- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയർ സെക്ടറിൽ കുടിയേറ്റ കെയറർമാരോടുള്ള സമീപനം മനുഷ്യത്വ രഹിതമായതെന്നും ആരോപണം
ലണ്ടൻ: കുടിയേറ്റ തൊഴിലാളികളെ പിന്തുണയ്ക്കുന്ന മൈഗ്രന്റ്‌സ് അറ്റ് വർക്ക് എന്ന സംഘടന ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ കുടിയേറ്റ നയത്തിനെതിരെ കോടതിയിലേക്ക്. കെയർ വർക്കർമാർ കുട്ടികളെയും പങ്കാളികളെയും ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നത് തടയുന്ന നടപടിക്കെതിരെയാണ് സംഘടന കോടതിയെ സമീപിച്ചിരിക്കുന്നത്.
കുടുംബങ്ങളെ പിളർക്കുന്ന സമീപനമാണ് സർക്കാരിന്റെതെന്ന് അവർ അവാദിക്കുന്നു. ഒന്നുകിൽ കുടുംബത്തിനും കുട്ടികൾക്കും ഒപ്പം ജീവിക്കാം, അല്ലെങ്കിൽ യു കെയിൽ സോഷ്യൽ കെയർ വർക്കാറായി ജീവിക്കാം എന്ന അവസ്ഥയിലാണ് അവരെന്ന് സംഘടന പറയുന്നു. രണ്ടും കൂടി ഒരുമിച്ച് കൊണ്ടു പോകാനാകാത്ത അവസ്ഥ.
പ്രായമേറിയവരെ ശുശ്രൂഷിക്കുന്ന സോഷ്യൽ കെയർ മേഖലയിൽ 10 ശതമാനത്തോളമ ഒഴിവുണ്ടായിരുന്ന സമയത്ത്, കഴിഞ്ഞ മാസമായിരുന്നു സർക്കാർ ഇത്തരത്തിലൊരു വിവാദ നയം കൊണ്ടു വന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും അതിനൊപ്പം സോഷ്യൽ കെയർ മേഖലയിലെ ദുരുപയോഗങ്ങൾ കുറയ്ക്കുന്നതിനുമാണ് പുതിയ നയമ എന്നായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി അന്ന് പറഞ്ഞത്. അടുത്ത 11 വർഷക്കാലത്തിൽ ബ്രിട്ടനിൽ ആകെ 2,36,000 ഓളം പൂർണ്ണ സമായ കെയർ ജീവനക്കാരെ ആവശ്യമായി വരും എന്ന് മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ചെയ്ത പാശ്ചാത്തലത്തിൽ കൂടിയായിരുന്നു സർക്കാരിന്റെ നയം മാറ്റം.
ജനപ്രതിനിധി സഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്ക് കഴിഞ്ഞ മാസം വന്ന റിപ്പോർട്ടിൽ പറയുന്നത് കെയർ മേഖലയിൽ 1,52,000 ഒഴിവുകൾ ഉണ്ടെന്നാണ്. അതായത്, ഒഴിവുകളുടെ നിരക്ക് മൊത്തം ജീവനാകകാരുടെ 9.9 ശതമാാനം എന്നർത്ഥം. സോഷ്യൽ കെയർ ജീവനക്കാരുടെ കടുത്ത ക്ഷാമം നിലനിൽക്കുന്ന സമയത്താണ് നയം മാറ്റം ഉണ്ടായിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ലിംഗഭേദം, വംശം തുടങ്ങി നിരവധി ഘടകങ്ങളിൽ വിവേചനം കാണിക്കുന്ന നയമാാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. അതോടൊപ്പം പൊതുമേഖലയിലെ സമത്വം എന്ന ഘടകത്തെയും പുതിയ നയം ലംഘിക്കുന്നതയി പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു.ഒരു കെയർ മേഖലാ ജീവനക്കാരന്റെ ആവശ്യങ്ങൾ എന്തെല്ലാം എന്ന് അറിയുന്നതിൽ ഹോം സേക്രട്ടറി പരാജയപ്പെട്ടതാായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഹോം വകുപ്പിന്റെ പുതിയ നയം, സോഷ്യൽ കെയർ മേഖലയിലെ തൊഴിലാളി ക്ഷാമം കൂടുതൽ രൂക്ഷമാക്കുമെന്ന് മൈഗ്രന്റ്‌സ് അറ്റ് വർക്ക് ചീഫ് എക്സിക്യൂട്ടീവ് ആകെ അചി പറയുന്നു.