- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന് ഹൃദയാഘാതം; മോസ്‌കോയിലെ സ്വകാര്യ അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ തറയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി'; ഈ വാർത്ത പതിവുപോലെ വ്യാജമെന്ന് ക്രെംലിൻ
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന് ഹൃദയാഘാതമുണ്ടായതായി പാശ്ചാത്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെ നിഷേധിച്ച് ക്രെംലിൻ. പുട്ടിന് ഹൃദയാഘാതമുണ്ടായതായി റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് ആദ്യം വാർത്ത വന്നത്. ഇതിനു പിന്നാലെ പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിക്കുകയായിരുന്നു. എന്നാൽ പുട്ടിന് യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ക്രെംലിൻ പ്രതികരിച്ചു.
പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് മോസ്‌കോയിലെ സ്വകാര്യ അപ്പാർട്ട്മെന്റിലുള്ള കിടപ്പുമുറിയിൽ പുട്ടിനെ തറയിൽ വീണു കിടക്കുന്ന നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെന്നാണ് 'ജനറൽ എസ്വിആർ' എന്ന ടെലഗ്രാം ചാനലിൽ വന്ന പോസ്റ്റ്. ഉടൻ തന്നെ ഡോക്ടർമാർ സ്ഥലത്തെത്തി പ്രസിഡന്റിനെ പരിശോധിക്കുകയും ഹൃദയാഘാതമുണ്ടായതായി സ്ഥിരീകരിക്കുകയും ചെയ്തതായി പോസ്റ്റിൽ പറയുന്നു. അപ്പാർട്ട്‌മെന്റിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്കു അദ്ദേഹത്തെ മാറ്റുകയും ചെയ്തു.
റഷ്യൻ സൈന്യത്തിലെ മുൻ ലെഫ്റ്റനന്റ് ജനറൽ നടത്തുന്ന ടെലിഗ്രാം ചാനൽ ജനറൽ എസ്വിആർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പുട്ടിനെ കിടപ്പുമുറിയുടെ ''തറയിൽ കിടക്കുന്ന നിലയിൽ'' ഗാർഡുകൾ കണ്ടെത്തിയതായാണ് ടെലിഗ്രാം ചാനലിൽ പറയുന്നത്. പുതിൻ മേശയിൽ തട്ടി വീണതിനെത്തുടർന്ന് പാത്രങ്ങൾ തെറിച്ചുവീണു. അതോടെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാർ പുതിനെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉടൻ തന്നെ പുടിന്റെ അപ്പാർട്ട്‌മെന്റിൽ തന്നെയുള്ള വിദഗ്ദ മെഡിക്കൽ സംഘം അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കി. അപ്പാർട്ട്‌മെന്റിൽ തന്നെയുള്ള മെഡിക്കൽ സംവിധാനത്തിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച വാർത്തകളുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
''വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെ കിടപ്പുമുറിയിൽ നിന്ന് ശബ്ദംകേട്ട് ഓടിയെത്തുകയായിരുന്നു. പുടിൻ കട്ടിലിനരികിൽ തറയിൽ കിടക്കുകയും ഭക്ഷണപാനീയങ്ങൾ മേശയും മറിഞ്ഞുകിടക്കുന്നതായും കണ്ടു, ''ടെലിഗ്രാം ചാനൽ പറഞ്ഞു. ''തറയിൽ കിടക്കുമ്പോൾ പുടിൻ കണ്ണുകൾ തള്ളിയ നിലയിലായിരുന്നു,'' റിപ്പോർട്ടിൽ പറയുന്നു.
വിദഗ്ദ ചികിത്സയിലൂടെ ഡോക്ടർമാർ പുടിന്റെ ജീവൻ രക്ഷിക്കുകയായിരുന്നുവെന്നും ടെലിഗ്രാം ചാനലിൽ പറയുന്നു. എന്നാൽ ഔദ്യോഗികമായോ സ്വതന്ത്രമായോ സംഭവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ വസ്തുതയുണ്ടെന്നാണ് പുടിനുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന.
എന്നാൽ ഇക്കാര്യങ്ങൾ റഷ്യ നിഷേധിച്ചു. പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ പൂർണ ആരോഗ്യവാനാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളെ അറിയിച്ചു. 'അദ്ദേഹം സുഖമായിരിക്കുന്നു. ഈ വാർത്ത പതിവുപോലെ വ്യാജമാണ്.' പെസ്‌കോവ് പറഞ്ഞു. പൊതുവേദികളിൽ പുട്ടിനുമായി രൂപസാദൃശ്യമുള്ളയാളാണ് പ്രത്യക്ഷപ്പെടുന്നതെന്ന വാർത്തയും പെസ്‌കോവ് ചിരിച്ചുതള്ളി. 'ഇതു തീർത്തും അസംബന്ധമാണ്. ഇതു കേൾക്കുമ്പോൾ ചിരിവരുന്നതല്ലാതെ ഒന്നും തോന്നുന്നില്ല.' പെസ്‌കോവ് കൂട്ടിച്ചേർത്തു.
ഈ മാസം ഏഴിന് 71 വയസ്സു തികഞ്ഞ വ്‌ലാഡിമിർ പുട്ടിൻ, കഴിഞ്ഞയാഴ്ച ചൈന സന്ദർശിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് പുട്ടിൻ റഷ്യയ്ക്കു പുറത്തേയ്ക്കു യാത്ര ചെയ്തത്. പൊതുവേദികളിൽ പുട്ടിൻ 'ബോഡി ഡബിളിങ്' ഉപയോഗിക്കുന്നതായി ഏറെ നാളായി അഭ്യൂഹമുണ്ടായിരുന്നു. 2020ൽ പുട്ടിൻ തന്നെ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
71-കാരനായ പുതിന് അർബുദം, പാർക്കിൻസൺ എന്നീ രോഗങ്ങളുണ്ടെന്ന തരത്തിൽ കഴിഞ്ഞവർഷം മുതൽ അഭ്യൂഹങ്ങളുണ്ട്. പൊതുവേദികളിൽ അനാരോഗ്യവാനായി പുതിനെ കാണപ്പെടുക കൂടി ചെയ്തതോടെ ഇത്തരത്തിലുള്ള അഭ്യൂഹം ശക്തമായി. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് ക്രെംലിൻ. പുതിൻ അതീവ ആരോഗ്യവാനായിരിക്കുന്നുവെന്നാണ് ക്രെംലിൻ നൽകുന്ന വിശദീകരണം. പുതിൻ അപരനെ വയ്ക്കുന്നുവെന്ന പ്രചാരണവും ദീർഘനാളായി നിലനിൽക്കുന്നുണ്ട്. 2020-ൽ ഒരഭിമുഖത്തിൽ പുതിൻ തന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.