- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേൽ ബന്ദികളെ വെടിവെച്ച് കൊന്നുവെന്ന് സമ്മതിച്ച് ഇസ്രയേൽ പ്രതിരോധ സേന; ടെൽഅവീവ് തെരുവുകളിൽ പ്രതിഷേധാഗ്നി ശക്തം; അബദ്ധത്തിലെ ദുരന്തം വീണ്ടും സജീവമാക്കുന്നത് ബന്ധി മോചനത്തിന്റെ അനിവാര്യത
യെരുശലേം: ഗസ്സയിൽ വെച്ച് മൂന്ന് ഇസ്രയേലി ബന്ദികളെ ഹമാസ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് ഇസ്രയേലി സേന വെടിവെച്ചു കൊന്നതിൽ കനത്ത പ്രതിഷേധം ഉയരുന്നു. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും, ഗസ്സയിൽ ബന്ധികളാക്കപ്പെട്ടവരെ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെടുന്ന ബാനറുകളുമേന്തി ജനക്കൂട്ടം ടെൽഅവീവ് തെരുവുകളിൽ ഒത്തു കൂടി. അവരിൽ പലരും ബന്ദികളാക്കപ്പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു.
ബന്ദികളെ പരസ്പരം കൈമാറുന്ന നടപടി വേഗത്തിൽ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നടന്നു കൊണ്ടിരിക്കുന്ന കരയുദ്ധത്തിൽ മൂന്ന് ഇസ്രയേലി ബന്ദികളെ ഹമാസ് ഭീകരർ എന്ന് തെറ്റിദ്ധരിച്ച് കൊന്നതായി ഇസ്രയേലി സൈന്യം കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതേതുടർന്നായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ബന്ദികളെ കണ്ട സൈന്യം തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് സൈന്യത്തിന്റെ വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു. അവർ ഹമാസ് ഭീകരരുടെ കൈകളിൽ നിന്നും രക്ഷപ്പെട്ടതാണോ അതോ അവരെ ഉപേക്ഷിച്ച് ഭീകരർ കടന്നു കളഞ്ഞതാണോ എന്നറിയില്ലെന്നും വക്താവ് പറഞ്ഞു.
മരിച്ചവരിൽ ഒരാൾ ഇറാനിയൻ വംശജനായ ഇസ്രയേലി പൗരനാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പേരെയും ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ഒളിപ്പോരിലായിരുന്നു ബന്ദികളാക്കിയത്. അബദ്ധത്തിൽ സംഭവിച്ച ഈ ദുരന്തത്തിൽ ഇസ്രയേലി സൈന്യം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഉടനടി അന്വേഷണം പ്രഖ്യാപിച്ചതായും സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇസ്രയേൽ സൈന്യം ഹാമാസുമായി പോരാട്ടം തുടരുന്ന വടക്കൻ ഗസ്സയിലെ ഷിജയ പ്രദേശത്താണ് സംഭവം നടനന്ത്. ബന്ദികളാക്കപ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനും തിരികെ കൊണ്ടു വരാനുമുള്ള ശ്രമം ഇസ്രയേലി സൈന്യം തുടരുകയാണെന്നും വക്താവ് അറിയിച്ചു. നേരത്ത് മറ്റ് മൂന്ന് ബന്ധികളുടെ മൃതദേഹംകണ്ടെത്തിയതായി ഇസ്രയേലി സേന സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരു ഫ്രഞ്ച് ഇസ്രയേലി പൗരനും ഉൾപ്പെടുന്നു. സംഗീതോത്സവത്തിനിടയിൽ നിന്നും പിടികൂടിയ ഇയാളുടെ പങ്കാളിയും ഫ്രഞ്ച്-ഇസ്രയേലി പൗരയുമായ മിയ ഷെമിനെ നവംബർ അവസാനത്തിൽ ഉണ്ടാക്കിയ ഒത്തു തീർപ്പ് പ്രകാരം ഹമാസ് മോചിപ്പിച്ചിരുന്നു.
ഇസ്രയേലി സൈന്യത്തിന്റെ കണക്കുകൾ പ്രകാരം 132 ബന്ദികൾ കൂടി ഇപ്പോൾ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ഉണ്ട്. ഒക്ടോബർ 7 ന് ഉദ്ദേശ്യം 250 ഓളം പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ പ്രതികാരമായി ഇസ്രയേൽ നടത്തിയ യുദ്ധത്തിൽ ഇതുവരെ 18,700 പേർ മരണമടഞ്ഞതായി ഹമാസിന് കീഴിലുള്ള ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചു.
തെക്കൻ ഗസ്സയിലും വടക്കൻ ഗസ്സയിലും യുദ്ധം തുടരുകയാണ്. ഹമാസിന്റെ ആസ്ഥാനകേന്ദ്രം കണ്ടെത്തി നശിപ്പിക്കാനുള്ള ലക്ഷ്യവുമായാണ് ഇസ്രയേലി സൈന്യം മുന്നേറുന്നത്.
മറുനാടന് മലയാളി ബ്യൂറോ