മാസ് ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയവർ അനുഭവിച്ചതുകൊടും ക്രൂരതകളാണെന്ന് വിവരിച്ച് ബന്ദിയാക്കപ്പെട്ട യുവതി. അമിറ്റ് സൂസന്ന എന്ന 40 കാരിയാണ് മുഹമ്മദ് എന്ന് മാത്രം പരിചയപ്പെടുത്തിയ ഒരു കവൽക്കാരൻ തോക്കിൻ മുനയിൽ നിർത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല തന്നെ മർദ്ദിക്കുകയും മറ്റു വിധത്തിലുള്ള പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു എന്നും ഇവർ ന്യുയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

നീണ്ട 55 ദിവസങ്ങളായിരുന്നു ഇവർ ഗസ്സയിൽ തടവിലുണ്ടായിരുന്നത്. ഇസ്രയേലി അഭിഭാഷകയായ ഇവരെ നവംബറിലെ വെടിനിർത്തലിന്റെ ഭാഗമായി 21 മാരിയായ മിയ ഷെമ്മിനോപ്പമാണ് മോചിപ്പിച്ചത്. എന്നാൽ, സൂസന്നയുടെ ആരോപണം വിശ്വസിക്കാൻ പ്രയാസമാണ് എന്നാണ് ന്യുയോർക്ക് ടൈംസിനോട് ഹമാസിന്റെ പ്രതിനിധി പ്രതികരിച്ചത്. തങ്ങളെ സംബന്ധിച്ച് മനുഷ്യ ശരീരം, പ്രത്യേകിച്ചും സ്ത്രീകളുടെത് പരിപാവനമായ ഒന്നാണെന്നും വക്താവ് കൂട്ടിച്ചേർത്തു.

ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ടവർ ലൈംഗിക പീഡനം നേരിടുന്നു എന്ന വാർത്തകൾ മാസങ്ങളായി നിഷേധിച്ചു വരികയാണ് ഹമാസ്. എന്നാൽ, ചില ബന്ധികൾ ലൈംഗിക പീഡനം അനുഭവിച്ചതായി വ്യക്തവും, ബോദ്ധ്യപ്പെടുന്നതുമായ തെളിവുകൾ ഉണ്ടെന്ന് ഈ മാസം ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഹമാസ് റെയ്ഡിന്റെ സമയത്തും ചിലർ പീഡിപ്പിക്കപ്പെട്ടതായി വിശ്വസിക്കാൻ തക്കതായ കാരണങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ 7 ലെ ആക്രമണ സമയത്ത് സ്വന്തം വീട്ടിൽ നിന്നായിരുന്നു സൂസന്നയെ പിടിച്ചുകൊണ്ടു പോയത്. അതി കഠിനമായി മർദ്ദിച്ചതിന് ശേഷം തോക്കുധാരികളായ ഏഴുപേർ അടങ്ങുന്ന സംഘം ഇവരെ ഗസ്സയിലേക്ക് ബലമായി കൊണ്ടു പോവുകയായിരുന്നു. തടവിലായിരുന്നപ്പോൾ തന്നെ കുട്ടികൾക്കായുള്ള കിടക്കയിൽ കിടത്തുകയും ഇടത് കാൽ കട്ടിലിനോട് ചേർത്ത് ബന്ധിക്കുകയും ചെയ്തു എന്ന് സൂസന്ന പറയുന്നു.

തന്നെ പിടികൂടി ഏതാനും ദിവസങ്ങൾക്ക് ശേഷം മുഹമ്മദ് എന്ന് പരിചയപ്പെടുത്തിയ ഗാർഡ് തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും ആർത്തവ ചക്രത്തെ കുറിച്ചുമൊക്കെ തന്നോട് ചോദിക്കാൻ തുടങ്ങിയതായി അവർ പറഞ്ഞു. ഒക്ടോബർ 24 ഓടുകൂടിയാണ് മുഹമ്മദ് പീഡിപ്പിക്കാൻ ആരംഭിക്കുന്നതെന്ന് അവർ ന്യുയോർക്ക് ടൈംസിനോട് പറഞ്ഞു. ക്‌ബന്ധന വിമുക്തയാക്കി തന്നെ കുളിമുറിയിൽ കൊണ്ടുപോയ മുഹമ്മദ് തന്നോട് കുളിക്കാൻ ആവശ്യപ്പെട്ടു എന്ന് സൂസന്ന പറയുന്നു.

കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, "അകിറ്റ് പെട്ടെന്നാകട്ടെ" എന്ന് അയാൾ പറയുന്നത് കേട്ട് നോക്കിയപ്പോൾ അയാൾ, കൈയിൽ ഒരു തോക്കുമായി താൻ കുളിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു എന്നും അവർ പറയുന്നു. ബാത്ത് ടവൽ കൊണ്ട് നഗ്‌നത മറയ്ക്കാൻ ശ്രമിച്ചെങ്കിലും അയാൾ തന്റെ അടുത്തുവന്ന് ക്രൂരമായി മർദ്ദിച്ചു എന്നും അവർ പറയുന്നു. പിന്നീട് മുഖത്തിനു നേരെ തോക്ക് ചൂണ്ടി തന്നെ അയാൾ കിടപ്പു മുറിയിലേക്ക് കൊണ്ടു പോയി എന്നും സൂസന്ന ന്യുയോർക്ക് ടൈംസിനോട് പറഞ്ഞു.

ചുമരുകളിൽ നിറയെ കാർട്ടൂൺ കഥാപാത്രങ്ങളെ വരച്ചിട്ടിട്ടുള്ള, കുട്ടികളുടെ മുറിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മുറിയിൽ വച്ചായിരുന്നു അയാൾ സൂസന്നയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നെ തന്നെ ഒറ്റക്ക് വിട്ട് അയാൾ പോയി. ഇരുട്ടത്ത് തനിയെ ഇരുന്ന് വിതുമ്പി കരയാൻ മാത്രമെ തനിക്ക് കഴിഞ്ഞുള്ളു എന്നും സൂസന്ന പറയുന്നു. എന്നാൽ, അയാൾ തിരിച്ചു വന്ന് ഇക്കാര്യം ഇസ്രയേൽ ജനതയോട് പറയരുതെന്നും, താൻ ചീത്തയായ ഒരു മനുഷ്യനാണെന്നും മുഹമ്മദ് പറഞ്ഞതായും സൂസന്ന പറയുന്നു.

മോചിതയായതിനു ശേഷം 24 മണിക്കൂറിനുള്ളിൽ തന്നെ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം രണ്ട് ഡോക്ടർമാരോടും ഒരു സാമൂഹ്യ പ്രവർത്തകയോടും സൂസന്ന പരഞ്ഞിരുന്നതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം യു എൻ സംഘത്തോടും സൂസന്ന വെളിപ്പെടുത്തിയിരുന്നു. ബന്ദിയാക്കപ്പെട്ടതിനു ശേഷം ക്രൂര മർദ്ദനങ്ങൾക്കാണ് അവർ ആദ്യം വിധേയയായത്. എന്തോ രഹസ്യം മറച്ചു വയ്ക്കുന്നു എന്ന സംശയത്തിൽ ഭീകരർ അവരെ കെട്ടിതൂക്കിയിട്ട് വരെ മർദ്ദിച്ചു.