- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് സീനിയർ ഉദ്യോഗസ്ഥർ ഇന്ത്യയിൽ
ന്യൂഡൽഹി: ബ്രിട്ടനിൽ ലേബർ പാർട്ടി സർക്കാർ അധികാരത്തിലെത്താൻ ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യുഹങ്ങൾക്കിടെ ധൃതിപിടിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇന്ത്യയിലെത്തി. ലേബർ പാർട്ടിയുടെ കീഴിൽ നിന്നും കൂടുതൽ ആനുകൂല്യങ്ങൾ കൈപ്പറ്റാമെന്നാണ് ഇന്ത്യ കരുതുന്നത് എന്ന തരത്തിലുള്ള അഭ്യുഹങ്ങളാണ് പ്രചരിക്കുന്നത്. അതിനിടെ ഒരു സംഘം മുതിർന്ന ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച ന്യുഡൽഹിയിലെത്തിയത്.
കരാറിലെ ഏറ്റവും കടുപ്പമേറിയതും ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ചർച്ചകൾ അതിവേഗം പൂർത്തിയാക്കുക എന്നതാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഉദ്ദേശ്യം. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയുള്ള, 1.4 ബില്യൻ ജനങ്ങൾ അധിവസിക്കുന്ന വൻ വിപണിയായ ഇന്ത്യയുമായി ലക്ഷക്കണക്കിന് പൗണ്ട് വ്യാപാര സാധ്യതകൾ ഉള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ ആദ്യം ബോറിസ് ജോൺസനും പിന്നീട് ലിസ് ട്രസ്സും ഏറെ ശ്രമിച്ചിരുന്നതാണ്.
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കുന്നതിനുള്ള അവസാന ശ്രമങ്ങളിലാണ് ബ്രിട്ടീഷ് സംഘം എന്നാണ് ഒരു ബ്രിട്ടീഷ് സർക്കാർ വക്താവ് പറഞ്ഞത്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാൽ, പെരുമാറ്റ ചട്ടങ്ങളുടെ ഭാഗമായി കരാർ സംബന്ധിച്ച ചർച്ചകൾ തത്ക്കാലത്തേക്ക് നിർത്തി വയ്ക്കേണ്ടതായി വരും. അതുകൊണ്ടാണ് ഇപ്പോൾ ചർച്ച അടിയന്തിരമായി വീണ്ടും തുടരാൻ തീരുമാനിച്ചതെന്നും വക്താവ് അറിയിച്ചു.
അതേസമയം, ലേബർ പാർട്ടിയുടെ കീഴിൽ വിസ, സാമൂഹ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കുറച്ചു കൂടി മെച്ചപ്പെട്ട കാര്യങ്ങൾ നേടാമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായി ചില വൃത്തങ്ങൾ സൂചന നൽകുന്നു. ലേബറിന്റെ ഷാഡോ ബിസിനസ്സ് സെക്രട്ടറി കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യൻ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തിയിരുന്നു. ഈ സന്ദർശനമാണ് അഭ്യുഹങ്ങൾക്ക് ശക്തി വർദ്ധിപ്പിച്ചത് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
വിസയും സാമൂഹിക സുരക്ഷയുമാണ് ഈ കരാറിലെ ഏറ്റവുമധികം രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങൾ. കൂടുതൽ ഇന്ത്യാക്കാർക്ക് യു കെ വിസ ലഭ്യമാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതോടൊപ്പം യു കെയിൽ ജോലി ചെയ്യുമ്പോൾ നൽകേണ്ടുന്ന സോഷ്യൽ സെക്യുരിറ്റി പേയ്മെന്റുകളെ കുറിച്ചും ഇന്ത്യ ഒരു ചർച്ച ആഗ്രഹിക്കുന്നു. കൺസർവേറ്റീവ് പാർട്ടി എം പിമാർ പൊതുവെ കുടിയേറ്റത്തിന് എതിരായ വികാരം പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിൽ വിസ കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എന്നത് ഋഷി സുനകിന് ഏറേ തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്.
അതേസമയം, ബ്രിട്ടീഷ് ബിസിനസ്സ് ആൻഡ് ട്രേഡ് സെക്രട്ടറി കെമി ബാഡ്നോക്കിനോട് അടുത്ത വൃത്തങ്ങളിൽ ചിലർക്ക് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നതായും ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അവർ കൂടുതൽ താത്പര്യം എടുക്കുന്നത് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ ആന് രാജ്യങ്ങളുമായും വ്യാപാര കരാർ ഉണ്ടാക്കുവാനാണ്. ലഴിഞ്ഞയാഴ്‌ച്ച ഇതുമായി ബന്ധപ്പെട്ട് ആറ് ജി സി സി രാജ്യങ്ങളിലേയും വാണിജ്യകാര്യ മന്ത്രിമാരുമായി ബേഡ്നോക്ക് അബുദാബിയിൽ വെച്ച് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.