ന്യൂയോർക്ക്: അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടെന്നും പൊലീസ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വെടി വയ്‌പ്പ് ദുരന്തങ്ങൾ അമേരിക്കയ്ക്ക് വലിയ തലവേദനയാണ്.

നിരവധി പേർക്ക് പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വെടിവയ്പിനെ തുടർന്ന് വിദ്യാർത്ഥികളെ ക്യാംപസിൽ നിന്നൊഴിപ്പിച്ചു. പരുക്കേറ്റവരുടെ നില എത്രത്തോളം ഗുരുതരമെന്ന് അറിവില്ലെന്ന് പൊലീസ് പ്രതികരിച്ചു. അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കൂടുതൽ അക്രമികളുണ്ടെന്ന സംശയത്തിൽ ക്യാംപസിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഒരാളാണ് ആക്രമണം കണ്ടെത്തിയെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് പരിശോധനകൾ അവസാനിപ്പിച്ചത്.

നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നിലവിൽ ക്യാംപസിൽ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിലുണ്ടായ വെടിവയപ്പിനെതുടർന്ന് പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. അറുപത്തിയേഴുകാരനായ വിരമിച്ച കോളേജ് പ്രഫസാറണ് വെടിയുതിർത്തത് എന്നാണ് പുറത്തു വരുന്ന സൂചന. ഈ ക്യാമ്പസുമായി ഇയാൾക്കുള്ള ബന്ധം വ്യക്തമായിട്ടില്ല.