- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ പരിപാടിക്കിടെ സഹപ്രവർത്തകയോട് ലൈംഗിക പരാമർശം; പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി; പങ്കാളിയുടെ കമന്റുകളുടെ പേരിൽ തന്നെ വിലയിരുത്തരുതെന്ന് ജോർജിയ മെലോനി
റോം: ചാനൽ പരിപാടിക്കിടെ ലൈംഗികചുവയോടെയുള്ള സംസാരത്തിന്റെ പേരിൽ മാധ്യമപ്രവർത്തകനായ പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. മാധ്യമപ്രവർത്തകനായ ആൻഡ്രി ഗ്യാംബ്രൂണോയുമായി കഴിഞ്ഞ പത്തുവർഷമായി തുടരുന്ന ബന്ധമാണ് അവസാനിപ്പിച്ചതായി മെലോനി സോഷ്യൽ മീഡിയയിൽ കൂടി കുറിച്ചത്.
'ആൻഡ്രി ഗ്യാംബ്രൂണോയുമായി കഴിഞ്ഞ 10 വർഷമായി തുടരുന്ന ബന്ധം ഇവിടെ വെച്ച് അവസാനിപ്പിക്കുന്നു. കുറച്ചു കാലങ്ങളായി ഞങ്ങളുടെ പാതയിൽ ചില വ്യതിയാനങ്ങൾ സംഭവിച്ചിരുന്നു. ഇപ്പോൾ അത് തുറന്ന് സമ്മതിക്കേണ്ട സമയമായിരിക്കുന്നു' - ജോർജിയ ഫേസ്‌ബുക്കിൽ കുറിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ചാനൽ പരിപാടിക്കിടെ സഹപ്രവർത്തകയോട് ആൻഡ്രി മോശമായി സംസാരിച്ചിരുന്നു. സംഘം ചേർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെപ്പറ്റിയും അദ്ദേഹം വനിതാ ജീവനക്കാരോട് സംസാരിച്ചിരുന്നു. ഇതുവലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ, കഴിഞ്ഞ ഓഗസ്റ്റിൽ ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ ആക്ഷേപിച്ച സംഭവത്തിലും വൻതോതിലുള്ള വിമർശനങ്ങൾ ആൻഡ്രി നേരിട്ടിരുന്നു.
രാത്രികാലങ്ങളിൽ മദ്യപിക്കുകയും നൃത്തം ചെയ്യാനും അവകാശമുണ്ട്. എന്നാൽ മദ്യപിച്ച് ബോധം കെടാത്ത അവസ്ഥയിലാണെങ്കിൽ പലതും നടക്കില്ല എന്നായിരുന്നു ചാനൽ പരിപാടിക്കിടെ അദ്ദേഹത്തിന്റെ പരാമർശം. തന്റെ പങ്കാളിയുടെ കമന്റുകളുടെ പേരിൽ തന്നെ വിലയിരുത്തരുത് എന്ന് മെലോണി പരിപാടിയുടെ സംപ്രേഷണത്തിന് പിന്നാലെ പറഞ്ഞിരുന്നു.
ദമ്പതികൾക്ക് ഒരു മകളുണ്ട്. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എംഎഫ്ഇ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന വാർത്താ പരിപാടിയുടെ അവതാരകനാണ് ആൻഡ്രി ഗ്യാംബ്രൂണോ.
ആൻഡ്രി ഗ്യാംബ്രൂണോ പരിപാടിക്കിടെ വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറിയതും ലൈംഗിക പരാമർശം നടത്തുന്നതും വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തു. തന്റെ അവിഹിത ബന്ധത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സഹപ്രവർത്തകരായ സ്ത്രീകളോട് ഗ്രൂപ്പ് സെക്സിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നതും പുറത്തുവന്നു. മറ്റൊരു മാധ്യമമാണ് സംഭവം പുറത്തുവിട്ടത്. കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതിന് നേരത്തെയും ഇയാൾക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.