ്വയരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മനസിലാക്കണമെന്നും ഗസ്സയിലുള്ളവർക്ക് ഐ.ഡി.എഫ്. മുന്നറിയിപ്പ് നൽകി. വടക്കൻ ഗസ്സയിലുള്ളവർ തെക്കൻ പ്രദേശത്തേക്ക് പോകുന്നതിനെ ഹമാസ് തടയുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങൾ ഐ.ഡി.എഫ്. പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് ഒഴിഞ്ഞുപോകുന്നതിനായി സുരക്ഷിത ഇടനാഴി ഒരുക്കിയത്.
Residents of Gaza City and northern Gaza, in the past days, we've urged you to relocate to the southern area for your safety. We want to inform you that the IDF will not carry out any operations along this route from 10 AM to 1 PM. During this window, please take the opportunity… pic.twitter.com/JUkcGOg0yv
- Israel Defense Forces (@IDF) October 15, 2023
സാധാരണക്കാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ ആക്രമണം ഉണ്ടാവാൻ സാധ്യതയുള്ളിടത്ത് ഹമാസ്, ബന്ദികളെ പാർപ്പിക്കുന്നതായി ഇസ്രയേൽ മുൻ സുരക്ഷാ ഉപദേഷ്ടാവ് ആരോപിച്ചിരുന്നു. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒമ്പത് ബന്ദികൾ കൊല്ലപ്പെട്ടന്ന ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇയാൽ ഹുലാത.
ഇസ്രയേൽ സ്ഫോടനങ്ങൾ നടത്തുമെന്ന് അറിയാവുന്ന സ്ഥലങ്ങളിൽ ഹമാസ് ബോധപൂർവം ബന്ദികളാക്കിയിരിക്കുകയാണെന്ന് രാജ്യത്തിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്നലെ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണം അഴിച്ചുവിട്ട ഫലസ്തീൻ ഗ്രൂപ്പായ ഹമാസിനെ തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഗസ്സയിൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ഗസ്സ ആക്രമിക്കാനും ഹമാസിന്റെ നേതൃത്വത്തെ തകർക്കാനുമാണ് ഇസ്രയേൽ സൈന്യത്തിന്റെ നീക്കം.
കഴിഞ്ഞദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ അടുത്ത ഘട്ടം വരാൻ പോകുന്നതായി അദ്ദേഹം സൈനികരോട് പറയുന്നത് കേൾക്കാമായിരുന്നു. ഗസ്സ മുനമ്പിലെ ഇസ്രയേൽ സൈനിക ക്യാമ്പ് സന്ദർശിക്കവേയായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. അടുത്ത ഘട്ടത്തിന് തയ്യാറാണോ എന്നും അദ്ദേഹം സൈനികരോട് ചോദിച്ചു. ഹമാസിനെ എതിരെ കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നതിനിടെയാണ് നെതന്യാഹു ഗസ്സയിൽ എത്തിയത്.
2006ൽ ലെബനൻ ആക്രമിച്ചതിനുശേഷമുള്ള ഇസ്രയേലിന്റെ ഏറ്റവും വലിയ ഓപ്പറേഷനായിരിക്കും ഇത്. കരയിലൂടെയും കടലിലൂടെയും വ്യോമ മാർഗവും ഗസ്സയെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്നും എത്രയും പെട്ടെന്ന് ഗസ്സ ഒഴിയണമെന്നും ഇസ്രയേൽ മിലിട്ടറി വക്താവ് റിച്ചാർഡ് ഹെചട് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലെ സാധാരണക്കായ ജനങ്ങളുടെ മരണം തടയാനാണു ശ്രമിക്കുന്നത്. ഗസ്സ സിറ്റിയിലെ ഫലസ്തീൻകാരോടു തെക്കൻ ഗസ്സയിലേക്കു മാറാനും ഇസ്രയേൽ സൈന്യം നിർദ്ദേശം കൊടുത്തിരുന്നു.
ആക്രമണത്തിന് ഒരുങ്ങവേ ഇസ്രയേൽ തങ്ങളുടെ സൈന്യത്തെയും വികസിപ്പിച്ചിട്ടുണ്ട്. ടാങ്കുകളും കമാൻഡോകളുടെ എണ്ണവും വർധിപ്പിച്ചു. കൂടാതെ ആക്രമണത്തിന്റെ പദ്ധതിയും കരയിൽനിന്ന് കടലിൽനിന്ന് തൊടുത്തുവിടുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്റർ ഗൺഷിപ്പുകൾ, ഏരിയൽ ഡ്രോണുകൾ, പീരങ്കികൾ എന്നിവയും കരസേനയ്ക്കുണ്ട്.
പതിനായിരക്കണക്കിനു ഹമാസ് പ്രവർത്തകർ ഗസ്സ നഗരത്തിനും വടക്കൻ ഗസ്സയുടെ ചുറ്റുമുള്ള ഭാഗങ്ങളിൽ ഭൂഗർഭ തുരങ്കങ്ങൾക്കും ബങ്കറുകൾക്കുമുള്ളിലുണ്ടെന്നാണു വിവരം. ഇസ്രയേൽ സൈനികർ മുന്നേറുന്നതിനിടെ സ്‌ഫോടനങ്ങൾ നടത്തി തങ്ങളുടെ മുന്നേറ്റത്തെ ചെറുക്കാൻ ഹമാസ് ശ്രമിക്കുമെന്നാണ് ഇസ്രയേൽ കരുതുന്നത്. ബന്ദികളെ ഹമാസ് മനുഷ്യകവചമാക്കി ഉപയോഗിക്കുമോയെന്നു ഭയക്കുന്നതായി ഇസ്രയേൽ മിലിട്ടറി അനലിസ്റ്റ് വ്യക്തമാക്കിയിരുന്നു.
അതേസമയം, കരമാർഗം ഗസ്സയിൽ ആക്രമണം നടത്താൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ സേന ഇതുവരെ നീക്കം ആരംഭിച്ചിരുന്നില്ല. മേഘാവൃതമായ അന്തരീക്ഷം മൂലമാണ് ഇസ്രയേൽ സേന ആക്രമണം നീട്ടി വയ്ക്കുന്നതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരസേനയ്ക്ക് കവചം നൽകാൻ പൈലറ്റുമാർക്കും ഡ്രോൺ ഓപ്പറേറ്റർമാർക്കും സാധിക്കാതെവരും എന്നതിനാലാണിത്.
അതേസമയം, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഹമാസിനു പിന്തുണ നൽകിയേക്കുമെന്ന ഭീഷണി ഇസ്രയേലിനു മുമ്പിലുണ്ട്. ഹമാസിന്റെ മിന്നലാക്രമണത്തെ ചരിത്രപരമായ വിജയമെന്നായിരുന്നു ഇറാന്റെ വിദേശകാര്യമന്ത്രി ഹുസൈൻ അമിറാബ്ദോല്ലാഹിയാൻ നേരത്തെ വിശേഷിപ്പിച്ചത്.
മറുനാടന് ഡെസ്ക്