- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ഇസ്ലാമിക ഗ്രൂപ്പിന്റെ നേതാവ് ജനങ്ങളെ പരിചരിക്കുന്ന എൻ എച്ച് എസ് ഡോക്ടർ; ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭത്തിനിടയ്ക്ക് ജിഹാദിന് ആഹ്വാനം ചെയ്ത നേതാവ് ജി പിയായി ജോലി ചെയ്തത് മറ്റൊരു പേരിൽ
ലണ്ടൻ: ബ്രിട്ടനിൽ നടന്ന പല ഇസ്രയെൽ വിരുദ്ധ പ്രതിഷേധങ്ങളിൽ ഒന്നിൽ പങ്കെടുത്ത് ജിഹാദിന് ആഹ്വാനം നൽകിയ തീപ്പൊരു നേതാവ് മറ്റൊരു പേരിൽ എൻ എച്ച് എസ്സിൽ ജി പിയായി പ്രവർത്തിക്കുന്നു എന്ന് മെയിൽ ഓൺ സണ്ടേ റിപ്പോർട്ട് ചെയ്യുന്നു. യു കെയിൽ ഹിസ്ബുൽ തഹ്രീറിന്റെ നേതാവ് അബ്ദുൾ വാഹിദ്, ഹമാസ് ഭീകരരുടെ ക്രൂരമായ ആക്രമണത്തെ ആഘോഷമാക്കിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 1400 യഹൂദർ മരണമടഞ്ഞ ആക്രമണം, ഇസ്രയേലിന് മൂക്കിലേറ്റ പ്രഹരം എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
എന്നാൽ, ഇയാൾ കഴിഞ്ഞ 20 വർഷക്കാലത്തിലേറെയായി തന്റെ സ്വന്തം പേരിൽ ലണ്ടന്റെ പരിസരത്തുള്ള ഹാരോയിൽജി പി ആയി പ്രാക്ടീസ് ചെയ്യുകയായിരുന്നു എന്നാണ് മെയ്ൽ ഓൺ സൺഡേ വെളിപ്പെടുത്തുനന്ത്. ഡോക്ടർ വാഹിദ് ആസിഫ് ഷൈദ എന്നാണത്രെ ഇയാളുടെ യഥാർത്ഥ പേര്. നന്നായി സംസാരിക്കുന്ന, ജി പി യുടെ ഇരട്ടമുഖം തങ്ങൾക്കറിയില്ലായിരുന്നു എന്നാണ് ഹാരോയിൽ ഇയാൾ ചികിത്സിച്ച രോഗികൾ പറയുന്നത്. ലണ്ടനിലെ ഈജിപ്ത്, തുർക്കി എംബസികളുടെ മുന്നിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന പ്രകടനത്തിലായിരുന്നു ഹിസ്ബുൾ തഹ്രീർ, ഇസ്ലാമിക സൈന്യങ്ങൾ ഒത്തു ചേർന്ന് ഇസ്രയേലിനോട് വിശുദ്ധയുദ്ധം നടത്തണം എന്ന ആവശ്യം ഉയർത്തിയത്.
വിജയം അടുത്തെത്തിയിരിക്കുന്നു, എല്ലാവരും ഓരോ ഭാഗം തിരഞ്ഞെടുക്കണം. നിങ്ങൾ ആരുടെ ഭാഗത്താണ് എന്നായിരുന്നു കൂട്ടംകൂടിയ പ്രതിഷേധക്കാരോട് വാഹിദ് ആവേശത്തോടെ ചോദിച്ചത്. ജർമ്മനി ഉൾപ്പടെ പത്തിലധികം രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള ഹിസ്ബുൾ തഹ്രീർ എന്ന സംഘടനയുടെ മറ്റൊരു മുതിർന്ന നേതാവ് ഫലസ്തീനെ ഇസ്രയേലിന്റെ അധിനിവേശത്തിൽ നിന്നും മോചിപ്പിക്കാൻ വഴി എന്താണെന്നും ചോദിച്ചു. ജിഹാദ് എന്നായിരുന്നു അപ്പോൾ ആൾക്കൂട്ടം ആർത്തുവിളിച്ചത്.
അവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹോം സെക്രട്ടറി പൊലീസിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ജിഹാദ് എന്ന വാക്കിന് വിശുദ്ധ യുദ്ധം എന്നതിനപ്പുറം വേറെയും അർത്ഥങ്ങൾ ഉള്ളതിനാൽ അറസ്റ്റ് ചെയ്യുക സാധ്യമല്ലെന്നായിരുന്നു മെറ്റ് ചീഫ്, മാർക്ക് റൗളിയുടെ പ്രതികരണം. പ്രകടനത്തിന് ശേഷം വാഹിദ് വെൽബെക്ക് റോഡ് സർജറിയിൽ ജോലിക്കെത്തുകയും ചെയ്തുവത്രെ. 2002 മുതൽ ഇയാൾ ഇവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത്. അവരുടെ വെബ്സൈറ്റ് പ്രകാരം, പുതിയതായി യോഗ്യത നേടിയ ഡോക്ടർമാരെ പരിശീലിപ്പിക്കുന്ന ട്രെയിനർ ആയും മെന്റർ ആയും അയാൾ ജോലി ചെയ്യുന്നുണ്ട്.
ഇസ്ലാമിക സംഘടനയുടെ നേതാവാണെന്ന് തിരിച്ചറിഞ്ഞതോടെ യഹൂദരേയും, സ്ത്രീകളേയും, സ്വവർഗ്ഗ രതിക്കാരെയും ഇയാൾ ശരിയായി ചികിത്സിക്കുമോ എന്ന ചോദ്യമുയർത്തുകയാണ് ചില രോഗികൾ. ഇസ്രയേൽ- ഹമാസ് യുദ്ധം കനക്കുന്നതിനിടയിലാണ് മെയ്ൽ ഓൺ സൺഡേയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.
മറുനാടന് ഡെസ്ക്