ഷ്യ - യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ മിസ്സൈൽ ആക്രമണമായിരുന്നു ഇന്നലെ റഷ്യ നടത്തിയത്. തലസ്ഥാനമുൾപ്പടെ, വിവിധ യുക്രെയിൻ നഗരങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണമായിരുന്നു അത്. അതിനിടയിൽ റഷ്യൻ മിസ്സൈൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് എത്തിയതായി പോളണ്ട് സൈനിക വൃത്തങ്ങൾ ആരോപിച്ചു. തങ്ങൾ റഡാറിൽ നിരീക്ഷിച്ച മിസ്സൈൽ പക്ഷെ പിന്നീട് വ്യോമാതിർത്തി കടന്ന് തിരിച്ചു പോയതായും സൈനിക് വൃത്തങ്ങൾ അറിയിച്ചു.

ഏകദേശം 3 മിനിറ്റോളം തങ്ങളുടെ അതിർത്തിക്കുള്ളിൽ ഉണ്ടായിരുന്ന മിസ്സൈൽ ഏതാണ് 25 മൈൽ ദൂരത്തോളം ഉള്ളിലേക്ക് കടന്നുവെന്നും പോളണ്ട് പറയുന്നു. എന്നാൽ, അത് പിന്നീട് പോളണ്ട് അതിർത്തി കടന്നു പോയതായി പോളണ്ടിന്റെ റഡാറും നാറ്റോ റഡാറും സ്ഥിരീകരിച്ചു. യുക്രെയിനിലെ, കീവ്, ല്വിവ്, കാർക്കിവ് തുടങ്ങിയ നഗരങ്ങളിലെ മനുഷ്യാവാസ മേഖലകളിൽ നടത്തിയ മിസൈൽ ആക്രമണങ്ങൾ ചുരുങ്ങിയത് 30 പേരെങ്കിലും മരണമടഞ്ഞതായി റിപ്പോർട്ടുകൽ പറയുന്നു. 160 ഓളം പേർക്ക് പരിക്കുണ്ട്.

വെള്ളിയാഴ്‌ച്ച രാവിലെ രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും മേഖലകളിലെ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.ഡിംപ്രോ നഗരത്തിൽ ഒരു ഷോപ്പിങ് സെന്ററിനു നേരെയും പ്രസവാശുപത്രിക്ക് നേരെയും ആക്രമണം നടന്നതായി യുക്രെയിൻ അധികൃതർ പറഞ്ഞു. ഒഡേസയിൽ ഒരു റെസിഡെൻഷ്യൽ കെട്ടിടത്തിൽ മൂന്ന് റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിക്കുകയും രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പടെ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഏതാണ്ട് 110 മിസൈലുകളാണ് റഷ്യ തൊടുത്തു വിട്ടതെന്ന് യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. റഷ്യയുടെ ആയുധശേഖരത്തിലുള്ള ഏതാണ്ട് ഒട്ടു മിക്ക ആയുധങ്ങളും അവർ ഇന്നലെ ഉപയോഗിച്ചു എന്നും സമൂഹമാധ്യമങ്ങളിലൂടെ സെലെൻസ്‌കി അറിയിച്ചു. പ്രതിരോധിക്കാൻ ഏറെ പ്രയാസമുള്ള ക്രൂയിസ് , ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്ന് യുക്രെയിൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

158 മിസൈലുകളും ഡ്രോണുകളുമായിരുന്നു റഷ്യ തൊടുത്തു വിട്ടത്. അതിൽ 87 ക്രൂയിസ് മിസൈലുകളും 27 ഡ്രോണുകളും തകർത്തതായും യുക്രെയിൻ സൈന്യം അറിയിച്ചു. എന്നാൽ, ഒരു ബാല്ലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.