- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിയേറ്റ മൂന്ന് പേരും കെഫിയ ധരിക്കുന്നവരും അറബി സംസാരിക്കുന്നവരും; വെടിയേറ്റ ഒരാളുടെ നില ഗുരുതരം; അമേരിക്കയിലെ ബർലിങ്ടൻ സിറ്റിയിൽ മൂന്നു ഫലസ്തീനിയൻ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ വംശീയത; അക്രമിക്കായി അന്വേഷണം ഊർജ്ജിതം
വാഷിങ്ടൻ: അമേരിക്കയിലെ ബർലിങ്ടൻ സിറ്റിയിൽ മൂന്നു ഫലസ്തീനിയൻ വിദ്യാർത്ഥികൾക്കു വെടിയേറ്റതിൽ അന്വേഷണം തുടങ്ങി. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. വെടിയേറ്റ രണ്ടുപേർ യുഎസ് പൗരത്വം നേടിയവരും ഒരാൾ നിയമപരമായ താമസക്കാരനുമാണ്. ശനിയാഴ്ച വൈകിട്ട് വെർമണ്ട് യൂണിവിഴ്സിറ്റി ക്യാംപസിനു സമീപമായിരുന്നു സംഭവം.
വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ചു പ്രതികരിക്കാൻ ബർലിങ്ടൻ പൊലീസ് തയാറായില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വംശീയതയാണ് ആക്രമണത്തിനു കാരണമെന്ന് അമേരിക്കൻ അറബ് ആന്റി ഡിസ്ക്രിമിനേഷൻ കമ്മിറ്റി (എഡിസി) ആരോപിച്ചു. അക്രമിയെ പിടികൂടിയിട്ടില്ല. ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം നടത്തുന്നതിനിടെയാണ് ആക്രമണം. നിലവിൽ ഗസ്സയിൽ വെടി നിർത്തലാണ്.
ലഭ്യമായ വിവരം അനുസരിച്ച് വെടിയേറ്റ മൂന്നുപേരും കെഫിയ ധരിക്കുന്നവരും അറബിക് സംസാരിക്കുന്നവരുമാണ്. ഇവർക്കു നേരെ ആക്രോശിച്ച അക്രമി ഉടൻ തന്നെ വെടിയുതിർക്കുകയായിരുന്നുു. അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്ന് വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്, കുട്ടികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.
ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്.
മറുനാടന് മലയാളി ബ്യൂറോ