വാഷിങ്ടൻ: റഷ്യയ്‌ക്കെതിരെ തിരിച്ചടിച്ച് യുക്രെയിനും. ഇതോടെ വീണ്ടും ആ മേഖലയിൽ സംഘർഷം അതിരൂക്ഷമാകുകയാണ്. അതിനിടെ റഷ്യൻ സേന യുക്രെയ്‌നിൽ ആക്രമണം തുടരുന്നത് യുഎസും റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പും നൽകി. ഇതോടെ ഇസ്രയേലിന്റെ ഗസ്സയിലെ ഇടപെടലിനൊപ്പം റഷ്യ-യുക്രെയിൻ സംഘർഷവും ആഗോള തലത്തിൽ ചർച്ചകളിൽ എത്തുകയാണ്.

റഷ്യയെ വെല്ലുവിളിക്കുകായണ് അമേരിക്ക. യുക്രെയ്?നിൽ റഷ്യ നടത്തുന്ന വ്യാപക വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് റഷ്യ നടത്തിയതെന്നും യുക്രെയ്‌നെ ഇല്ലാതാക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ശ്രമിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.

ഇത് അംഗീകരിക്കില്ലെന്നാണ് ബൈഡന്റെ പക്ഷം. ''യുദ്ധത്തിന്റെ വ്യാപ്തി യുക്രെയ്‌ന് പുറത്തേക്ക് കടന്നിരിക്കുന്നു. നാറ്റോ സഖ്യ രാജ്യങ്ങളേയും യൂറോപ്പിന്റെയാകെ സുരക്ഷയേയും ബാധിക്കുന്ന രീതിയിലാണ് സംഘർഷം മുന്നോട്ടുപോകുന്നത്. സ്വേച്ഛാധിപതികൾ യൂറോപ്പിൽ ഭീഷണിയുയർത്തുമ്പോൾ യുഎസിന് ഇടപെടേണ്ടി വരും. യുക്രെയ്?ൻ ഉൾപ്പെടെ ഞങ്ങളുടെ സഖ്യത്തിലുള്ളവർക്ക് സഹായമെത്തിക്കുക തന്നെ ചെയ്യും'' ബൈഡൻ വിശദീകരിച്ചുയ

കഴിഞ്ഞ ദിവസം കാർകീവിലെ ജനവാസ മേഖലയിലുൾപ്പെടെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആശുപത്രികളിലുൾപ്പെടെ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായി. സംഘർഷം മൂലം മേഖലയിലെ നാറ്റോ സഖ്യരാജ്യങ്ങൾ റഷ്യയുമായി കൂടുതൽ അകലുന്നതായാണ് സൂചന. ഇതിനിടെ യുക്രെയിനും തിരിച്ചടിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. റഷ്യൻ നഗരങ്ങളിലേക്കും യുക്രെയിൻ വ്യോമാക്രമണം നടന്നു. അവിടേയും ആൾനാശം ഉണ്ടായി. ഇതിന് കാരണം റഷ്യൻ പ്രകോപനമാണെന്നാണ് അമേരിക്കൻ പക്ഷം. അതുകൊണ്ടാണ് ഉറച്ച നിലപാട് എടുക്കുന്നത്.

മിസൈൽ പ്രതിരോധ സംവിധാനമുൾപ്പെടെ യുദ്ധത്തെ ചെറുക്കാനുള്ള സഹായങ്ങൾ യുക്രെയ്?ന് യുഎസ് എത്തിച്ചുനൽകുന്നുണ്ട്. അടുത്തിടെ 250 മില്യൻ ഡോളറിന്റെ അധിക സഹായവും യുഎസ് ലഭ്യമാക്കിയിരുന്നു. അതേസമയം, യുക്രെയ്ൻ ആക്രമണത്തിൽ അതിർത്തി പ്രദേശമായ െബൽഗൊറോഡിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടുവെന്ന് റഷ്യ ആരോപിച്ചു.

റഷ്യൻ അധീനതയിലുള്ള ബെൽഗൊറോഡ് നഗരത്തിൽ തുടർച്ചയായി യുക്രെയ്ൻ ആക്രമണം നടത്തുകയായിരുന്നുവെന്ന് റഷ്യ അറിയിച്ചു. കാർകീവിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ബെൽഗൊറോഡ്. ഓഗസ്റ്റിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ മൂന്നു പേരും ജൂണിൽ നടത്തിയ ആക്രമണത്തിൽ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടുവെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാൽ ഇത്രയും അധികം ആളുകൾ റഷ്യയിൽ കൊല്ലപ്പെടുന്നത് ആദ്യമാണ്.

യുക്രെയ്ൻ ആണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് സ്ഥിരീകരിച്ചു. എന്നാൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് യുക്രെയ്‌ന്റെ വിശദീകരണം. റഷ്യയാണ് ആക്രമണവിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി യുക്രൈനിലുടനീളം റഷ്യ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു ഇത്. സാധാരണക്കാരെ വധിച്ച യുക്രൈനെ ശിക്ഷിക്കണമെന്ന് ശനിയാഴ്ച ചേർന്ന യു.എൻ. രക്ഷാസമിതിയോഗത്തിൽ റഷ്യ ആവശ്യപ്പെട്ടു.