- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപതെരഞ്ഞെടുപ്പിൽ നിന്നും സ്ഥാനാർത്ഥിയെ പിൻവലിച്ചും പാർട്ടിയിൽ നിന്ന് പുറത്താക്കിയും ലേബർ പാർട്ടി
ബ്രിട്ടണിലെ റോക്ക്ഡേൽ ഉപതെരഞ്ഞെടുപ്പിലെ ലേബർ പാർട്ടി സ്ഥാനാർത്ഥിക്ക് പാർട്ടി പിന്തുണ പിൻവലിച്ചു. ഇസ്രയേൽ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ അസർ അലിക്കുള്ള പിന്തുണയാണ് പാർട്ടി പിൻവലിച്ചത്. ഇസ്രയേലിന്റെ അറിവോടെയായിരുന്നു ഒക്ടോബർ 7 ന് ഹമാസ് ആക്രമണം നടത്തിയത് എന്നായിരുന്നു അസർ അലി പ്രസ്താവിച്ചത്. ആദ്യം അലിയെ തള്ളിപ്പറയാൻ തയ്യാറയില്ലെങ്കിലും പാർട്ടി യോഗത്തിനു ശേഷം ഇന്നലെയായിരുന്നു അസർ അലിക്കുള്ള പിന്തുണ പിൻവലിക്കുന്നതായി പാർട്ടി പ്രഖ്യാപിച്ചത്.
തീർത്തും കഠിനമായ ഒരു തീരുമാനമാണ്, എന്നാൽ അത്യാവശ്യവുമാൺ' എന്നായിരുന്നു ലേബർ പാർട്ടി വക്താവ് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനൊരു തീരുമാനം എടുത്തതെന്ന് പാർട്ടി നേതാവ് സർ കിയർ സ്റ്റാർമറും അറോയിയിച്ചു. സ്ഥാനാർത്തികൾ പിന്മാറേണ്ട തീയതി കഴിഞ്ഞതിനാലാണ് സ്ഥാനാർത്ഥിയെ മാറ്റി മറ്റൊരു സ്ഥാനാർത്ഥിയെ നിർത്താൻ കഴിയാത്തത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടയിൽ ഇത്തരത്തിലൊരു തീരുമാനം എടുക്കുക എന്നത് വലിയൊരു കാര്യമാണ്. എന്നാൽ, തന്റെ കീഴിൽ പാർട്ടി അടപടലം മാറി എന്ന് പറഞ്ഞത് തെളിയിക്കുകയാണെന്നും സ്റ്റാർമർ പറഞ്ഞു.
ഫെബ്രുവരി 29 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഇപ്പോഴും അസർ അലിയുടെ പേര് ലേബർ പാർട്ടി സ്ഥാനാർത്ഥി എന്ന പേരിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. നാമനിർദ്ദേശം പിൻവലിക്കുന്നതിനുള്ള ദിവസം കഴിഞ്ഞുപോയതുകൊണ്ടാണത്. ഏതായാലും അസർ അലിയെ പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായാണ് അറിയാൻ കഴിയുന്നത്. വാരാന്ത്യത്തിൽ, പാർട്ടിയുടെ പ്രാദേശിക നേതാക്കളോടും കൗൺസിൽ അംഗങ്ങളോടും സംസാരിക്കുന്നതിനിടയിലായിരുന്നു അലി വിവാദ പരാമർശം നടത്തിയത്.
സ്ഥാനാർത്ഥി എന്ന നിലയിൽ പാർട്ടി ആദ്യം അലിയെ പിന്തുണക്കുകയായിരുന്നു. അദ്ദേഹം പരാമർശം പിൻവലിച്ചെന്നും ക്ഷമാപണം നടത്തി എന്നുമായിരുന്നു പിന്തുണക്കാൻ കാരണമായി പാട്ടി പറഞ്ഞിരുന്നത്. എന്നാൽ, കൂടുതൽ അഭിപ്രായങ്ങൾ ഉയർന്നതിനെ തുടർന്ന് അലി ക്കുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രസംഗത്തിന്റെ പൂർണ്ണരൂപം ഡെയ്ലി മെയിൽ പ്രസിദ്ധീകരിച്ചിരുന്നു. യഹൂദ കേന്ദ്രത്തിൽ നിന്നുള്ള ചില മാധ്യമപ്രവർത്തകരാണ് ആൻഡ് മെക്ഡോണാൾഡിനെ ലേബർ പാർട്ടിയിൽ നിന്നും സസ്പെൻഡ് ച്യെയ്യാൻ കാരണക്കാർ എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
യഹൂദ വിരുദ്ധത പാർട്ടിയിൽ അനുവദിക്കില്ലെന്ന് നേതാവ് കിയർ സ്റ്റാർമർ പറഞ്ഞു. മുൻ ലേബർ എം പിയും ഇപ്പോൾ യഹൂദ വിരുദ്ധതയുമായി ബന്ധപ്പെട്ട് സർക്കാർ ഉപദേഷ്ടാവുമായ ലോർഡ് മാന്നും സ്റ്റാർമർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു പാർലമെന്റ് സീറ്റ് വേണ്ടെന്ന് വയ്ക്കുക എന്നത്, നേതാവെന്ന രീതിയിൽ സ്റ്റാർമറുടെ ആർജ്ജവമാണ് കാണിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.