- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെസ്റ്റ് ബാങ്കിലെ ജെനിൻ ഹോസ്പിറ്റലിലെ ഓപ്പറേഷൻ നടത്തിയത് പത്ത് മിനിറ്റ് കൊണ്ട്
ഇസ്രയേൽ സൈന്യത്തിന്റെ കരുത്തും ആസൂത്രണ മികവും വ്യക്തമാക്കുന്ന മറ്റൊരു ഓപ്പറേഷൻ കൂടി. ആയുധധാരികളായ സൈനികർ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ വേഷത്തിൽ ആശുപത്രിയിൽ എത്തി മൂന്ന് ഹമാസ് ഭീകരരെ വധിച്ചു. സൈലൻസർ ഘടിപ്പിച്ച തോക്കുകളുമായായിരുന്നു സൈന്യം എത്തിയത്.
വെളുത്ത കോട്ട് ധരിച്ചെത്തിയവർക്കൊപ്പം വീൽ ചെയറിൽ ഇരിക്കുന്ന രോഗികളുടെയും രോഗികളുടെ ബന്ധുക്കളുടെയും ഒക്കെ ഭാഗവും സൈനികർ തന്നെ അഭിനയിച്ചപ്പോൾ, ഓപ്പറേഷൻ പൂർത്തിയാകുന്നത് വരെ ആർക്കും ഒരു സംശയവും തോന്നിയില്ല. ചിലർ കൃത്രിമ താടി വെച്ച് മുസ്ലിം മതവിശ്വാസികളുടെ വേഷത്തിൽ എത്തിയപ്പോൾ, മുസ്ലിം വനിതകൾ ധരിക്കുന്ന ബുർക്ക ഉൾപ്പടെയുള്ള വെഷങ്ങൾ ധരിച്ചും സേനാംഗങ്ങൾ ഓപ്പറേഷന് എത്തിയിരുന്നു.
വെസ്റ്റ് ബാങ്കിലെ ജെനിനിലുള്ള ഇബ്ൻ സിന ആശുപത്രിയിലായിരുന്നു പിഴവില്ലാത്ത ഈ ഓപ്പറേഷൻ നടന്നത്. ഡോക്ടർ ഡെത്ത് എന്ന് നാമകരണം ചെയ്ത ഈ ഓപ്പറേഷനിൽ നഴ്സുമാരുടെ വേഷത്തിൽ എത്തിയ വൈനിത സൈനികരും പങ്കെടുത്തിരുന്നു. ആശുപത്രി വരാന്തയിൽ റൈഫിളുകളുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ചൊവ്വാഴ്‌ച്ച വെളുപ്പിന് നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേലി സൈനിക വൃത്തങ്ങൾ അറിയിച്ചു. വെറും 10 മിനിറ്റ് മാത്രമാണ് ഈ ഓപ്പറേഷൻ നീണ്ടു നിന്നത്. ആശുപത്രിയിലെ റിഹാബിലിറ്റേഷൻ വാർഡിന്റെ ചോരപുരണ്ട ചുമരുകളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗമാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഇബ്ൻ സിന ഹോസ്പിറ്റലിന്റെ മൂന്നാം നിലയിൽ മൂന്ന് ഹമാസ് കമാൻഡർമാർ സുരക്ഷിതമായി ഇരിക്കുന്നു എന്ന ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഈ ഓപ്പറേഷൻ.
ജെനിനിലെ അൽ ഖാസം ബ്രിഗേഡിന്റെ നേതാവും വക്താവുമായ മുഹമ്മദ് ജലാംനെഹ് മരിച്ചവരിൽ ഉൾപ്പെടുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ആയുധങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പരിശീലനം ലഭിച്ച വ്യക്തിയാണ് ഈ 27 കാരൻ. ഒക്ടോബർ 7 ന് നടത്തിയ കൂട്ടക്കൊലയുടെ ചുവടുപിടിച്ച് മറ്റൊരു ആക്രമണം കൂടി ആസൂത്രണം ചെയ്യുകയായിരുന്നു ഇയാളെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശത്തുള്ള ഹമാസ് നേതാക്കളുമായി ബന്ധം പുലർത്തുന്ന ഇയാൾക്ക് നേരത്തെ ഒരു കാർ ബോംബ് ആക്രമണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇയാൾക്കൊപ്പം കൊല്ലപ്പെട്ടത് മുഹമ്മദ് ഘസാവി, ബേസിൽ ഘസാവി എന്നീ സഹോദരന്മാരാണ്. ഇതിൽ മുഹമ്മദ്, ജെനിൻ ബ്രിഗേഡിലെ സജീവ പ്രവർത്തകനാണ്.
ഇസ്രയേൽ സൈന്യത്തിനു നേരെയുള്ള ആക്രമണം ഉൾപ്പടെ നിരവധി കേസുകളിലെ പിടികിട്ടാപുള്ളിയുമാണ്. ബേസിലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ്.