- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയെ ഞെട്ടിച്ച് മോസ്കോയിൽ ഭീകരാക്രമണം; പിന്നിൽ ഐസിസ്
മോസ്‌കോ: റഷ്യയിൽ ഞെട്ടിച്ച് ഭീകരാക്രമണം. തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരും. ക്രൈസ്തവ വിശ്വാസികളുടെ ഒത്തുചേരൽ നടന്ന ഹാളിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണമാണുണ്ടായതെന്ന് അമേരിക്കയും സ്ഥിരീകരിച്ചു.
ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്‌പ്പ്. വെടിവയ്‌പ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുണ്ടായി. കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തീയണച്ചത്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഞ്ചു പേരാണ് ആക്രമണത്തിന് എത്തിയതെന്നാണ് സൂചന.
സംഭവത്തിൽ നൂറിലേറെപ്പേർക്കു പരുക്കേറ്റു. വെടിവയ്പിനു പിന്നാലെ 2 തവണ സ്‌ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. വെടിവയ്‌പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. അക്രമികളിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
മുംബൈ ഭീകരാക്രമണ മോഡലിലാണ് അഞ്ചു പേർ ഹാളിലേക്ക് എത്തിയതും വെടിയുതിർത്തതും. സമാനകാലത്ത് ലോകത്തുണ്ടായത ഭീതിജനകമായ ഭീകരാക്രമണമായിരുന്നു റഷ്യയിലേത്. റഷ്യയിൽ വ്‌ളാടിമർ പുട്ടിൻ വീണ്ടും അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം.
അമേരിക്കയും അതിശക്തമായി ആക്രമണത്തെ അപലപിക്കുന്ന നിലപാടാണ് എടുത്തത്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ വീണ്ടും വികാരം ശക്തമാക്കുന്നതാണ് മോസ്‌കോയിലെ ആക്രമണവും.