- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിന്റെ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴുകന്മാരും പരുന്തുകളും അടക്കമുള്ള പക്ഷികളെ നിയോഗിച്ച് ഇസ്രയേൽ; ഇതിനകം കണ്ടെത്തിയത് നിരവധി മൃതദേഹങ്ങൾ; യുദ്ധത്തിന്റെ ചില ബാക്കിപത്രങ്ങൾ ഇങ്ങനെ
യെരുശലേം: ഒക്ടോബർ 7 ഇസ്രയേലിന് മറക്കാനാനാത്ത ദിവസമാണ്. അന്നാണ് മൊസാദിനെ പോലും കബളിപ്പിച്ച് കൊണ്ട് ഹമാസ്, കര, വ്യോമ, കടൽ മാർഗ്ഗങ്ങൾ വഴി ഇസ്രയേലിൽ അതിക്രമിച്ചുകയറി കൂട്ടക്കുരുതി നടത്തിയത്. അതിന്റെ വില ഫലസ്തീൻകാർ കൊടുക്കേണ്ടി വന്നുവെന്നത് വേറെ കാര്യം. ഈ ആക്രമണത്തിൽ, കൊല്ലപ്പെട്ട പലരെയും ഇനിയും കണ്ടെത്താനുണ്ട്. ഇവരുടെ മൃതദേഹങ്ങൾ തേടിപ്പിടിക്കാൻ ശവംതീനികളായ പക്ഷികളെ ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്നതായ വിവരം പുറത്തു വന്നു,
ഇസ്രയേൽ സേനയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട വന്യജീവി വിദഗ്ധൻ ഒഹാഡ് ഹറ്റ്‌സോഫാണ് ഇക്കാര്യം പുറത്തുവിട്ടത്. ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ച പരുന്തുകളെയും കഴുകന്മാരെയും മറ്റുപക്ഷികളെയുമാണ് ഈ ദൗത്യത്തിന് നിയോഗിക്കുന്നത്. ഇസ്രയേലിലെ നേച്ചർ ആൻഡ് പാർക്‌സ് അഥോറിറ്റിയിലാണ് ഒഹാഡ് പ്രവർത്തിക്കുന്നത്. യുദ്ധം തുടങ്ങിയപ്പോൾ, സൈന്യത്തിന്റെ (EITAN) മനുഷ്യ വിഭവ ശേഷി വിഭാഗക്കിൽ നിന്നാണ് നേച്ചർ പാർക്ക്‌സ് അഥോറിറ്റിയിലേക്ക് സഹായം തേടി വന്നത്. കാണാതായ സൈനികരെ കണ്ടെത്താൻ നിയുക്തരായവരാണ് ഇസ്രയേൽ സൈന്യത്തിലെ ഈ യൂണിറ്റ്.
വംശനാശ ഭീഷണി നേരിടുന്ന ഗ്രിഫൺ കഴുകന്മാരെ അടക്കം ട്രാക്ക് ചെയ്യുന്ന പദ്ധതിയുടെ ചുമതലക്കാരനാണ് ഹറ്റ്‌സോഫ്. പക്ഷികളുടെ ദേശാടന രീതികൾ, ആഹാര സ്വാഭാവങ്ങൾ, അവ നേരിടുന്ന പാരിസ്ഥിതിക ഭീഷണികൾ എന്നിവ പഠിക്കാൻ ജിപിഎസ് ട്രാക്കറുകൾ ഉള്ള ടാഗിങ്ങാണ് പ്രധാന പരിപാടി. യുദ്ധമായപ്പോൾ ഈ ശവംതീനി പക്ഷികളെ ഉപയോഗപ്പെടുത്തുന്ന ദൗത്യത്തിലേക്ക് നീങ്ങി.
വടക്കൻ റഷ്യയിൽ വേനൽക്കാലം ചെലവഴിച്ച ശേഷം മടങ്ങിയെത്തിയ അപൂർവയിനം കടൽ പരുന്തിനെ ഒക്ടോബർ 23 ന് ഗസ്സ മുനമ്പിന് തൊട്ടുപുറത്ത് ബീരി എന്ന സ്ഥലത്ത്
കണ്ടെത്തി. തുടർന്ന് ഡാറ്റ സൈന്യത്തിന് അയച്ചു, ഹറ്റ്‌സോഫെ പറഞ്ഞു. സൈന്യം അവിടെ വിവരം സ്ഥിരീകരിക്കാൻ പോവുകയും നാല് മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. ബീരിയിൽ ഹമാസ് കടന്നുകയറ്റത്തിൽ 85 ഇസ്രയേലികൾ കൊല്ലപ്പെട്ടിരുന്നു. ആകെ 1400 ഓളം പേരാണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബീരിയിൽ 30 പേരെ കൂടി കാണാതായിട്ടുണ്ട്. ഇവരിൽ ചിലർ ഹമാസ് ബന്ദികളാക്കിയ 240 പേരിൽ ഉണ്ടാകാമെന്നും സംശയിക്കുന്നു. മറ്റൊരു കഴുകനിൽ നിന്ന് കിട്ടിയ വിവരപ്രകാരം ഇസ്രയേലിന് അകത്തുനിന്നും മൃതദേഹങ്ങൾ വീണ്ടെടുക്കാനായതായും ഹറ്റ്‌സോഫ് പറഞ്ഞു.
ഇതുവരെ 843 സാധാരണ ഇസ്രയേലി പൗരന്മാരുടെയും, 351 സൈനികരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നാണ് ഇസ്രയേലി പൊലീസ് തിങ്കളാഴ്ച അറിയിച്ചത്. ഹമാസിന്റെ കടന്നാക്രമണം കഴിഞ്ഞിട്ട് ഒരുമാസം പിന്നിടുമ്പോഴും, നിരവധി പേരെ ഇനി കണ്ടെത്താനുണ്ട്. ചിലരെ തിരിച്ചറിഞ്ഞിട്ടുമില്ല,
മറുനാടന് ഡെസ്ക്