- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വയസ്സുകാരിയെ കെനിയയിൽ എത്തിച്ച് ചേലാകർമ്മം നടത്തിച്ച മാതാവിന് ബ്രിട്ടനിൽ ഏഴ് വർഷം ജയിൽശിക്ഷ; ക്രൂരമായ രീതിയിൽ നടപ്പിലാക്കിയ ആചാരം പുറത്ത് വന്നത് 16 വയസ്സായ പെൺകുട്ടി സ്കൂൾ ടീച്ചറെ വിവരം അറിയിച്ചപ്പോൾ; ഇത്തരത്തിലുള്ള ശിക്ഷ യു കെയിൽ രണ്ടാമത്തേത്
ഒരു ബ്രിട്ടീഷ് പെൺകുട്ടിയെ കെനിയയിലേയ്ക്ക് കൊണ്ടുപോയി ചേലാകർമ്മം നടത്തിയ സ്ത്രീക്ക് ബ്രിട്ടനിൽ ജയിൽ ശിക്ഷ വിധിച്ചു. ബ്രിട്ടനിൽ ഇത്തരത്തിൽ ശിക്ഷ വിധിക്കുന്ന ആദ്യ സംഭവമാണിത്. സൊമാലിയയിൽ ജനിച്ച് 16-ാം വയസ്സിൽ ബ്രിട്ടനിൽ കുടിയേറിയ ആമിന നൂർ എന്ന 40 കാരിയായിരുന്നു മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ഒരു ക്ലിനിക്കിലെക്ക് കൊണ്ടുപോയത്. അവിടെ ഈ സ്ത്രീ പുറത്ത് കാത്തിരിക്കുമ്പോൾ പെൺകുട്ടിയെ അതി ഭീകരമാം വിധം ചേലാകർമ്മം നടത്തുകയായിരുന്നു.
കുട്ടിക്ക് കുത്തിവയ്പ് നൽകുകയോ അല്ലെങ്കിൽ ചെറിയ രീതിയിലൊരു ശസ്ത്രക്രിയ നടത്തുകയോ ചെയ്യുകയുള്ളു എന്നാണ് താൻ ചിന്തിച്ചതെന്നാണ് വടക്കൻ ലണ്ടനിലെ ഹാരോയിൽ താമസിക്കുന്ന സ്ത്രീ പറഞ്ഞത്. ഗുഡ്നിൻ എന്ന കർമ്മം അനുഷ്ഠിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ, പെൺകുട്ടിയെ പരിശോധിച്ച മെഡിക്കൽ വിദഗ്ദ്ധർ പറയുന്നത് ആ കുട്ടിയുടെ ലൈംഗികാവയം ക്രൂരമായ വിധത്തിൽ ഛേദിക്കപ്പെട്ടിട്ടു എന്നാണ്. അതിന്റെ ഫലമായി കുട്ടി അതി കഠിനമായ വേദന അനുഭവിക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്തിട്ടുണ്ടാകാം എന്നും അവർ പറയുന്നു.
സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം കുട്ടി ഇക്കാര്യം തന്റെ അദ്ധ്യാപികയോട് പറയുമ്പോഴായിരുന്നു ഈ വിവരം പുറം ലോകം അറിയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ട് ആമിന നൂറിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിന് മുൻപിൽ നൂർ നാടകം കളിക്കുകയായിരുന്നു. ഞെട്ടലോടെയാണ് ചേലാകർമ്മം നടത്തിയവിവരം താൻ അറിയുന്നതെന്നായിരുന്നു അവർ പൊലീസിനോട് പറഞ്ഞത്. ഇപ്പോൾ ഏഴു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണിവർ.
തീരെ കുട്ടിയായ ഒരു കുഞ്ഞിന് മേൽ ചേലാകർമ്മം അനുഷ്ഠിക്കാൻ കൂട്ടു നിൽക്കുകയും ഒത്താശ ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിനാണ് അവരെ ശിക്ഷിച്ചിരിക്കുന്നത്. സ്ത്രീകളിൽ നടത്തുന്ന ചേലാകർമ്മത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അറിയപ്പെടുന്ന ശാസ്ത്ര വിഷയമാണെന്നും ജഡ്ജി ഓർമ്മിപ്പിച്ചു. 1985- ൽ നിരോധിച്ചതിന് ശേഷം വനിതകളിൽ ചേലാകർമ്മം നടത്തുന്നത് ബ്രിട്ടനിൽ കുറ്റകരമായ ഒന്നാണ്. 2003- ൽ, ഈ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ അനുസരിച്ച് ഇതിന് സഹായം നൽകുന്നവരും, ഒത്താശ ചെയ്യുന്നവരും ശിക്ഷിക്കപ്പെടും.
ഈ നിയമത്തിന് കീഴിൽ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ആമിന നൂർ. ഇതിന് മുൻപ് ഈ നിയമത്തിൻ കീഴിൽ ഒരു വ്യക്തി ശിക്ഷിക്കപ്പെടുന്നത് 2019-ൽ ആയിരുന്നു. കിഴക്കൻ ലണ്ടനിലെ വാൾതാംസ്റ്റോവിലുള്ള ഒരു ഉഗാണ്ടൻ വനിതയായിരുന്നു ഒരു പെൺകുട്ടിയിൽ ചേലാകർമ്മം നടത്തിയതിന് 11 വർഷത്തെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ