- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൻഡ്രൂ രാജകുമാരന്റെ ഈമെയിൽ സന്ദേശങ്ങൾ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു; ആൻഡ്രു എന്നതിനൊപ്പം മറ്റൊരു കീ വേർഡായി നൽകിയത് സെക്സ് ടോയ് എന്ന പദവും; ന്യുയോർക്ക് കോടതി പുറത്തുവിട്ട രേഖകൾ ബ്രിട്ടണിലെ ആൻഡ്രുവിന്റെ രാജപദവി എന്ന സ്വപ്നം തകർക്കുന്നു
ലണ്ടൻ: ലൈംഗികാവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെയുള്ളവരെ കടത്തി എന്ന ആരോപണത്തിൽ ശിക്ഷ അനുഭവിക്കുന്ന, ഗിസ്ലെയ്ൻ മാക്സ്വെല്ലിന്റെ ഫോണുകളും, കമ്പ്യുട്ടറും അതുപോലെ ആയിരക്കണക്കിന് ഈ മെയിൽ സന്ദേശങ്ങളും പരിശോധിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടതിന്റെ ചർച്ചകൾ ബ്രിട്ടണിലും.
ബ്രിട്ടണിലെ ആൻഡ്രൂ രാജകുമാരന് അയച്ചതും ആൻഡ്രൂ രാജകുമാരനിൽ നിന്നു ലഭിച്ചതുമായ സന്ദേശങ്ങൾ പരിശോധിക്കുവാനായിരുന്നു ഉത്തരവ്. 'സെക്സ് ടോയ്' 'ഇറോട്ടിക്' തുടങ്ങി, ലൈംഗിക ചുവയുള്ള വാക്കുകൾ അടങ്ങിയ സന്ദേശങ്ങൾ പരിശോധിക്കുവാനായിരുന്നത്രെ ഉത്തരവ്. ന്യുയോർക്കിലെ കോടതി പുറത്തുവിട്ട രേഖകളിലാണ് അത്യന്തം സ്ഫോടനാത്മകമായ ഈ വിവരം ഉള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
വെർജിനിയ ഗിഫ്രീ എന്ന യുവതി നൽകിയ മാനനഷ്ട കേസിന്റെ ഭാഗമായ രേഖകളിലാണ് ഈ വിവരമുള്ളത്. 1300 ഓളം പേജുകൾ അടങ്ങിയ 130 രേഖകളായിരുന്നു ഇന്നലെ പുറത്തുവിട്ടത്. എന്നാൽ, മെയിൽ സന്ദേശങ്ങൾ പരിശോധിച്ചതിന്റെ ഫലം എന്തായിരുന്നു എന്നത് വ്യക്തമല്ല. അതിനു മുൻപായി തന്നെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പായതായി മാക്സ്വെല്ലിന്റെ അഭിഭാഷകർ പറയൂന്നു.
ഈ പുതിയ റിപ്പോർട്ട് ആൻഡ്രൂ രാജകുമാരനെ ആകെ തകർത്തതായി അദ്ദേഹവുമായി അടുപ്പമുള്ള ചില വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് മെയിൽ ഓൺ സൺഡേ പറയുന്നു. ഇത്തർത്തിലൊരു പ്രഹരം താങ്ങാനുള്ള വൈകാരിക ബലം അദ്ദേഹത്തിനില്ല എന്നാണ് അവർ പറയുന്നുത്. ആൻഡ്രൂ ഒരു മുറിക്കുള്ളിൽ അടച്ച് ഇരിപ്പാണെന്നും, ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ലെന്നും അവർ പറയുന്നു.
ബ്രിട്ടീഷ് കിരീടാവകാശത്തിനുള്ള വരിയിൽ ഇപ്പോഴും എട്ടാം സ്ഥനത്ത് തുടരുന്ന ആൻഡ്രുവിന് പക്ഷെ നഷ്ടപ്പെട്ട രാജപദവികൾ ഇനിയും കൈയെത്താ ദൂരത്ത് തന്നെ തുടരും എന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്. 2017- ൽ അതീവ രഹസ്യമെന്ന് പറഞ്ഞ് കോടതി സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന രേഖകളാണ് ഇപ്പോൾ ചില മാധ്യമങ്ങളുടെ ആവശ്യപ്രകാരം കോടതി പുറത്തു വിടുന്നത്.
എപ്സ്റ്റീന്റെ പേൺ കടത്തിനെ കുറിച്ചും ലൈംഗിക പരാക്രമങ്ങളെ കുറിച്ചും ആൻഡ്രുവിന് അറിവുണ്ടായിരുന്നു എന്നാണ് ഈ രേഖകളിൽ പറയുന്നതെന്ന് മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്യുന്നു. അതിനിടയിൽ ആവശ്യമെങ്കിൽ ആൻഡ്രൂ രാജകുമാരന് എതിരെയുള്ള ലൈംഗികാതിക്രമ ആരോപണം അന്വേഷിക്കാമെന്ന് സ്‌കോട്ട്ലാൻഡ് യാർഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടയിൽ ആൻഡ്രൂ രാജകുമാരന്റെ പേഴ്സണൽ സെക്യുരിറ്റി ഓഫീസർമാരെ സ്‌കോട്ട്ലാൻഡ് യാർഡ് ചോദ്യം ചെയ്യണമെന്ന് മുൻ കൊട്ടാരം സംരക്ഷണ സേനാ മേധാവി ഡൈ ഡേവീസ് രംഗത്ത് വന്നു. ഈ കേസുമായി ബന്ധപ്പെട്ട പല സുപ്രധാന കുറിപ്പുകളും ഈ ഉദ്യോഗസ്ഥർ അവരുടെ ഡയറികളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.ആൻഡ്രൂ രാജകുമാരനുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന മറ്റ് ജീവനക്കാർക്കും ഏറെ സഹായിക്കാൻ കഴിയുമെന്നും ഡേവിസ് ചൂണ്ടിക്കാട്ടി.
ഒരുപക്ഷെ, ആൻഡ്രൂ രാജകുമാരന് എതിരായുള്ളത് വ്യാജ ആരോപണമായിരിക്കാം. എന്നാൽ, അത് തെളിയിക്കുന്നതിനുള്ള പല തെളിവുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശവും മറ്റ് ജീവനക്കാരുടെ വശവും ഉണ്ടായിരിക്കും. അത് ഉപയോഗിച്ച് നിജസ്ഥിതി മനസ്സിലാക്കണമെന്നും അദ്ദെഹം ആവശ്യപ്പെട്ടു. ഈ സംഭവം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ യശസ്സിന് കളങ്കം ചാർത്തുന്നതായതിനാൽ ഇക്കാര്യത്തിൽ ഒരു പ്രൊഫഷണൽ അന്വേഷണം ആവശ്യമാണെന്നാണ് ഡേവിസ് പറയുന്നത്. ആൻഡ്രൂ രാജകുമാരനെ നേരിട്ട് ചോദ്യം ചെയ്യണമെന്നും ഡേവിസ് സ്‌കോട്ട്ലാൻഡ് യാർഡിനോട് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ